ADVERTISEMENT

സൈബർ ഇടങ്ങളിലെ അതിക്രമങ്ങൾക്കെതിരെ വിമൺ ഇൻ സിനിമ കളക്ടീവ് ( WCC ) സംഘടിപ്പിക്കുന്ന നോ ടു സൈബർ വയലൻസ് എന്ന ക്യാംപെയിന്റെ ഭാഗമായി ഇന്റർനാഷണൽ ചളു യൂണിയൻ പങ്കുവച്ച പോസ്റ്ററിൽ സൈബർ ലോകത്തെ ആൾക്കൂട്ട ആക്രമണങ്ങളെക്കുറിച്ചാണ് പ്രതിപാദിക്കുന്നത്. 

10 ദിവസം നീണ്ടു നിൽക്കുന്ന ഈ ക്യംാപെയ്നിൽ ഇന്റർനാഷണൽ ചളു യൂണിയൻ, ഫർഹാൻ അക്തറിന്റെ മർദ്, ഷി ദി പീപ്പിൾ, വിമൻസ് ബിസിനസ് ഇൻകുബേഷൻ പ്രോഗ്രാം, Popcult മീഡിയ എന്നിവരാണ് 'നോ ടു സൈബർ വയലൻസ്' എന്ന ഈ ക്യാംപെയ്ന്റെ മറ്റ് പങ്കാളികൾ . സൈബർ ഇടങ്ങളിലെ അതിക്രമങ്ങളെയും വെല്ലുവിളികളെയും ഒരുമിച്ച് നിന്ന് തിരിച്ചറിയുവാനും പ്രതിരോധിക്കുവാനുമുള്ള ഈ പ്ലാറ്റ് ഫോമിൽ സ്ത്രീ പുരുഷ ഭേദമില്ലാതെ ആർക്കും സൈബർ ആക്രമണങ്ങളെക്കുറിച്ചുള്ള അനുഭവങ്ങൾ പങ്കുവയ്ക്കാനവസരം ഒരുക്കുന്നുണ്ട്.

സൈബർ അബ്യൂസിന്റെ വ്യത്യസ്ത രൂപങ്ങളെക്കുറിച്ച് വിശദീകരിച്ചുകൊണ്ട് വിമൻ ഇൻ സിനിമ കളക്ടീവ് പേജിൽ ഐസിയു പങ്കുവച്ച കുറിപ്പിങ്ങനെ :-

"Everyone has the right to freedom of opinion and expression, this right includes freedom to hold opinions without interference and to seek, receive and impart information and ideas through any media and regardless of frontiers. "

- Article 19 , Constitution of India.

അഭിപ്രായം പറയുവാനും അതിനെ വിമർശിക്കുവാനും ആ വിമർശനത്തെ വിമർശിക്കാനും ഇന്ത്യൻ ഭരണഘടനാ ഓരോ ഇന്ത്യൻ പൗരനും അവകാശം നൽകുന്നുണ്ട് .

ആ അവകാശത്തെ ഉപയോഗിക്കുവാനുള്ള പുതിയ വാതായനങ്ങൾ തുറക്കുകയായിരുന്നു പുതിയ നൂറ്റാണ്ടിന്റെ സമൂഹ മാധ്യമ വിപ്ലവത്തിലൂടെ . ഖേദകരമെന്ന് പറയട്ടെ കൂട്ടം കൂടിയുള്ള തെറിവിളികൾ പോലും വളരെ ഫാഷനബിൾ ആണെന്ന ഒരു സമൂഹ മാധ്യമ സംസ്കാരം നമ്മളിലുണ്ടായി വന്നിട്ടുണ്ട് . അഭിപ്രായം പറയാൻ പുതുവഴികൾ തുറന്നപ്പോൾ അഭിപ്രായസ്വാതന്ത്ര്യത്തെ വയലന്റ് ആയിത്തന്നെ ഒതുക്കാനുള്ള പുതിയ മാർഗങ്ങളും നമ്മൾ സ്വീകരിച്ചത് വിരോധാഭാസം .

സോഷ്യൽ മീഡിയ അബ്യൂസിന്റെ വ്യത്യസ്ത രൂപങ്ങളുണ്ട് . പൊങ്കാലയെന്ന ഓമനപ്പേരിട്ട് വിളിക്കുന്ന സംഘം ചേർന്നുള്ള ഓൺലൈൻ ഗുണ്ടായിസം മുതൽ ഓൺലൈനിൽ നിരന്തരം പിന്തുടർന്ന് ശല്യം ചെയ്യുന്ന Stalking , പ്രൈവസിയുടെ അതിരുകൾ ഭേദിച്ച് ചെല്ലുന്ന ഹാക്കിങ് , വ്യക്തിപരമായി അപകീർത്തിപ്പെടുത്തുന്ന മോർഫിങ് തുടങ്ങി വംശീയതയുടെയും ഗോത്രബോധത്തിന്റെയും വിവിധ മാനിഫെസ്റ്റേഷനുകൾ വരെ നമ്മുടെ സോഷ്യൽ മീഡിയ സംസ്കാരത്തെ കളങ്കിതമാക്കുന്നു . ഏതെങ്കിലും വ്യക്തികളോടുള്ള സ്നേഹത്തിന്റെ പേരിലാണെങ്കിൽ ഇത്തരം പ്രവർത്തികൾ അവരെക്കൂടി വിഷമിപ്പിക്കുകയാണ് ചെയ്യുകയെന്ന് നമ്മൾ ഓർക്കാതെ പോവുന്നു . ഇതിന്റെ ഏറ്റവും വലിയ ഇരകൾ സ്ത്രീസമൂഹമാണെന്നതും നിസ്തർക്കം . "In a democratic society, freedom of speech should not be seen or used as a privilege, but as an organic necessity in a great society" .

For more on the Campaign , WCC Blog - https://bit.ly/2PfZT4m

Women in Cinema Collective PopCult

English Summary : Recognize Report And Prevent

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com