ADVERTISEMENT

നിലവാരമില്ലാത്ത പ്രതികരണങ്ങളുമായി സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുന്നത് ഹരമായി കാണുന്ന ചിലരുണ്ട്. പ്രശസ്തരുടെ ചിത്രങ്ങൾക്ക് താഴെ അശ്ലീല കമന്റിട്ട് അതിൽ അഭിരമിച്ച് നടക്കുന്നവരുമുണ്ട്. അത്തരം സൈബർ ആക്രമങ്ങൾക്ക് വിധേയയായിരിക്കുകയാണ് അമേരിക്കൻ ടെലവിഷൻ അവതാരകയും, മോഡലും, സംരഭകയുമായ കയ്‌ലി ജെന്നർ.

എല്ലാപരിധികളും ലംഘിച്ചാണ് ചിലർ കയ്‌ലിയുടെ ബിക്കിനി ചിത്രത്തിന് കമന്റിട്ടിരിക്കുന്നത്. താരത്തിന്റെ ശരീരത്തിന്റെ പിൻഭാഗത്തെ ഉപയോഗിച്ച ഡയപ്പറുമായാണ് അവർ താരതമ്യം ചെയ്തത്. സൗന്ദര്യവർധക ശസ്ത്രക്രിയകൾക്ക് വിധേയയായ താരത്തോടുള്ള അനിഷ്ടം രേഖപ്പെടുത്താനും ചിലർ ആ അവസരം മുതലെടുത്തു. 

ഒരു സ്ത്രീ എന്നതിലുപരി അവർ രക്തവും മാംസവുമുള്ള മനുഷ്യജീവിയാണെന്നു പോലും ഓർക്കാത്ത തരത്തിലുള്ള നിലവാരമില്ലാത്ത വാക്കുകളുപയോഗിച്ചാണ് ചിലർ അവരുടെ ശരീരത്തെ അധിക്ഷേപിച്ചത്. വെള്ളിയാഴ്ച കയ്‌ലി ഇൻസ്റ്റഗ്രാമിൽ ഒരു ബിക്കിനി ചിത്രം പങ്കുവച്ചിരുന്നു അപ്പോൾ മുതലാണ് അശ്ലീലവും ആഭാസവും നിറഞ്ഞ പ്രതികരണങ്ങളിലൂടെ സൈബർ ആക്രമണങ്ങൾക്ക് അവർ വിധേയയായത്.

അരികിൽ മേക്കപ് ബോക്സുമായി ബിക്കിനിയിട്ടു കമിഴ്ന്നു കിടക്കുന്ന ചിത്രമാണ് കയ്‌ലി പങ്കുവച്ചത്. സൺബാത്തിന് പോകുമ്പോൾ ആരും മേക്കപ് ബോക്സ് കൊണ്ടുപോകാറില്ല. എന്നാൽ ചിത്രത്തിന് താഴെ കമന്റുമായി എത്തിയവർക്ക് അതിനെക്കുറിച്ച് നിർദോഷകമായ തമാശകളൊന്നും പറയാനില്ല. അവർക്ക് താൽപര്യം താരത്തന്റെ അഴകളവുകളെക്കുറിച്ച് സംസാരിക്കാനാണ്.

'' നിങ്ങളുടെ ഡയപ്പർ നിറഞ്ഞിരിക്കുന്നു എന്നാണ് എനിക്കു തോന്നുന്നത്'' - നിലവാരമില്ലാതെ ഒരാൾ കുറിച്ചതിങ്ങനെ. 'പെൺകുട്ടി നിന്റെ ഡയപ്പർ മാറ്റാൻ സമയമായിരിക്കുന്നു'- മറ്റൊരാൾ കുറിച്ചു. അതിലുമൊക്കെ കടന്ന് താരം ശരീരത്തിന്റെ പിൻഭാഗത്ത് പ്ലാസ്റ്റിക് സർജറി ചെയ്തുവെന്നുവരെ ചിലർ മുൻവിധിയോടെ പ്രസ്താവിച്ചു. ചിലർ പറഞ്ഞത് താരം അവരുടെ നിതംബം സൗന്ദര്യശസ്ത്രക്രിയയിലൂടെ മാറ്റിവച്ചുവെന്നാണ്. ഒട്ടും സ്വാഭാവികമായി തോന്നുന്നില്ല എന്നായിരുന്നു മറ്റൊരാളുടെ പ്രതികരണം. ഈ ചിത്രങ്ങൾ കാണുമ്പോൾ എന്റെ ശരീരത്തിന്റെ പിൻഭാഗത്ത് വേദനയനുഭവപ്പെടുന്നു എന്നായിരുന്നു മറ്റൊരാളുടെ അതിരുവിട്ട പ്രതികരണം.

അപ്പുറത്തു നിൽക്കുന്നയാൾ എത്രമാത്രം പ്രശസ്തരാണെന്നോ അവർക്കെത്ര സമ്പത്തുണ്ടെന്നോ ഒന്നും ചിലർക്ക് പ്രശ്നമേയല്ല. അവർ അവരുടെ ശരീരത്തിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചാൽ അതിനെക്കുറിച്ച് എന്തും പറയാൻ തങ്ങൾക്ക് അധികാരമുണ്ടെന്നാണ് ചിലരുടെ പ്രതികരണം. പ്രതികരിക്കാൻ കാത്തു നിൽക്കുന്നവരുടെ അഭിപ്രായമോ സർട്ടിഫിക്കറ്റോ പ്രശസ്തർക്ക് ആവശ്യമില്ല. സൗന്ദര്യ ശസ്ത്രക്രിയയ്ക്ക് വിധേയരാകണോ വേണ്ടയോ എന്നതൊക്കെ അവരവരുടെ ഇഷ്ടവും സ്വാന്ത്ര്യവുമാണ്. അതുകൊണ്ടു തന്നെ പ്രശസ്തരെ അവരുടെ വഴിക്കു വിട്ടേക്കൂവെന്നാണ് മറ്റു ചില ന്യൂനപക്ഷങ്ങളുടെ പ്രതികരണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com