ADVERTISEMENT

അമേരിക്കയിലെ സ്മാര്‍ട്ട് സ്പീക്കര്‍ ഉടമകളില്‍ 54 ശതമാനം പേരും ഇടയ്ക്കിടെ പ്ലീസ് എന്നു പറയുന്നതായി വ്യക്തമാക്കുന്ന പഠനം പുറത്ത്. ഇതില്‍തന്നെ 19 ശതമാനം പേര്‍ തുടര്‍ച്ചയായി പ്ലീസ് എന്നു പറയാറുണ്ട്. പക്ഷേ, പ്ലീസ് ഉപയോഗിക്കുന്നതില്‍പ്പോലും സ്ത്രീ-പുരുഷ വ്യത്യാസമുണ്ട് എന്നതാണ് പഠനത്തിലെ രസകരമായ വസ്തുത. 62 ശതമാനം സ്ത്രീകളും പ്ലീസ് എന്നു പറയാന്‍ മടി കാണിക്കാറില്ലെങ്കിലും 45 ശതമാനം പുരുഷന്‍മാര്‍ മാത്രമേ പ്ലീസ് എന്നു പറയാറുള്ളത്രേ. 

പുരുഷന്‍മാര്‍ പൊതുവെ പരുക്കന്‍മാരായിട്ടാണ് സംസാരിക്കാറുള്ളത്; പ്രത്യേകിച്ചും സ്ത്രീകളോട് എന്നതാണ് ഈ വ്യത്യാസത്തിനു കാരണമായി ചൂണ്ടിക്കാട്ടുന്നത്. സാങ്കേതിക ഉപകരണങ്ങളിലും ഈ വ്യത്യാസം പ്രകടമാണത്രേ. മിക്ക സാങ്കേതിക ഉപകരണങ്ങളും പുരുഷന്‍മാരുടെ കൂട്ടായ്മയാണ് നിര്‍മിച്ചിട്ടുള്ളത്. സ്വാഭാവികമായും അവ പുരുഷ സ്വഭാവം തന്നെയാണ് പ്രകടിപ്പിക്കുന്നതും. 

കൃത്രിമ ബുദ്ധിയാല്‍ പ്രവര്‍ത്തിക്കുന്ന യന്ത്രങ്ങള്‍ സംസാരിക്കുമ്പോഴും പ്ലീസ് എന്ന് ഇടയ്ക്കിടെ പറയാറില്ലാത്തതിനു കാരണം അവ പുരുഷന്മാരാല്‍ നിര്‍മിതമായതുകൊണ്ടാണ്. എങ്കിലും സ്മാർട്ട് സ്പീക്കറുകളോട് പ്ലീസ് എന്നോ താങ്ക് യൂ എന്നോ പറയേണ്ടതുണ്ടോ എന്ന വിഷയവും അമേരിക്കക്കാര്‍ക്കിടയില്‍ വ്യാപകമായി ചര്‍ച്ച ചെയ്യപ്പെടുന്നു. 

സ്മാര്‍ട്ട് സ്പീക്കര്‍ ഒരു യന്ത്രമാണ്. അതിനോട് ഇടയ്ക്കിടെ പ്ലീസ് എന്നു പറയേണ്ടതില്ല എന്നാണ് പുരുഷന്‍മാരുടെ വാദം. നന്ദിയും പറയേണ്ടതില്ല. പക്ഷേ, സ്ത്രീകള്‍ സംസാരിക്കുമ്പോള്‍ സ്മാര്‍ട് സ്പീക്കറാണെങ്കിലും സ്വാഭാവികമായി അവര്‍ പ്ലീസ് ആവര്‍ത്തിക്കുന്നു. സംസാരം നിര്‍ത്തുമ്പോള്‍ നന്ദിയും പറയുന്നു. സ്ത്രീകളുടെ സ്വാഭാവികമായ വിനയവും പരസ്പര ബഹുമാനവും സഹജീവികളോടുള്ള കരുണയുമാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നാണ് പലരും വാദിക്കുന്നത്. 

English Summary : Women are more likely than men

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT