ADVERTISEMENT

മദ്യപിക്കുന്ന പുരുഷന്‍മാര്‍ സ്ത്രീകളെ ആക്രമിക്കാനുള്ള സാധ്യത കൂടുതലാണെന്നു പഠനങ്ങള്‍ തെളിയിക്കുന്നതിനിടെ, മദ്യപിക്കാനുള്ള അവകാശത്തിനുവേണ്ടിയുള്ള ഫെമിനിസ്റ്റ് സംഘടനകളുടെ ആവശ്യം തിരിച്ചടിയാകുമെന്ന് ആശങ്ക. മദ്യപാനവും ആക്രമണ പ്രവണതയും തമ്മില്‍ ബന്ധമുണ്ടെന്നാണ് ഡോക്ടര്‍മാരും ഗവേഷകരും മറ്റും ചൂണ്ടിക്കാട്ടുന്നത്. മദ്യപിച്ചു വീട്ടിലെത്തുന്ന പുരുഷന്‍മാര്‍ സ്ത്രീകളെയും കുട്ടികളെയും ആക്രമിക്കാറുണ്ടത്രേ. 

ഒരു ബന്ധവുമില്ലാത്ത സ്ത്രീകളോടു പോലും മോശമായി പെരുമാറുന്ന പ്രവണതയും മദ്യപിക്കുന്ന പുരുഷന്‍മാരില്‍ കാണാറുണ്ട്. മതപരമായ വിലക്കുകള്‍ പോലും മറികടന്നുകൊണ്ടാണ് പുരുഷന്മാര്‍ മദ്യപാനം തുടരുന്നത്. മദ്യപിക്കുന്ന പുരുഷന്‍മാര്‍ ലോകത്ത് എവിടെയും സ്ത്രീകളുടെ സുരക്ഷയ്ക്ക് ഭീഷണിയാണെന്നുതന്നെ പറയാം. ഗാര്‍ഹിക അതിക്രമത്തിന് എതിരെ പ്രവര്‍ത്തിക്കുന്ന സംഘടനകളും മദ്യാപനത്തിന്റെ ദൂഷ്യവശങ്ങളെക്കുറിച്ച് മുന്നറിയിപ്പ്് നല്‍കിയിട്ടുണ്ട്. 

കോളജ് ക്യാംപസുകളില്‍ നടക്കുന്ന 88 ശതമാനം ബലാല്‍സംഗ കേസുകളിലും അക്രമി മദ്യപിച്ചതിനുശേഷമാണ് ഇരയെ ആക്രമിച്ചിട്ടുള്ളത്. മദ്യപാനമാണ് ക്രൂരകൃത്യത്തിന് അവരെ ശക്തിപ്പെടുത്തിയതെന്നും കാണാം. മദ്യം ആക്രമിക്കാനുള്ള പ്രവണത ശക്തിപ്പെടുത്തുമോ എന്ന് ശാസ്ത്രീയമായി തെളിയിച്ചിട്ടില്ലെങ്കിലും മദ്യവും ആക്രമണ പ്രവണതയും തമ്മില്‍ ബന്ധമുണ്ടെന്നുതന്നെ തീര്‍ത്തുപറയാം. മദ്യപിക്കുന്ന പുരുഷന്‍മാര്‍ സ്ത്രീകളുടെ ജീവിതത്തില്‍ സൃഷിടിക്കുന്ന മറ്റു പ്രശ്നങ്ങളുമുണ്ട്. മദ്യപിച്ചു ഡ്രൈവ് ചെയ്തുണ്ടാക്കുന്ന അപകടങ്ങളും ഇക്കൂട്ടത്തില്‍ എടുത്തുപറയണം. 

മദ്യപാനം ചില രാജ്യങ്ങളിലെങ്കിലും ചില അവസരങ്ങളില്‍ നിരോധിച്ചെങ്കിലും അത് ആശിച്ച ഫലം സൃഷ്ടിച്ചിട്ടില്ല. പുരുഷന്‍മാരെ മാത്രം മദ്യപാനത്തില്‍നിന്നു വിലക്കിക്കൊണ്ടുള്ള നീക്കവും പരാജയപ്പെട്ടു. സ്ത്രീകളുടെ സുരക്ഷയാണ് പ്രധാന പരിഗണനയെങ്കില്‍ മദ്യപാനം ഒഴിവാക്കപ്പെടേണ്ട തിന്മ തന്നെയാണ്. മദ്യപാനം ഒഴിവാക്കാന്‍ പുരുഷന്മാര്‍ മാത്രം ശ്രമിച്ചാലും പോരാ; സ്ത്രീകളുടെയും കൂട്ടായ പരിശ്രമം വേണം. 

മദ്യപാനത്തിനും പുരുഷന്മാരുടെ മദ്യഉപയോഗത്തിനുമെതിരെ അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ പരിശ്രമിച്ച ഒരു വനിതയുണ്ട്- ക്യാരി നേഷന്‍. മദ്യപാനത്തിനെതിരെ തിരിയാന്‍ അവരെ പ്രേരിപ്പിച്ചത് ആദ്യ ഭര്‍ത്താവിന്റെ മരണമാണ്. മരണത്തിനു കാരണമായത് അമിത മദ്യപാനവും. അതിനുശേഷം എവിടെ മദ്യശാല കണ്ടാലും ക്യാരി അവിടേക്ക് ബലം പ്രയോഗിച്ച് കടക്കുകയും കുപ്പികളും ഗ്ലാസ്സുകളുമെല്ലാം തല്ലിത്തകര്‍ക്കുന്നതും പതിവായിരുന്നു.

ക്യാരി  ഓരോ കുപ്പി തകര്‍ക്കുമ്പോഴും അത് ഗാര്‍ഹിക അതിക്രമത്തിനെതിരായ നടപടി കൂടിയായിരുന്നു. ക്യാരിയുടെ നടപടി കടന്ന കൈയാണെങ്കിലും മദ്യപാനവും പുരുഷ അക്രമ പ്രവണതയും തമ്മില്‍ അടുത്ത ബന്ധമുണ്ട്. ഫെമിനിസ്റ്റുകള്‍ ഉള്‍പ്പെടെയുള്ളവര്‍ ഇക്കാര്യം മനസ്സിലാക്കുകയും സ്ത്രീകളും മദ്യപാനത്തില്‍നിന്നു മാറിനില്‍ക്കുകയും വേണം. പുരുഷന്‍മരെപ്പോലെയാകാനോ സ്ത്രീ പുരുഷ തുല്യതയ്ക്കുവേണ്ടോയ മദ്യാപനം ശീലമാക്കിയാല്‍ യഥാര്‍ഥ ലക്ഷ്യത്തില്‍നിന്ന് സ്ത്രീകള്‍ അകന്നുപോകുകയേയുള്ളൂ എന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. 

English Summary : Consumption of alcohol is linked to increased violence 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com