ADVERTISEMENT

ഒരു സ്ത്രീയുടെ ജീവിതത്തിലെ അഭിമാനകരമായ നിമിഷങ്ങളിലൊന്നായ പ്രസവം നവജാതശിശു ജനിക്കുന്ന ആശുപത്രി മുറിയില്‍ അവസാനിക്കുന്നില്ല. പ്രസവത്തിനുശേഷമുള്ള ഒരു വര്‍ഷത്തോളം നീണ്ട കാലയളവും ആ നിമിഷത്തിന്റെ ഭാഗമാണ്. ഈ കാലയളവില്‍ സ്ത്രീകള്‍ക്കു സംഭവിക്കുന്ന അത്യാഹിതങ്ങളെയും പ്രസവവുമായി ബന്ധപ്പെടുത്തിത്തന്നെയാണ് കാണേണ്ടത്. അമേരിക്കയിലെ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ നടത്തിയ ഒരു പുതിയ പഠനത്തിലെ റിപോര്‍ട്ട് ഈ മേഖലയിലെ ഇതുവരെ പുറത്തുവരാത്ത ചില സത്യങ്ങളിലേക്കു വിരല്‍ ചൂണ്ടുന്നു. അമേരിക്കക്കാരുടെ മാത്രമല്ല ലോകത്തിന്റെ തന്നെ കണ്ണു തുറപ്പിക്കേണ്ട റിപ്പോര്‍ട്ട്. 

പ്രസവവുമായി ബന്ധപ്പെട്ടെ രോഗാവസ്ഥകള്‍ മൂലം 700 സ്ത്രീകള്‍ അമേരിക്കയില്‍ ഓരോ വര്‍ഷവും മരിക്കുന്നുണ്ടെന്നാണ് കണക്ക്. ഇതില്‍ 31 ശതമാനം പേര്‍ പ്രസവ സമയത്തുതന്നെ മരിക്കുന്നവരാണ്. 36 ശതമാനം പേര്‍ പ്രസവത്തിനുശേഷമുള്ള ഒരാഴ്ചയ്ക്കിടെ മരിച്ചപ്പോള്‍ 33 ശതമാനം പേര്‍ പ്രസവത്തിനുശേഷമുള്ള ഒരു വര്‍ഷത്തിനുള്ളിലാണ് മരിച്ചിട്ടുള്ളത്. പക്ഷേ, മരണങ്ങളില്‍ 60 ശതമാനവും തടയാമായിരുന്നുവെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

ഓരോ മരണവും വിരല്‍ചൂണ്ടുന്നത് നഷ്ടപ്പെട്ട അവസരങ്ങളിലേക്ക്. കൃത്യസമയത്ത് തീരുമാനം എടുക്കാതിരുന്ന അനാസ്ഥകളിലേക്ക്. വൈദ്യ സഹായം തേടാതിരുന്ന അലംഭാവങ്ങളിലേക്ക്. പ്രസവവുമായി ബന്ധപ്പെട്ട് സ്ത്രീകള്‍ അനുഭവിക്കുന്ന പ്രധാന പ്രശ്നങ്ങളിലൊന്ന് അനിയന്ത്രിതമായ ബ്ലീഡിങ്. ഇതിനൊപ്പം രക്തസമ്മര്‍ദ്ദവും മറ്റൊരു പ്രധാന കാരണമാണ്. അണുബാധ മൂലം മരിക്കുന്നവരുമുണ്ട്. പ്രസവത്തിന് ഒരു വര്‍ഷത്തിനകമുള്ള മരണങ്ങള്‍ക്കു കാരണമാകുന്നത് ഹൃദയപേശികളിലെ ദൗര്‍ബല്യം. ഹൃദയസംബന്ധമായ പ്രശ്നങ്ങളുള്ളവര്‍ ഗര്‍ഭിണികളാകുന്നതോടെ റിസ്കും വര്‍ധിക്കുന്നു.

വികസിത രാജ്യങ്ങളില്‍ പ്രസവ സംബന്ധമായ കാരണങ്ങളാല്‍ ഏറ്റവും കൂടുതല്‍ പേര്‍ മരിക്കുന്ന രാജ്യവും അമേരിക്ക തന്നെ. ഗര്‍ഭിണികള്‍ക്ക് ശമ്പളമില്ലാത്ത അവധി മാത്രം നല്‍കുന്ന ഏക സമ്പന്ന രാജ്യവമെന്ന ക്രെഡിറ്റും ആ രാജ്യത്തിനുതന്നെ. പ്രസവത്തിന് 60 ദിവസങ്ങള്‍ക്കുശേഷം ഹാജരാകാതിരുന്നതിനെത്തു ടര്‍ന്ന് ജോലി നഷ്ടമാകുന്ന വനിതകളുമുണ്ട് അമേരിക്കയില്‍. നവജാതശിശുവിന് രണ്ടാഴ്ച പ്രായമാകുമ്പോ ഴേക്കും ജോലിക്കു തിരിച്ചെത്തുന്ന വനിതകളുടെ എണ്ണവും കൂടുതലാണ്. ആരോഗ്യപ്രശ്നങ്ങളുണ്ടെങ്കിലും അവ മറച്ചുവച്ചുകൊണ്ട് പലരും ജോലിക്കു പോകുന്നത് പിന്നീട് സ്ഥിതി സങ്കീര്‍ണമാക്കുകയും ചിലപ്പോള്‍ മരണം വരെ സംഭവിക്കുകയും ചെയ്യുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com