ADVERTISEMENT

മരണ ശേഷം, ലോകം ഏങ്ങനെ തന്നെ അടയാളപ്പെടുത്തും എന്ന ചിന്ത, ബ്രൂക്ക് മാ ക്ലറി എന്ന സത്രീയെ വല്ലാതെ വേട്ടയാടിയിരുന്ന കാലത്താണ് അവർ സ്‍ലോ ലിവിംഗിനെ കുറിച്ച് അറിയുന്നത് .വിവാഹിതയും,അമ്മയും ബിസിനസ്സ്കാരിയുമൊക്കെ ആയിരുന്ന,അവർക്ക് എന്നും തീർത്താൽ തീരാത്ത അലച്ചിലും, വേവലാതിയുമായിരുന്നു.സ്ലോ ലിവിങ് രിതി അവരിൽ നിന്ന് എടുത്തു മാറ്റിയത് ജിവിതത്തെ കുറിച്ചുള്ള ആശങ്ക. നമ്മളിൽ പലരെയും പോലെ ബാങ്ക് ബാലൻസ്', വീട്,  കാർ സൗന്ദര്യ സരക്ഷണം, സുഹൃത്തുക്കളും ബന്ധുക്കളുമായുള്ള സ്റ്റാറ്റസ് താരതമ്യം തുടങ്ങി നൂറായിരം കാര്യങ്ങളെ കുറിച്ച് ഓർത്ത് തല പുണ്ണാക്കിയ ബ്രൂക്കിന്റെ മാറിയ ജിവിതത്തെ പറ്റി അവർ എഴുതിയ സ്ലോ  എന്ന പുസ്തകത്തിൽ നന്നായി വിശദികരിച്ചിട്ടുണ്ട്.

വാസ്തവത്തിൽ എന്താണ്  ഈ സ്‍ലോ ലിവിങ്. ഒച്ച് ഇഴയുന്നതു പോലെ ജീവിക്കുക എന്നതാണോ. അല്ല. റോമിൽ ആണ് സ്‍ലോ ഫുഡ് മൂവ്മെൻറ് എന്ന പ്രതിരോധ രീതി ഉടലെടുത്തത്. 1986 റോമിന്റെ ഹൃദയ ഭാഗത്ത് മക്ഡോണാൾഡ്സ് എന്ന ആഗോള ഭീമന്റെ ഒരു ഫുഡ് ഔട്ട് ലെറ്റ് തുടങ്ങുന്നതിനെതിരെ, കാർലോ പെട്രിനി എന്ന ആക്ടിവിസ്റ്റും അദ്ദേഹത്തിന്റെ അനുയായികളും പ്രതിഷേധം സംഘടിപ്പിച്ചു. ഭക്ഷണം കൊണ്ടുണ്ടാകുന്ന ആരോഗ്യ പ്രശ്നത്തെയും ഇത്തരം ഒരു ഫുഡ് ഔട്ട് ലെറ്റ് വന്നാൽ അത് ദോഷകരമായി ബാധിക്കുന്ന പ്രാദേശിക ഭക്ഷ്യ വിതരണക്കാരെയുംകുറിച്ചുള്ള അവബോധം ജനങ്ങൾക്ക് ഉണ്ടാക്കാൻ പെട്രിനിക്കും കൂടെ നിൽക്കുന്നവർക്കും കഴിഞ്ഞു. ഫാസ്റ്റ് ഫുഡ് കൾച്ചർ കൊണ്ടുണ്ടാകുന്ന ദൂഷ്യങ്ങൾ, കാലാവസ്ഥ വ്യതിയാനം വരെയുള്ള കാര്യങ്ങൾ ശരിയായ വിധത്തിൽ ഉൾകൊണ്ടതുകൊണ്ട് ലോകത്തിലെ നൂററി അറുപതോളം രാജ്യങ്ങളിൽ ഇന്ന് സ്ലോ ഫുഡ് മൂവ്മെന്റ് ശക്തമാണ്. അമേരിക്കയിൽ ഉദയം ചെയ്ത ഫാസ്റ്റ് ഫുഡ് കൾച്ചറിനെതിരെയുള്ള സ്ലോ ഫുഡ് മൂവിമെന്റിനെ അങ്ങേയറ്റം സപ്പോർട്ട് ചെയ്തവരിൽ നമ്മുടെ വന്ദന ശിവയും ,അന്തരിച്ച പ്രൊഫസർ നഞ്ചുണ്ട സ്വാമി ഉൾപ്പടെ നിരവധി ഇന്ത്യക്കാർ ഉണ്ടായിരുന്നു.

ഈ പ്രസ്ഥാനത്തില്‍ നിന്ന് പ്രചോദനം ഉൾകൊണ്ടാണ് സ്ലോ ലിവിംഗ് എന്ന പുതു ജിവിത രീതിയെ, ലോകത്തിന്റെ പല ഭാഗത്തുള്ള ലക്ഷക്കണക്കിന് ആൾക്കാർ സ്വീകരിച്ചത്. ജിവിതത്തിന്റെ ഒരു സെൻ ബുദ്ധിസ്റ്റ് ആഖ്യാനമാണ്, സ്‍ലോ ലിവിംഗ്. അവർക്ക് ലളിത ജിവിതമാണ് ഇഷ്ടം. അതുകൊണ്ടു തന്നെ ഓട്ടപാച്ചിലോ താരതമ്യം ചെയ്യലോ ഇല്ല. ഒരു മൈൻഡ് ഫുൾനസ് ലിവിംഗ്. സ്‍ലോ ലിവിംഗ് എന്നത് ഒരു മിനിമലിസ്റ്റിക് ജീവിതരീതി തന്നെയാണ്. ലളിതം, സാവധാനം എന്ന് വേണമെങ്കിൽ നമുക്ക് വ്യാഖ്യാനിക്കാം. ഒരു മിനിമലിസ്റ്റിക് ജിവിത രീതി സ്വീകരിക്കുന്നതിന്റെ ആദ്യപടിയായ ഡിക്ലട്ടറിങ് തന്നെയാണ് സ്ലോലിവിംഗ്കാരും സ്വീകരിക്കുന്നത്. 

വീട്ടിലെ ഭൗതിക ശേഖരങ്ങളുടെ എണ്ണം കുറയ്ക്കുന്നതിന്റെ ആദ്യ പടിയായി ഒരു വർഷം കൊണ്ട് തന്റെ വീട്ടിൽ നിന്ന് പുറത്ത് പോയത് ഇരുപതിനായിരത്തോളം വസ്തുക്കളാണെന്ന് ബ്രൂക്ക്. ലോകത്തിൽ മാറി വരുന്ന ട്രെന്റിന് അനുസരിച്ച് ജീവിക്കുന്നവരല്ല സ്‌‌ലോലിവിങ് ആശയക്കാർ. പ്രകൃതിയോട് അടുത്ത് ജീവിക്കുന്ന രീതി ,ഭൗതികമോഹങ്ങൾ നിരന്തരം വേട്ടയാടുന്ന ഒരു മനസില്ലാത്ത അവസ്ഥയെ അവർ  സ്ലോലിവിംഗ് എന്ന പുതുജീവിത ശീലം കൊണ്ട് നേടിയെടുക്കുന്നു.തനിക്കു ചുറ്റുപാടും നടക്കുന്ന കാര്യങ്ങളെ കുറിച്ച് ഇവർക്ക് കൃത്യമായ ധാരണ ഉണ്ടാകും, പക്ഷെ പുറത്തെ ബഹളങ്ങൾ ഒരിക്കലും അവരുടെ ജീവിതത്തെ ബാധിക്കാതെ നോക്കുന്നുണ്ട്. അനാരോഗ്യകരമായ മത്സരബുദ്ധി ഇല്ലാത്തതുകൊണ്ട് ആരോഗ്യമുള്ള മനസും ശരീരവും സ്ലോലിവിങ് അനുവർത്തികൾക്കുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com