ADVERTISEMENT

ആവശ്യത്തിനും അനാവശ്യത്തിനും സാധനങ്ങൾ വാങ്ങിച്ചു കൂട്ടുന്ന ഒരു ശരാശരി മലയാളിയുടെ പ്രതിനിധിയായിരുന്നു ഈ ഞാനും, എന്റെ ഇംഗ്ലണ്ട് ജീവിതം തുടങ്ങുന്നതു വരെ. ഭൗതികമായ നേട്ടങ്ങൾക്ക് ഇരട്ടി ബഹുമാനം കിട്ടുന്ന ഒരു സാമൂഹിക പശ്ചാത്തലത്തിൽ നിന്നും വന്ന എന്നെപ്പോലുള്ള ഒരാൾക്ക് മിനിമലിസത്തിന് പടിഞ്ഞാറു കിട്ടുന്ന സ്വീകാര്യത അതിശയിപ്പിക്കുന്നതും. എന്നാല്‍, ഇവിടെയത്തിയതോടെ ഞാന്‍ മാറി. അഥവാ മാറ്റത്തിനു ഞാന്‍ വിധേയയായി.

ലളിത ജീവിത രിതിയിൽ എന്റെ പല ബ്രിട്ടീഷ് സുഹൃത്തുക്കൾക്കും മാതൃക ബുദ്ധനാണ്. ഭൗതികമായ വാരിക്കൂട്ടലുകളിൽ വിശ്വസിക്കാത്തവരാണ് ഇവിടെ കൂടുതൽ ആളുകളും. ബുദ്ധമതത്തിൽ എന്നല്ല ഒരു മതത്തിലും വിശ്വസിക്കാത്ത കാത്റിൻ എന്ന എന്റെ കൂട്ടുകാരി മിനിമലിസ്റ്റിക്കായ കഥ ഒരു പാഠപുസ്തകമാക്കാവുന്നതാണ്; അവരുടെ ഇപ്പോഴത്തെ ജീവിതവും. മാസം നല്ലൊരു തുക ശമ്പളമായി കിട്ടുന്നുണ്ട്. കാതറിനും ഭർത്താവ് റോബർട്ടിനും കൂടി, ഹൗസിംഗ് ലോൺ, കാർ ലോൺ, കുട്ടികളുടെ വിദ്യാഭ്യാസ ചിലവ് അങ്ങനെ മധ്യവർഗ്ഗ ദമ്പതികളുടെ കൂടപ്പിറപ്പായ പ്രാരാബ്ധങ്ങളും ഇവർക്കുണ്ട്. വലിയ വീടും കാറുമൊക്കെയുണ്ടെങ്കിലും, രാത്രി ഉറങ്ങാൻ ഗുളിക വേണമായിരുന്നു കാതറിന്. 

പിന്നീട് എപ്പഴോ ആരിൽ നിന്നോ മിനിമലിസം എന്ന ആശയം അവരിലെത്തി. മിനിമലിസത്തെ സ്വീകരിക്കുന്നതിന്റെ ആദ്യപടിയായി അവർ വീട് ഡിക്ളട്ടറിംഗ്  ചെയ്തു. വർഷങ്ങളായി വാങ്ങിച്ചു കൂട്ടിയതും, തലമുറകളായി കൈമാറ്റം െചയ്തു കിട്ടിയതുമായ നൂറു കണക്കിന് വസ്തുക്കൾ വീടിന് പുറത്തായി. ഈയവസരത്തിൽ രണ്ട് ചോദ്യങ്ങൾ മാത്രമെ അവർ സ്വയം ചോദിച്ചിരുന്നുള്ളു. ഒന്നാമതായി ഓരോ വസ്തുവിെന്റെയും ആവശ്യം വീട്ടിലുണ്ടോ എന്നും രണ്ടാമാതായി എന്തെങ്കിലും തരത്തിലുള്ള സന്തോഷം അവ തങ്ങൾക്ക് നൽകുന്നുണ്ടോ എന്നതും. 

ഉത്തരം ഇല്ല എന്നതാണെെങ്കിൽ ആ വസ്തു ആവശ്യക്കാര്‍ക്കോ ചാരിറ്റി ഷോപ്പിനോ നൽകുന്നു. വീട്ടിലെ എല്ലാ വസ്തുക്കളും ഉപേക്ഷിക്കുക എന്നതല്ല മിനിമലിസം കൊണ്ട് ഉദ്ദേശിക്കുന്നത്. മിനിമലിസത്തിന്റെ ആഗോള പ്രചാരകന്മാർപറയുന്നത് എന്താണെന്നോ, ഒരു വീട്ടിലെ എൺപതു ശതമാനം വസ്തുക്കളും ഉപയോഗശൂന്യമാണ് എന്ന്. അതിനോടു നിങ്ങൾക്ക് യോജിക്കുകയോ വിയോജിക്കുകേ േയാ ചെയ്യാം. മിനിമലിസത്തെ എതിർക്കുന്നവർ ഉപയോഗിക്കുന്ന വാദഗതികളിൽ ചിലത് ഇങ്ങനെയാണ്.

1. സാധനങ്ങൾ ഒഴിവാക്കുന്നത് മണ്ടത്തരമാണ്, നാളെ അവ ഉപയോഗിക്കേണ്ടി വന്നാലോ.

2. വലിയ വീടുകള്‍ സാധനങ്ങൾ ഇല്ലാതെ ഒഴിഞ്ഞ് കിടക്കുന്നത് അഭംഗിയാണ്.

3. ഡിക്ട്ടറിങ് സമയം ആവശ്യപ്പെടുന്ന ഒന്നാണ്.

4. ഒരാൾ ഒറ്റയ്ക്ക് വിചാരിച്ചാൽ ഒന്നും നടക്കില്ല

5. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുമായി ഒഴിഞ്ഞ വീട് താരതമ്യം ചെയ്യേണ്ടി വരും. ഇത്തരം മുട്ടാപ്പോക്ക് ന്യായങ്ങൾ ഒന്നും തന്നെ മിനിമലിസത്തെ രണ്ടു കൈയ്യും നീട്ടി സ്വീകരിച്ചവർ പറയില്ല.

അനുഭവസ്ഥർ പറയുന്നു, മിനിമലിസം തന്നത് ലാഭങ്ങൾ മാത്രം, പണം, സമയം എന്നിവയ്ക്കാപ്പം മനസമാധാനവും കിട്ടി. വീട്ടിലെ അനാവശ്യ സാധനങ്ങൾ ഒഴിവാക്കുന്നതോടൊപ്പം, അത്തരം സാധനങ്ങൾ വീണ്ടും വാങ്ങി നിറയ്ക്കുന്നതും നിർത്തി. വൃത്തിയാക്കലിന്റെ സമയം പകുതിയായി ചുരുങ്ങി. ലളിതമായ ഫർണിച്ചർ മാത്രമുള്ള ഒരു സ്വീകരണ മുറിയിലൂടെ ഒഴുകുന്ന ഊർജ്ജം നിങ്ങൾക്ക് തൊടാനാകും. ലാളിത്യം കുടുംബാഗങ്ങളെ കൂടുതൽ ചേർത്ത് നിർത്തുന്നു.ആർക്കിടെക്റ്റിന്റെ ഭാവനയ്ക്ക് അനുസരിച്ച് കേരളത്തിൽ ഉണ്ടാക്കുന്ന വീടുകളിൽ സ്വീകരണ മുറിക്കൊപ്പം മറ്റൊരു ഫാമിലി ലിവിംഗ് റൂം, ഭക്ഷണം പാകം ചെയ്യാൻ ഒരടുക്കളയും, പ്രദർശനത്തിനായി മറ്റൊരു അടുക്കളയും, ഇതൊക്കെ പാശ്ചത്യ രാജ്യങ്ങളിലെ  ശതകോടിശ്വരൻമാർ മാത്രം െചയ്യുന്ന ഒന്നാണ്.

ഇന്റീരിയര്‍ ഡെക്കറേറ്റര്‍മാര്‍ കുട്ടികൾക്കു േവണ്ടി ഒരുക്കുന്ന മുറിയിൽ അടുക്കിവച്ച നൂറ് കണക്കിനു കളിപ്പാട്ടങ്ങളെക്കാൾ അവർക്കിഷ്ടം പലപ്പോഴും അടുക്കളയിൽ അമ്മയ്ക്കൊപ്പമോ മുറ്റത്തോ കളിക്കുന്നതാവും.ഒരു മിനിമലിസ്റ്റിന്റെ വീട്ടിലോ വസ്ത്രധാരണരീതിയിലോ, ഭക്ഷണ രീതിയിലോ ആർഭാടം ഒട്ടും ഉണ്ടാവില്ല.

ഈ ലോക് ഡൗൺ കാലത്ത് അറിഞ്ഞോ അറിയാെതയോ നമ്മൾ മലയാളികളും മിനിമലിസത്തിന്റെ വഴിയിൽ നടക്കുന്നു. ലളിതമായ ഭക്ഷണവും ലളിതമായ വിവാഹ ചടങ്ങുകളും ഇതുവരെ നമ്മൾക്ക് അത്ര സ്വീകാര്യമല്ലായിരുന്നു. തിരക്കിന്റെ , ബഹളത്തിന്റെ , ഓട്ട പ്പാച്ചിലിന്റെ രീതിയാണ് നോർമൽ എന്ന് നമ്മൾ കണ്ടിഷനിംഗ്  ചെയ്യപ്പെട്ടിരുന്നു, എന്നാൽ ലളിതമായ പ്രകൃതിയെ ദ്രോഹിക്കാത്ത  ഇപ്പോഴത്തെ ജീവിതരീതി നമുക്ക് നൽകുന്ന പലതുമുണ്ട്. ലോക്ക് ഡൗൺ കാലത്ത് മിനിമലിസത്തെ സ്വീകരിക്കാൻ പറ്റിയ സമയമാണ്. ഒന്നാമതായി ഡിക്ട്ടറിങ്ങിന് വേണ്ടുന്ന സമയം കിട്ടുന്നുണ്ട്.രണ്ടാമാതായി ആഹാരത്തിൽ ലളിതവൽക്കരണം ഒട്ടുമിക്ക അടുക്കളകളും സ്വീകരിച്ചിട്ടുണ്ട്.

അനാവശ്യ സാധനങ്ങൾ വാങ്ങി, മാളിൽ കറങ്ങിനടന്ന്, പുറത്തുനിന്ന് ഭക്ഷണം കഴിച്ച് കളയുന്ന പണത്തിെന്റ കണക്ക് ഒന്ന് എഴുതി വച്ചു നോക്കു. നീയെന്റെ അഥിതി മാത്രമാണ് അല്ലാതെ ഉടമസ്ഥനല്ല എന്ന് പ്രകൃതി നമ്മൾ ഓരോരുരോടും പറയാതെ പറയുന്നുണ്ട്. ഒന്ന് കൂടി പറഞ്ഞ് ഈ കുറിപ്പ് അവസാനിപ്പിച്ചില്ലെങ്കിൽ ഇത് അപൂർണമാകും. ഇനി വരുന്ന നാളുകൾ സാമ്പത്തിക ഞെരുക്കത്തിന്റേതാണ്. മിനിമലിസം നിർബന്ധമായും ജീവിതചര്യയാക്കിയാൽ മുന്നോട്ട് പോക്ക് കുറച്ച് കൂടി എളുപ്പമാവും.കൂറച്ചുകൂടി സുന്ദരവും ആശ്വാസപ്രദവും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com