sections
MORE

പ്രളയഭൂമിയിൽ 'ആഗ്നേയ' കണ്ടത്; മനസ്സുതുറന്ന് പെൺകൂട്ടായ്മ

Members of Agneya, a Facebook collective of Malayali women, collected goods from all districts to distribute in flood survivors' shelters during floods and landslides
കേരളത്തിലെ വിവിധ ജില്ലകളിൽ നിന്ന് സാധനങ്ങൾ സമാഹരിച്ച് ദുരിതബാധിതർക്ക് നൽകുന്ന ആഗ്നേയ എന്ന ഫെയ്സ്ബുക് കൂട്ടായ്മയിലെ അംഗങ്ങൾ
SHARE

അടുക്കളയ്ക്കപ്പുറവും ഒരു ലോകമുണ്ടെന്ന തിരിച്ചറിവ്. ആ ലോകത്തെ അനന്തമായ സാധ്യതകളെ മനസ്സിലാക്കിക്കൊണ്ടുള്ള കൂടിച്ചേരല്‍. സൃഷ്ടിപരമായ ചര്‍ച്ചകളും സഫലമായ പ്രവര്‍ത്തനങ്ങളും. ഒരു കൂട്ടായ്മ എന്നതിലുപരി സാമൂഹിക ജീവിതത്തില്‍ സജീവ സാന്നിധ്യമായി, മാതൃകാപരമായ പ്രവര്‍ത്തനങ്ങളിലൂടെ മുന്നോട്ടുപോകുകയാണ് ആഗ്നേയ. 

preetha-reshma-01
പ്രളയത്തിൽ ദുരിതമനുഭവിച്ചവരെ പാർപ്പിച്ചിരിക്കുന്ന ക്യാംപുകളിലേക്ക് അവശ്യസാധനങ്ങളുമായി പോകുന്ന പ്രീതയും രേഷ്മയും

നിസ്വാര്‍ഥരും ആശയപ്രതിബദ്ധതയുള്ളതുമായ ഒരു കൂട്ടം സ്ത്രീകളുടെ ഫെയ്സ്ബുക് കൂട്ടായ്മ. തുടര്‍ച്ചയായ രണ്ടാം വര്‍ഷം ഓഗസ്റ്റിലും പ്രളയം കേരളത്തില്‍ നാശം വിതച്ചപ്പോള്‍ തങ്ങളുടെ കടമ തിരിച്ചറിഞ്ഞ് ഒരേ മനസ്സോടെ രക്ഷാപ്രവര്‍ത്തനവും ദുരിതാശ്വാസ സഹായവുമെത്തിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ സജീവമാകുകയാണ് ആഗ്നേയ. ഒരു തീപ്പൊരി കാട്ടുതീയാകുന്നതുപോലെ കൂട്ടായ്മയെന്ന ആശയത്തില്‍നിന്നു പിറവികൊണ്ട സ്ത്രീക്കൂട്ടായ്മയുടെ കരുത്ത്. 

കൂട്ടായ്മയുടെ തുടക്കം 2016-ല്‍. 750 പേരുമായി. അടുക്കളയ്ക്കപ്പുറം എന്ന സ്ത്രീസംഘം 2018 ല്‍ പുതിയ പേരു സ്വീകരിച്ചു- ആഗ്നേയ. സ്വതന്ത്രമായ ഈ സ്ത്രീക്കൂട്ടായ്മ ചര്‍ച്ചകളെ പ്രോത്സാഹിപ്പിക്കുന്നു. അംഗങ്ങള്‍ക്ക് തങ്ങളുടെ സൃഷ്ടികള്‍ കൂട്ടായ്മയുടെ ഫെയ്സ്ബുക് പേജിലൂടെ പ്രസിദ്ധീകരിക്കാം. അനുഭവങ്ങളും ഓര്‍മകളുമുള്‍പ്പെടെ എന്തും. 

volunteers-o--team-agneya-01
ദുരിതാശ്വാസ ക്യാംപുകളിലേക്ക് കൊടുത്തയയ്ക്കാനുള്ള വസ്ത്രങ്ങൾ ശേഖരിക്കുന്ന ആഗ്നേയ ടീം വോളന്റിയേഴ്സ്

കഴിഞ്ഞ വര്‍ഷത്തെ മഹാപ്രളയത്തിനുശേഷമാണ് ആഗ്നേയ പ്രളയ രക്ഷാപ്രവര്‍ത്തനങ്ങളിലും ദുരിതാശ്വാസ സഹായമെത്തിക്കുന്നതിലും സജീവമാകുന്നത്. ഇക്കഴിഞ്ഞ ഓഗസ്റ്റ് 8 മുതല്‍ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലുമുണ്ടായ വയനാട്ടിലും മലപ്പുറത്തും കോട്ടയത്തും ആലപ്പുഴയിലുമെല്ലാം സംഘം സജീവം. പ്രളയബാധിതര്‍ക്കുവേണ്ടി എല്ലാ ജില്ലകളില്‍നിന്നുമെത്തുന്ന സാധനങ്ങള്‍ ശേഖരിച്ച് യഥാസ്ഥാനങ്ങളില്‍ എത്തിക്കുന്ന പ്രവര്‍ത്തനങ്ങളിലാണ് ഇവര്‍ ഏര്‍പ്പെട്ടിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഉദാരമായി സംഭാവന ചെയ്യാന്‍ ജനങ്ങളെ പ്രേരിപ്പിക്കുന്നുമുണ്ട്. 

ആഗ്നേയ ഒരു ഹെല്‍പ് ഡെസ്കും രൂപീകരിച്ചിരുന്നു. സഹായം ആവശ്യമുള്ളവര്‍ക്ക് വിളിക്കാന്‍. സഹായാഭ്യര്‍ഥന യുടെ നിജസ്ഥിതി പരിശോധിച്ച് ആര്‍ഹരില്‍ സഹായമെത്തിച്ചു കൊണ്ടിരുന്നു. കുവൈത്തില്‍നിന്നു ധന്യാ മോഹന്‍, അമേരിക്കയില്‍നിന്നു ദീപ റാം, മലപ്പുറത്തുനിന്നു സ്മിത വിനോദ് എന്നിവരാണ് മൂന്നു ദേശങ്ങളില്‍നിന്ന് ആഗ്നേയയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചത്. തിരുവനന്തപുരത്ത് വീട്ടിലിരുന്നുകൊണ്ടാണ് ഹെല്‍പ് ഡെസ്കിന്റെ ഭാഗമായി അമൃത പ്രവര്‍ത്തിച്ചത്. ആയിരക്കണക്കിനു കോളുകളാണ് പ്രളയകാലത്ത് തങ്ങള്‍ സ്വീകരിക്കുകയും സഹായമെത്തിക്കുകയും ചെയ്തതെന്ന് അമൃത പറയുന്നു. 

ലളിതമായിരുന്നു ആഗ്നേയയുടെ പ്രവര്‍ത്തനശൈലി. പക്ഷേ, ഓരോ വിളിയുടെയും നിജസ്ഥിതി ഞങ്ങള്‍ കൃത്യമായി പരിശോധിച്ചു- ഹെല്‍പ് ഡെസ്കിലെ മറ്റൊരംഗം ആതിര പറയുന്നു. ഹെല്‍പ് ഡെസ്കിലേക്ക് ഒരാള്‍ വിളിച്ചാല്‍ വിശദവിവരങ്ങള്‍ ലോഗ് ബുക്കില്‍ രേഖപ്പെടുത്തുന്നു. വൊളന്റിയര്‍മാരായ ആശ ബേബിയും അമൃതയും സഹായാഭ്യര്‍ഥന യാഥാര്‍ഥ്യമാണോയെന്നു പരിശോധിക്കുന്നു. വാസ്തവമാണെന്നു ബോധ്യപ്പെട്ടാല്‍ പ്രളയബാധിത പ്രദേശങ്ങളില്‍ സജീവമായ പ്രവര്‍ത്തകരിലേക്കും സര്‍ക്കാര്‍ ഉദ്യോഗസ്ഥരിലേക്കും വിവരങ്ങള്‍ എത്തിക്കുന്നു. സഹായം അര്‍ഹരില്‍ എത്തി എന്നുറപ്പാക്കുന്ന ജോലി പ്രീത നിര്‍വഹിക്കുന്നു- ഇങ്ങനെയൊരു പദ്ധതിയാണ് തങ്ങള്‍ വിജയകരമായി പിന്തുടര്‍ന്നതെന്നു വിശദീകരിക്കുന്നു ആതിര. 

flood-relief-camp-02
വീയപുരത്തെ ദുരിതാശ്വാസ ക്യാംപിൽ നിന്ന്

മലപ്പുറത്ത് ഹൃദയഭേദകമായ രംഗങ്ങളാണു തങ്ങള്‍ കണ്ടതെന്നു പറയുന്നു ആഗ്നേയ വൊളന്റിയര്‍മാര്‍. 9 കുടുംബങ്ങളില്‍നിന്നുള്ള അംഗങ്ങള്‍ ഒരു ഓഡിറ്റോറിയത്തില്‍ തമ്പടിച്ചിരിക്കുകയായിരുന്നു. ഭക്ഷണം കിട്ടാനില്ലാത്തതിനാല്‍ അവര്‍ പട്ടിണി കിടക്കുകയായിരുന്നു. സമയം കളയാതെ അവര്‍ക്ക് ആഹാരവും വെള്ളവും എത്തിക്കുകയും അവര്‍ മനസ്സു നിറഞ്ഞു നന്ദി പറയുകയും ചെയ്തപ്പോള്‍ തങ്ങളുടെയും കണ്ണു നിറഞ്ഞെന്നു പറയുന്നു ആഗ്നേയ പ്രവര്‍ത്തകര്‍. 

ഓഗസ്റ്റ് 13 നാണ് ആലപ്പുഴ ജില്ലയിലെ വീയപുരത്ത് 20 പേര്‍ ഒരു വീടിന്റെ ടെറസില്‍ കുടുങ്ങിക്കിടക്കുന്നതിനെ ക്കുറിച്ച് അമൃത അറിയുന്നത്. 11.30 ന് വിവരം അറിഞ്ഞ അമൃത രക്ഷാപ്രവര്‍ത്തകരെയും ജില്ലാ കളക്ടറെയും വിവരം അറിയിച്ചു. രണ്ടുമണിയോടെ അവരെ രക്ഷിക്കാന്‍ കഴിഞ്ഞു. പ്രളയബാധിതര്‍ക്കുവേണ്ടി ഒരു സഹായനിധി രൂപീകരിക്കുകയാണ് ആഗ്നേയയുടെ അടുത്ത ലക്ഷ്യം. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
FROM ONMANORAMA