sections
MORE

മാരകായുധങ്ങൾ കൈവശം വച്ചതിന് സ്ത്രീകൾ പിടിയിലാകുമ്പോൾ; ‍വെളിപ്പെടുന്നത് ക്രൂരത

women and girls carrying knives
പ്രതീകാത്മക ചിത്രം
SHARE

ഇംഗ്ലണ്ടില്‍ അടുത്തകാലത്തായി ഏറ്റവും കൂടുതല്‍ സ്ത്രീകളും പെണ്‍കുട്ടികളും അറസ്റ്റ് ചെയ്യപ്പെട്ടത് കത്തി ഉള്‍പ്പെടെയുള്ള മാരകായുധങ്ങള്‍ കൈവശം വച്ച കേസുകളില്‍. ഇത്തരം കേസുകളിലെ അറസ്റ്റില്‍ 73 ശതമാനം വരെ വര്‍ധനയാണുണ്ടായിരിക്കുന്നത്. ആഭ്യന്തര മന്ത്രാലയവും പൊലീസും നടപടികള്‍ കര്‍ശനമാക്കിയെങ്കിലും പ്രശ്നം പരിഹരിക്കാനുള്ള അടിയന്തരവും അടിസ്ഥാനപരവുമായ നടപടികള്‍ കൈക്കൊള്ളുന്നില്ല എന്നും ആരോപണമുണ്ട്.

11 വര്‍ഷം മുമ്പ് 2008-ല്‍ സ്ത്രീകള്‍ മാരകായുധങ്ങള്‍ കൈവശംവയ്ക്കുന്നതിനെക്കുറിച്ച് പഠനം നടത്താന്‍ ശ്രമിച്ച പത്രപ്രവര്‍ത്തയ്ക്ക് ആവശ്യത്തിന് ആളുകളെ കണ്ടെത്താന്‍ പോലും കഴിഞ്ഞിരുന്നില്ല. പക്ഷേ അടുത്തകാല ത്തായി ഇത്തരം കേസുകള്‍ കൂടിയതായി ആഭ്യന്തര മന്ത്രാലയം വെളിപ്പെടുത്തുന്നു. കൂടുതല്‍ പെണ്‍കുട്ടികളും സ്ത്രീകളും ആയുധങ്ങള്‍ കൈവശം വയ്ക്കുന്നതായുള്ള കേസുകളും റിപോര്‍ട്ട് ചെയ്യപ്പെടുന്നു. 

കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്ന സ്ത്രീകളുടെ സംഖ്യ കൂടുക തന്നെയാണ്. കവര്‍ച്ച, മയക്കുമരുന്ന് കൈവശം വയ്ക്കല്‍ , ലൈംഗിക ചൂഷണം തുടങ്ങി കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നതുവരെയുള്ള കേസുകളില്‍ സ്ത്രീകള്‍ ഉള്‍പ്പെടുന്നുണ്ട്. ഇവരില്‍ പലരും പല പ്രായങ്ങളിലായി ലൈംഗിക ചൂഷണത്തിനു വിധേയരായവരുമാണ്. ഇവര്‍ക്ക് ശരിയായ പിന്തുണയും സുരക്ഷിതത്വവും പലപ്പോഴും ലഭിക്കുന്നില്ല എന്നൊരു വസ്തുതയുമുണ്ട്. 13 വയസ്സു മുതല്‍ 50 വയസ്സുവരെയുള്ള സ്ത്രീകളാണ് അക്രമ സംഭവങ്ങളില്‍ അറസ്റ്റ് ചെയ്യപ്പെടുന്നത്. ഇരകളാക്കപ്പെടുന്നവര്‍ പീന്നീട് ആക്രമണകാരികളായി മാറുന്നുവെന്നതാണ് പലപ്പോഴുമുള്ള അനുഭവം. ഇരകളോടുള്ള പെരുമാറ്റത്തിലെ പ്രശ്നങ്ങളും കാണാതിരുന്നുകൂടാ. 

കഴിഞ്ഞാഴ്ച നടത്തിയ ഒരു പഠനത്തില്‍, കുറ്റകൃത്യങ്ങളില്‍ പങ്കടുക്കുന്നതില്‍ 18 വയസ്സിനുതാഴെയുള്ള പെണ്‍കുട്ടികള്‍ വെറും 25 ശതമാനം മാത്രമാണെന്നാണ് കണ്ടെത്തല്‍. പ്രായപൂര്‍ത്തിയായ സ്ത്രീകളാണ് പലപ്പോഴും കുറ്റവാളികളാകുന്നതും പിടിക്കപ്പെടുന്നതും. ലൈംഗിക ചൂഷണം ഭയന്ന് ആയുധങ്ങള്‍ കൊണ്ടുനടക്കുന്നരുണ്ട്. വേശ്യാവൃത്തിയില്‍ ഏര്‍പ്പെടുന്നവര്‍, ഗാര്‍ഹിക അതിക്രമം ഭയക്കുന്നവര്‍, താമസിക്കാന്‍ വീടുകളില്ലാതെ തെരുവോരത്തും മറ്റും താമസിക്കുന്നവര്‍ എന്നിങ്ങനെയുള്ളവരാണ് പലപ്പോഴും ആയുധങ്ങള്‍ കൈവശംവച്ച കേസുകളില്‍ അറസ്റ്റിലാകുന്നത്. 

യഥാര്‍ഥ പ്രശ്നം കണ്ടെത്താതെ ആയുധങ്ങള്‍ കൈവശം വച്ചു എന്ന കേസ് മാത്രം ചുമത്തി സ്ത്രീകള്‍ അറസ്റ്റ് ചെയ്യപ്പെടുകയാണ് ഇപ്പോള്‍ നടക്കുന്നത്. ഇത് പരിഹാരത്തിനു പകരം പ്രശ്നം വഷളാക്കാനേ ഉപകരിക്കൂ. അറസ്റ്റ് ചെയ്യപ്പെടുന്ന സ്ത്രീകളില്‍ എത്രപേര്‍ക്ക് മാനസിക ആരോഗ്യ പ്രശ്നങ്ങളുണ്ടെന്ന് കണ്ടെത്താന്‍ ആരും ശ്രമിക്കുന്നില്ല. അവര്‍ക്ക് കൗണ്‍സലിങ് നടത്താനുള്ള നീക്കവുമില്ല. ഇവരില്‍ എത്രപേര്‍ കുട്ടിക്കാലത്ത് പീഡനങ്ങള്‍ക്ക് വിധേയരായിട്ടുണ്ടെന്നുള്ള പഠനവും ആരും നടത്തുന്നില്ല. 

ഒരു അഭയകേന്ദ്രം പോലുമില്ലാതെ അക്രമാസക്തരായ പങ്കാളികള്‍ക്കൊപ്പം ഇവരില്‍ എത്ര പേര്‍ക്ക് ജീവിക്കേണ്ടി വന്നിട്ടുണ്ടെന്നും അധികൃതര്‍ അന്വേഷിക്കുന്നില്ല. ആയുധം കൈയിലില്ലെങ്കില്‍ എത്രപേര്‍ക്ക് സമാധാനത്തോടെ ഉറങ്ങാനാകും എന്നും ആരും അന്വേഷിക്കുന്നില്ല. സാമൂഹിക യാഥാര്‍ഥ്യങ്ങളെക്കുറിച്ച് കൃത്യമായ പഠനം നടത്തി പ്രശ്നം പരിഹരിക്കുകയാണ് വേണ്ടത്. ഇല്ലെങ്കില്‍ അടുത്ത 10 വര്‍ഷത്തിനുള്ളില്‍ സ്ഥിതി ഗുരുതരമാകുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA