ADVERTISEMENT

ലളിതമായ ജീവിത രീതി എന്ന് ചുരുക്കി പറയാമെങ്കിലും, മിനിമലിസത്തിനു കുറച്ചു കൂടി നല്ലൊരു നിർവചനം കൊടുക്കുന്നുണ്ട്, ആ വഴിയിലൂടെ നടക്കുന്നവർ. ജീവിതത്തിൽ ഏറ്റവും പ്രധാനപ്പെട്ടത് എന്താണെന്ന് തിരിച്ചറിയുന്ന ജീവിത രീതി. അങ്ങനെയൊരു സമീപനം സ്വീകരിക്കുന്നവർ അനാവശ്യമായ പലതിെനെയും തങ്ങളുെടെ ജീവിതത്തിൽ നിന്ന് ഒഴിവാക്കുന്നു. ബദലായി മനസമാധാനത്തെയും സന്തോഷത്തെയും കൂടെ കൂട്ടുകയും ചെയ്യുന്നു.

നിർഭാഗ്യവശാൽ ഭൗതിക നേട്ടങ്ങളും സമൂഹത്തിലെ സ്ഥാനമാനങ്ങളും വിജയിയുടെ ചിഹ്നമായി നാം കണക്കാക്കുന്നു. സന്തോഷത്തെ ഇത്തരം ചിഹ്നങ്ങളുടെ പ്രതിഫലമായി കാണുന്നു. ഭൗതിക നേട്ടങ്ങൾ ഉള്ളതു  കൊണ്ട് മാത്രം ഒരാൾ സന്തോഷിക്കണമെന്ന് നിർബന്ധമില്ല.മിനിമലിസത്തെ കുറിച്ചുള്ള ഏറ്റവും വലിയ തെറ്റിദ്ധാരണ അത് സാധനങ്ങൾ ഒഴിവാക്കുന്ന ഒരു രീതിയാണെന്നാണ്. യഥാര്‍ഥത്തില്‍ അതു മിനിമലിസത്തിൻ്റെ ഒരു ഭാഗം മാത്രമാണ്.

വാസ്തവത്തിൽ വീട്ടിലെ സാധനങ്ങൾ ഒഴിവാക്കുന്നത് പോലെ തന്നെ പ്രധാനമാണ്, മനസ്സിലെ ആവശ്യമില്ലാത്ത ചിന്തകളും ആശങ്കകളും ഒഴിവാക്കുന്നതും  അതും മിനിമലിസത്തിൽ പെടുന്നു.

മിനി മലിസത്തിന്റെ ചില പോസിറ്റീവ് ഫലങ്ങൾ

1. മിനിമലിസ്റ്റിന്റെ വീട്ടിൽ അല്ലെങ്കിൽ ഓഫീസിൽ വളരെ കുറച്ച് സാധനങ്ങൾ മാത്രെമെ എന്നുമുണ്ടാകൂ. െമയിന്റനൻസ് വളരെ എളുപ്പമാകുന്നു. സാധനങ്ങൾ വാങ്ങിച്ചു കൂട്ടുന്ന പതിവ് ഇല്ലാത്തതുകൊണ്ട് പണവും ലാഭം. അങ്ങനെ പണവും സമയവും ഒരു േപാലെ ലാഭിക്കാൻ പറ്റുന്ന രീതിയാണ് മിനിമലിസം

2. കൂടുതൽ സ്വാതന്ത്ര്യം. ആവശ്യത്തിൽ കൂടുതൽ ഭൗതിക സമ്പത്ത് അസ്വന്തന്ത്രരാക്കുന്നു.

3. ആത്മവിശ്വാസമുള്ളവരാക്കുന്നു. പരസ്യങ്ങളിൽ വരുന്ന വാചകങ്ങൾ പ്രത്യകിച്ച് സൗന്ദര്യ വർദ്ധക വസ്തുക്കളുടേത്, കൂടുതൽ അപകർഷതാബോധമുള്ളവരാക്കുകയാണ് പതിവ്. െഫയർനസ് ഉൽപ്പന്നങ്ങൾക്ക് ഇന്ത്യ പോലുള്ള ഒരു രാജ്യത്ത് കിട്ടുന്ന സ്വീകാര്യത തന്നെയാണ് ഏറ്റവും വലിയ ഉദാഹരണം. മിനിമലിസ്റ്റുകള്‍ ഇത്തരം മായിക വചനങ്ങളിൽ വീഴാതെ നൈസർഗികമായ മാർഗങ്ങൾ സ്വീകരിക്കുന്നവരാണ്. 

4. സന്തോഷമുള്ള മനസ്. ആർത്തിയും മത്സര ബുദ്ധിയുമില്ലാത്തത് െകാണ്ടു  തീർച്ചയായും മിനിമലിസ്റ്റിക് മനസ്സ് ഹാപ്പി ആണ് എപ്പോഴും

5. താരതമ്യം ഇല്ല. ഒരോരുത്തരും വെവ്വേറെ വ്യക്തികൾ ആണെന്ന് തിരിച്ചറിയുന്നവരാ ണ് മിനിമലിസ്റ്റി ക്കുകൾ. അതു െകണ്ട് തന്നെ താരതമ്യത്തിെന്റെ സമ്മർദം അവർക്കില്ല.

6. മിനിമ ലിസ്റ്റിന്റെ വീട് എപ്പോഴും അടുക്കും ചിട്ടയുമുള്ളതായിരിക്കും.

7 മിനിമലിസ്റ്റ്പ്രകൃതിയെ േദ്രാഹിക്കുന്നവരല്ല ഒരിക്കലും. ഉദാഹരണത്തിന് നിങ്ങളുടെ മിനിമലിസ്റ്റിക് അടുക്കളയിൽ നിന്ന് പുറത്ത് പോകുന്ന മാലിന്യം  മറ്റ് അടുക്കളകളെ അപേക്ഷിച്ച് വളരെ കുറവായിരിക്കും. സീറോ െവയിസ്റ്റ് എന്ന ഉന്നത മിനിമലിസ്റ്റിക് ലക്ഷ്യം കേരളത്തിലെ അടുക്കളകളെ സംബന്ധിച്ച് ബുദ്ധിമുട്ടുള്ള കാര്യമാണ്. എന്നാലും അവനവന് കഴിക്കാനുള്ള ഭക്ഷണത്തിനാവശ്യമായ പച്ചക്കറികൾ ഉണ്ടാക്കാൻ കഴിഞ്ഞാൽ, നമ്മുടെ അടുക്കളയും മിനിമലിസത്തിലേക്ക് ഒരടിവച്ചു എന്നു  പറയാം

ഒട്ടേറെ  പ്രയോജനങ്ങളുള്ള ഈ മിനിമലിസ്റ്റിക് രീതിയിൽ, നമുക്ക് കോറാണ കാലത്ത് പിന്തുടരാവുന്ന ഒന്നാണ് സൈബർ മിനിമലിസം. ആവശ്യത്തിൽ കൂടുതൽ കോേറോണ വാർത്തകൾ തിരുകി മനസ്സിനെ സമ്മർദത്തിലാക്കാതിരിക്കാതിരുന്നാൽ കിട്ടുന്നത് മനഃസമാധാനമാണ്. ആ മിനിമലിസ്റ്റിക് രീതിയെ നമുക്ക് ആദ്യം സ്വാഗതം െചയ്യാം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT