ഭർത്താവിന് നിങ്ങളോടുള്ള സ്നേഹം സത്യമാണോ? തിരിച്ചറിയാൻ 10 കാരണങ്ങൾ

939616652
പ്രതീകാത്മക ചിത്രം
SHARE

ചട്ടീം കലവുമാകുമ്പോൾ തട്ടീം മുട്ടീം ഇരിക്കുമെന്നു പറയുന്നതു പോലെ ചെറിയ പ്രശ്നങ്ങളൊന്നുമില്ലാതെ ദാമ്പത്യജീവിതം കടന്നുപോകില്ല. പൊതുവെ സ്ത്രീകൾ ഭർത്താക്കന്മാരെ അന്ധമായി വിശ്വസിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നവരാണ്. കാരണം ജീവിതം മുന്നോട്ടു കൊണ്ടു പോകാനുള്ള കഠിന പ്രയത്നവും തനിക്കും കുഞ്ഞുങ്ങൾക്കും ഭർത്താവ് നല്‍കുന്ന പരിഗണനയും സ്ത്രീകളെ പലപ്പോഴും പുരുഷനിലേക്ക് കൂടുതൽ അടുപ്പിക്കുകയും ചെയ്യും. എന്നാൽ തിരിച്ച് ഭർത്താവിനു നിങ്ങളോടുള്ള സ്നേഹം യഥാർഥമാണോ എന്നു തിരിച്ചറിയാൻ ചില പൊടിക്കൈകളുണ്ടെന്നാണ്  മനഃശാസ്ത്ര പഠനങ്ങൾ പറയുന്നത്. 10 കാരണങ്ങളിലൂടെ സ്നേഹം സത്യമാണോ എന്നു തിരിച്ചറിയാം.

സുഹൃത്തുക്കളോട് ഭാര്യയെ പറ്റി നല്ല അഭിപ്രായം പറയുന്ന പുരുഷൻമാരെ നിങ്ങൾക്ക് വിശ്വസിക്കാം. പ്രത്യേകിച്ച് ഒരു ഭാര്യ, അമ്മ എന്ന നിലയിലൊക്കെ നിങ്ങളുടെ പ്രയത്നങ്ങളെ അംഗീകരിക്കുന്ന രീതിയിലാണ് സംസാരമെങ്കിൽ അവരുടെ സ്നേഹത്തിൽ കളങ്കമില്ല. സംസാരത്തിലെവിടെയെങ്കിലും ചെറിയ രീതിയില്‍ നിങ്ങളുടെ പുരുഷൻ അവന്റെ സുഹൃത്തുക്കളോട് നിങ്ങളെ കുറിച്ച് പറയുന്നു എങ്കിൽ അവൻ നിങ്ങളെ അംഗീകരിക്കുന്നു എന്നാണ് അർഥം. എന്നാൽ അമിതമായി പുകഴ്ത്തുന്നവരുടെ സ്നേഹം പലപ്പോഴും യഥാര്‍ഥമാകാറില്ലെന്ന് ഓർക്കണം.

നൽകുന്ന പരിഗണനയും സുരക്ഷയും ഭർതൃസനേഹത്തിന്റെ അളവുകോലാകാറുണ്ട്. നിങ്ങളോട് ഒട്ടും അസൂയ ഇല്ലാതിരിക്കുക. ഏറ്റവും സുരക്ഷിതമായ ഇടം ഭാര്യക്കായി കണ്ടെത്തി നൽകുന്നതിലൂടെയുള്ള കരുതൽ ഇതെല്ലാം സ്നേഹമുണ്ടെന്നതിനു തെളിവാണ്.

ഉള്ളകാര്യം ഉള്ളതു പോലെ തുറന്നു പറയുന്ന പ്രകൃതമാണെങ്കിൽ അവരെ വിശ്വസിക്കാം. ഉദാഹരണത്തിന് ഭാര്യ ഒന്നു ഭംഗിയായി അണിഞ്ഞൊരുങ്ങിയാൽ നീ സുന്ദരിയാണെന്ന് അറിയാതെ എങ്കിലും പറഞ്ഞു പോകാറുണ്ട് പുരുഷൻമാർ. സ്വാഭാവികമായും സ്ത്രീകൾ ഇത്തരം ചെറിയ അഭിനന്ദനങ്ങൾ ഇഷ്ടപ്പെടുന്നവരാണ്. അതുകൊണ്ടു തന്നെ ഇങ്ങനെ പറയുന്ന ഭർത്താക്കന്മാരാണെങ്കിൽ അവർ നിങ്ങളെ സ്നേഹിക്കുകയും അതിലുപരി ഭാര്യ എന്ന നിലയിൽ മനസിലാക്കുകയും ചെയ്യുന്നു. 

തനിക്കു വരുന്ന തെറ്റുകൾ പിന്നീട് തിരിച്ചറിഞ്ഞ് അംഗീകരിക്കുന്നവനാണ് യഥാർഥ പങ്കാളി. അതുതന്നെയാണ് ദാമ്പത്യ ജീവിതത്തിന്റെ വിജയത്തിനുള്ള പ്രധാനകാരണവും. അങ്ങനെയുള്ള ബന്ധങ്ങളായിരിക്കും സമാധാനപരമായി മുന്നോട്ടു പോകുന്നത്.  പലപ്പോഴും സ്വന്തം തെറ്റുകൾ അംഗീകരിക്കുന്ന പുരുഷൻമാർ കുറവാണ്. എന്നാല്‍ നിങ്ങളുടെ ഭർത്താവ് ഈ തെറ്റുകൾ അംഗീകരിക്കുന്ന ആളാണെങ്കിൽ വിവാഹ ജീവിതത്തിൽ നിങ്ങൾ പുർണാർഥത്തിൽ വിജയിച്ചിരിക്കുന്നു.

ദാമ്പത്യ ജീവിതം സുഖകരമായി മുന്നോട്ടു പോകുന്നതിന് ക്ഷമ പ്രധാന ഘടകമാണ്. നമുക്ക് അപ്രിയമായ പലകാര്യങ്ങളും വിവാഹജീവിതത്തിലുണ്ടാകും. എന്നാൽ ഈ സമയത്തെല്ലാം വളരെ ക്ഷമയോടു കൂടിയാണ് നിങ്ങളുടെ ഭർത്താവ് ഇടപഴകുന്നതെങ്കിൽ അവൻ നല്ലഹൃദയത്തിന് ഉടമയാണ്.

ഭാര്യയെ കേള്‍ക്കാൻ ദിവസത്തിൽ ഒരിക്കലെങ്കിലും സമയം കണ്ടെത്തുകയാണെങ്കിൽ നിങ്ങൾ ഭാഗ്യവതിയായ സ്ത്രീയാണ്. നിങ്ങളുടെ ചിന്തകളെയും മാനസികാവസ്ഥയെയും അയാൾ മാനിക്കുന്നതു കൊണ്ടാണ് നിങ്ങളെ കേൾക്കാൻ  സമയം കണ്ടെത്തുന്നതെന്ന് മനസിലാക്കണം.

തുല്യതയും ത്യാഗമനോഭാവവുമാണ് മറ്റു പ്രധാന ഘടകങ്ങൾ. ഏതെങ്കിലും വിഷയവുമായി ബന്ധപ്പെട്ട് തീരുമാനമെടുക്കുമ്പോൾ ഭാര്യയുടെ അഭിപ്രായം കൂടി മുഖവിലയ്ക്കെടുക്കുന്നു എങ്കിൽ അത് ഉത്തമപുരുഷന്റെ ലക്ഷണമാണ്. നിങ്ങൾക്കൊപ്പം ഷോപ്പിങ്ങിനോ മറ്റോ സമയം കണ്ടെത്തുന്നുണ്ടെങ്കിൽ അത് അവന്റെ ത്യാഗ മനോഭാവമാണ് കാണിക്കുന്നത്.

നിങ്ങളുടെ കുടുംബത്തെ കുറിച്ച് കൂടുതൽ അറിയാന്‍  ശ്രമിക്കുകയാണെങ്കിൽ അതിനർഥം ഭാര്യയെ പോലെ അവളുടെ കുടുംബത്തെയും പുരുഷൻ സ്നേഹിക്കുന്നു എന്നാണ്. പരിഗണനയാണ് ഒരു സ്ത്രീ ഏറ്റവും കൂടുതൽ ആഗ്രഹിക്കാറുള്ളത്. ഒരു നോട്ടത്തിലൂടെ വാക്കിലൂടെയോ  അത് ബോധ്യപ്പെട്ടാൽ പിന്നെ കൂടുതൽ സംശയിക്കേണ്ടതില്ല. നിങ്ങളുടെ ഭർത്താവിന്റെ സ്നേഹവും കരുതലും സത്യം തന്നെയാണ്.

English Summary: 10 signs your husband truly loves you

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
FROM ONMANORAMA