ADVERTISEMENT

വിവാഹം പവിത്രമായ ഒരു ഉടമ്പടിയാണ് ഇന്ത്യക്കാര്‍ക്ക്. ജീവിതകാലം മുഴുവന്‍ നിലനില്‍ക്കുന്ന ആത്മബന്ധം. നല്ലകാലത്തും ചീത്തക്കാലത്തുമെല്ലാം പിരിയാതെയും കുറ്റപ്പെടുത്തായും പരസ്പരം അംഗീകരിച്ചും മനസ്സിലാക്കിയും നീണ്ടുനില്‍ക്കുന്ന ഹൃദയബന്ധം. പക്ഷേ, അടുത്തകാലത്തായി വിവാഹത്തെക്കുറിച്ചുള്ള പരമ്പരാഗത സങ്കല്‍പങ്ങളില്‍ വെള്ളം ചേര്‍ക്കപ്പെട്ടുകൊണ്ടിരിക്കുന്നു എന്നാണ് കണ്ടെത്തല്‍. സ്ത്രീകളും ഇക്കാര്യത്തില്‍ ഒട്ടും പിന്നിലല്ലെന്നും പുതിയൊരു പഠനം വെളിപ്പെടുത്തുന്നു. 

പുരുഷന്‍മാരെപ്പോലെ സ്ത്രീകളും പുറത്തുപോയി ജോലിചെയ്യാന്‍ തുടങ്ങിയതോടെ അവര്‍ക്ക് വിവാഹേതര ബന്ധങ്ങളില്‍ ഏര്‍പ്പെടാനുള്ള അവസരങ്ങളും കൂടിയിരിക്കുന്നുവെന്ന് പഠനം പറയുന്നു. തൊഴില്‍സ്ഥലത്തും സമൂഹ മാധ്യമങ്ങളിലും ഡേറ്റിങ് സൈറ്റുകളിലുമെല്ലാം അവസരങ്ങള്‍ ഒട്ടേറെ. അനേകം സ്ത്രീകള്‍ ഇത്തരം സൗകര്യങ്ങള്‍ ഉപയോഗിക്കാറുണ്ടത്രേ. 

വിവഹേതരബന്ധത്തിനു പങ്കാളികളെ കണ്ടെത്തിക്കൊടുക്കുന്ന ഗ്ലീഡന്‍ എന്ന ആപ് നടത്തിയ പഠനത്തില്‍, വിവാഹിതരായ 34നും 49നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ ധാരാളമായി ആപ് ഉപയോഗിക്കുന്നുണ്ട്. നിലവില്‍ ആറു ലക്ഷം സ്ത്രീകള്‍ ആപ് ഉപയോഗിക്കുന്നുണ്ട്. ഇന്ത്യയിലെ 77 ശതമാനം സ്ത്രീകളും തങ്ങളുടെ പങ്കാളികള്‍ അറിയാതെ അന്യബന്ധത്തില്‍ ആനന്ദം കണ്ടെത്തുന്നുണ്ടത്രേ. ഇതിനവരെ പ്രേരിപ്പിക്കുന്ന പ്രധാന വികാരം നിലവിലുള്ള ബന്ധങ്ങളിലെ വിരസത തന്നെയാണ്. പങ്കാളികളെ കബളിപ്പിക്കുന്ന സ്ത്രീകള്‍ ഏറ്റവും കൂടുലുള്ളത് ബെംഗളൂരുവില്‍. മുംബൈയും കൊല്‍ക്കത്തയും അടുത്ത രണ്ടു സ്ഥാനങ്ങളിലും. 31 ശതമാനം സ്ത്രീകള്‍ക്ക് അയല്‍വക്കത്തുള്ളവരുമായാണ് വിവാഹേതരബന്ധമെന്നും ആപ് നടത്തിയ പഠനത്തില്‍ വ്യക്തമാകുന്നു.

ബിസിനസ് ട്രിപ്പുകളില്‍ 52 ശതമാനം സ്ത്രീകളും 57 ശതമാനം പുരുഷന്‍മാരും അന്യബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടത്രേ. സ്വതന്ത്ര ബന്ധങ്ങളില്‍ ഇന്ത്യക്കാരായ ദമ്പതികളും സന്തോഷവും സംതൃപ്തിയും കണ്ടെത്തുന്നു എന്നാണിത് കാണിക്കുന്നത്. വിവാഹം പുതിയ ബന്ധം തുടങ്ങുന്നതിന് പലര്‍ക്കും ഒരു തടസ്സമേയല്ല എന്നും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com