sections
MORE

328 ദിവസങ്ങള്‍ തുടര്‍ച്ചയായി ബഹിരാകാശത്തു ചെലവഴിക്കാൻ ക്രിസ്റ്റിന

NASA astronaut Christina Koch arrived at the International Space Station in March 2019 and will remain there for nearly a year.  (Image credit: NASA)
ക്രിസിറ്റിന. ചിത്രത്തിന് കടപ്പാട് : നാസ
SHARE

ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന, ഒരു വനിത നടത്തുന്ന ഏറ്റവും ദൈര്‍ഘ്യമേറിയ, ചരിത്രം കുറിക്കുന്ന ബഹിരാകാശ യാത്ര പകുതി ദൂരം പിന്നിട്ടപ്പോള്‍ സ്ത്രീ-പുരുഷ തുല്യതയുടെ സന്ദേശം നല്‍കുകയാണ് നാസയിലെ ഒരു ബഹിരാകാശ യാത്രിക. ഒരു വിഡിയോ സന്ദേശത്തിലൂടെ അപൂര്‍വ അവസരം അഘോഷമാക്കിയിരിക്കുകയാണ് അമേരിക്കന്‍ ബഹിരാകാശ യാത്രിക ക്രിസ്റ്റിന കോച്. ഒപ്പം ചരിത്രത്തിലെ സ്ത്രീകളുടെ ഐതിഹാസികമായ പോരാട്ടത്തിന് ഊര്‍ജം പകരുകയും. 

328 ദിവസങ്ങള്‍ തുടര്‍ച്ചയായി ബഹിരാകാശത്തു ചെലവഴിച്ച് രാജ്യാന്തര സ്പെയ്സ് സ്റ്റേഷനിലെത്തുക എന്ന ദൗത്യത്തിലാണ് ക്രിസ്റ്റിന. അതും ആദ്യത്തെ അവരുടെ ബഹിരാകാശ ദൗത്യത്തില്‍. 2017 ല്‍ പെഗ്ഗി വിറ്റ്സന്‍ സ്ഥാപിച്ച 289 ദിവസത്തിന്റെ റെക്കോര്‍ഡ് തകര്‍ക്കുകയാണ് ക്രിസ്റ്റിനയുടെ ലക്ഷ്യം. വിവിധ ശ്രമങ്ങളിലായി 655 ദിവസങ്ങള്‍ ബഹിരാകാശത്തു ചെലവഴിച്ചതിന്റെ റെക്കോര്‍ഡ് ഇപ്പോഴും വിറ്റ്സന്റെ പേരിലാണ്. പക്ഷേ, തുടര്‍ച്ചയായ യാത്രയുടെ റെക്കോർഡ് നേട്ടമാണ് ക്രിസ്റ്റിന ലക്ഷ്യമിടുന്നത്. 

20-ാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ സ്ത്രീകളുടെ വോട്ടവകാശത്തിനുവേണ്ടി പൊരുതിയവരെ അനുസ്മരിച്ചുകൊണ്ടാണ് ക്രിസ്റ്റിനയുടെ വിഡിയോ സന്ദേശം. അമേരിക്കന്‍ ഭരണഘടനയുടെ 19-ാം ഭേദഗതിയിലൂടെ 100 വര്‍ഷം മുമ്പാണ് പുരുഷന്‍മാര്‍ക്കൊപ്പം സ്ത്രീകള്‍ക്കും വോട്ടവകാശം ലഭിക്കുന്നത്. 

സ്ത്രീകളുടെ ഐതിഹാസികമായ യാത്ര. എത്രയോ സ്ത്രീകള്‍ വര്‍ഷങ്ങള്‍ നീണ്ട പോരാട്ടം നടത്തിയാണ് ഇന്നത്തെ സ്ഥിതിയില്‍ ലോകം എത്തിയിരിക്കുന്നത്. അവരോടെല്ലാം എനിക്കു നന്ദിയുണ്ട്; കടപ്പാടും. അവരുടെ പരമ്പരയില്‍ എന്റേതായ പങ്കു വഹിക്കാന്‍ കഴി‍ഞ്ഞതിലും സന്തോഷം  -ക്രിസ്റ്റിന  കോച്ച് പറയുന്നു. 

2024 ആകുമ്പോഴേക്കും ആദ്യത്തെ വനിതയെ ബഹിരാകശത്ത് എത്തിക്കാന്‍ ശ്രമിക്കുകയാണ് നാസ. അതിനിടെയാണ് സ്ത്രീ-പുരുഷ തുല്യത ആഘോഷിക്കുന്ന ദിവസം ക്രിസ്റ്റിനയുടെ സന്ദേശം എത്തിയിരിക്കുന്നത്. 2024 ന്റെ ചരിത്ര നേട്ടം സ്വന്തമാക്കാനൊരുങ്ങുന്ന വനിതയ്ക്കും ക്രിസ്റ്റിന ആശംസ നേര്‍ന്നിട്ടുണ്ട്.  

ബഹിരാകാശത്ത് ആദ്യത്തെ യാത്ര ഒരു വനിത നടത്തുന്നത് 1963-ലാണ്. വാലന്റീന തെരസ്കോവ. 26-ാം വയസ്സില്‍ ബഹിരാകാശ യാത്ര നടത്തിയ സോവിയറ്റ് യൂണിയന്‍കാരി വലന്റീനയുടെ പേരിലാണ് പ്രായം കുറഞ്ഞ യാത്രികയുടെ ഇപ്പോഴത്തെയും റെക്കോര്‍ഡ്. എണ്ണമറ്റ വനിതകള്‍ വിവിധ ഘട്ടങ്ങളിലായി നടത്തിയ പോരാട്ടങ്ങളുടെ ഫലശ്രുതിയാണ് ഇപ്പോഴത്തെ ക്രിസ്റ്റിനയുടെ യാത്ര. അതുകൂടി ഫലം കാണുന്നതോടെ ലോകചരിത്രത്തില്‍ പിറക്കാന്‍ പോകുന്നതു പുതുയുഗം. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA