ADVERTISEMENT

ജോലിസ്ഥലത്തെ ലിംഗവിവേചനം ഇന്നു പഴയ കഥയാണ്; വര്‍ത്തമാനകാല സമൂഹത്തില്‍ ഒരാളും അനുവര്‍ത്തിക്കാത്ത, അംഗീകരിക്കാത്ത, നിലനില്‍പില്ലാത്ത വാദം. ഏതാണ്ടെല്ലാ മേഖലകളിലും ലിംഗവിവേചനം ഇല്ലാതായെങ്കിലും പുതിയ നിയമനം നടത്തുമ്പോഴും, സ്ഥാനക്കയറ്റം അനുവദിക്കുമ്പോഴും സ്ത്രീകള്‍ക്കെതിരായ ചില ഘടകങ്ങള്‍ സജീവമാകുന്നുവെന്നാണ് പുതിയൊരു പഠനം തെളിയിക്കുന്നത്. ശാസ്ത്ര മേഖലയില്‍ ഗവേഷകരുടെയിടയിലാണ് വിവേചനം ഇപ്പോഴും നിലനില്‍ക്കുന്നതെന്നാണ് കണ്ടെത്തല്‍. ഗവേഷകരെ ഉള്‍പ്പെടുത്തി നടത്തിയ പഠനത്തിനൊടുവിലാണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചതും. 

വനിതകള്‍ എന്നത് ഒരുതരത്തിലും ഒരു പോരായ്മ അല്ലെങ്കിലും പുതിയ നിയമനം നടത്തുമ്പോള്‍ അവരെ അവഗണിക്കുന്നു. കഴിയുന്നത്ര പുരുഷന്‍മാര്‍ക്ക് ജോലി കൊടുക്കുന്നു. സ്ഥാനക്കയറ്റം നല്‍കുമ്പോഴും ഇതേ മനസ്ഥിതിതന്നെ അവരെ ഭരിക്കുന്നു. ഇതു മറികടക്കാനുള്ള മാര്‍ഗവും പഠനം മുന്നോട്ടുവയ്ക്കുന്നു. നിയമനം നടത്തുന്ന മാനേജര്‍മാര്‍ക്ക് ബോധവത്കരണം. നേച്ചര്‍ ഹ്യൂമന്‍ ബിഹേവിയര്‍ എന്ന ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. 

വനിതകള്‍ക്ക് ജോലിയിലും ജീവിതത്തിലും പ്രതിസന്ധികളെ നേരിടേണ്ടിവന്നേക്കാമെന്ന ഭീതിയാണ് പലരെയും പിന്നോട്ടുവലിക്കുന്നതത്രേ. അവരുടെ കഴിവുകളില്‍ സംശയമില്ലെങ്കിലും നേരിടേണ്ടിവരാവുന്ന തടസ്സങ്ങള്‍ അവരെ പിന്നോട്ടുവലിക്കുന്നു. ശാസ്ത്ര സാങ്കേതിക രംഗങ്ങളില്‍ വനിതകള്‍ക്ക് മതിയായ പ്രാതിനിധ്യം ലഭിക്കുന്നതിനും ഇതു തടസ്സമാകുന്നു. 

കഴിവുറ്റ ശാസ്ത്രജ്ഞന്‍മാരും നിയമനത്തിനു മേല്‍നോട്ടം നടത്തുന്നവരുമായ ഒരു കൂട്ടം പേരെ ഉള്‍പ്പെടുത്തി നടത്തിയ പഠനത്തിലാണ് പുതിയ വെളിപ്പെടുത്തലുകള്‍ പുറത്തുവന്നരിക്കുന്നത്. ശാസ്ത്രം എന്നുകേള്‍ക്കുമ്പോഴേക്കും പുരുഷന്‍ എന്നരീതിയിലാണ് ചിന്ത. ശാസ്ത്രരംഗത്ത് എത്തുന്ന സ്ത്രീകള്‍ക്ക് മുന്നോട്ടുപോകാന്‍ കഴിയുമോ എന്ന ഭീതിയുമുണ്ട്. കുടുംബത്തിലെ ഉത്തരവാദിത്തങ്ങള്‍ സ്ത്രീകള്‍ക്ക് മുഴുവന്‍ സമയം ജോലിയില്‍ മുഴുകാന്‍ തടസ്സമാകുമോ എന്ന ഭീതിയും പലരെയും പിന്നോട്ടുവലിക്കുന്നു. കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടയില്‍ 40 നിയമന കമ്മിറ്റികളെയാണ് പഠനത്തില്‍ ഉള്‍പ്പെടുത്തിയത്. 

നിയമന കമ്മിറ്റിയിലുള്ളവര്‍ക്ക് കൃത്യമായ ബോധവത്കരണം നടത്തി, അവരെ നിലവിലെ സ്ഥിതിയും സ്ത്രീകളുടെ സാധ്യതകളും ശക്തിയും ബോധ്യപ്പെടുത്തുകയാണ് പ്രശ്നപരിഹാരമായി പഠനം ചൂണ്ടിക്കാട്ടുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT