ADVERTISEMENT

ചില മനുഷ്യരെ കാണുമ്പോൾ അവരെ പോലെയാകാൻ സാധിച്ചിരുന്നെങ്കിൽ എന്നു കരുതാറില്ലേ? പലപ്പോഴും വ്യക്തിത്വം തന്നെ നമ്മെ അവരിലേക്ക് ആകർഷിക്കുന്നത്. ആകർഷകമായ വ്യക്തിത്വം പലരുടെയും സ്വപ്നമാണ്. എത്ര ശ്രമിച്ചാലും സാധിക്കുന്നില്ല എന്നത് പലരെയും നിരാശരാക്കും. എന്നാൽ ചിലകാര്യങ്ങൾ മാത്രം ശ്രദ്ധിച്ചാൽ ആരും കൊതിക്കുന്ന വ്യക്തിത്വം സ്വന്തമാക്കാം എന്നാണ് മനഃശാസ്ത്ര വിദഗ്ധർ പറയുന്നത്. 

വിശാലമായ സൗഹൃദവലയം ഉണ്ടാകണമെങ്കിൽ പ്രധാനമായും മൂന്നുകാര്യങ്ങളെ കുറിച്ച് അറിവുണ്ടായിരിക്കണമെന്നാണ്. എപ്പോഴും പോസിറ്റിവായി നിൽക്കുക എന്നതു തന്നെയാണ് ആകർഷണീയമായ വ്യക്തിത്വത്തിനു പിന്നിലെ പ്രധാന ഘടകം.  കൂടാതെ പ്രശ്നങ്ങളെ ലഘൂകരിച്ച് കൈകാര്യം ചെയ്യാൻ സാധിക്കുക, ആത്മവശ്വാസം എന്നിവയും ഉണ്ടെങ്കിൽ ആകർഷകമായ വ്യക്തിത്വം സ്വന്തമാക്കാമെന്നാണ് വിദഗ്ധർ പറയുന്നത്. ചിലപ്പോൾ ഈ മൂന്നു സ്വഭാവങ്ങളും ഉണ്ടെങ്കിലും എതിർലിംഗത്തിലുള്ളയാളെ ആകർഷിക്കാൻ കഴിയണമെന്നില്ല. എന്നാൽ ഈ സ്വഭാവഗുണമുള്ളവർക്ക് ബന്ധങ്ങളെ ഒരു പരിധിവരെ മനോഹരമായി നിലനിർത്താൻ സാധിക്കും. 

തൊഴിൽപരമായും, വ്യക്തിപരമായും വിജയം നേടാൻ ഇത്തരക്കാർക്ക് സാധിക്കുമെന്നാണ് മനഃശാസ്ത്രജ്ഞർ പറയുന്നത്. ഈ കഴിവുകൾ എല്ലാം സ്വയം നേടിയെടുക്കാവുന്നതാണ്. ശുഭാപ്തി വിശ്വാസികളാണെങ്കിൽ സന്തോഷ പൂർവം ദീർഘകാലം ജീവിക്കാൻ കഴിയുമെന്നാണ് പഠനങ്ങൾ പറയുന്നത്. ശുഭാപ്തി വിശ്വാസികൾ തൊഴിൽപരമായി വിജയം നേടിയവരായിരിക്കും. മാനസീകമായും ശാരീരികമായും ആരോഗ്യമുള്ളവരും സമൂഹത്തിൽ ആകർഷണീയമായ വ്യക്തിത്വത്തിന് ഉടമകളും ആയിരിക്കും അവർ. 

പ്രശ്നങ്ങളെ ലഘൂകരിച്ച് മുന്നോട്ടു പോകാൻ സാധിക്കുന്നവർക്ക് സമൂഹികമായി നന്നായി ഇടപെടാൻ സാധിക്കും. അത്തരക്കാർക്ക് അവസരങ്ങളെ കൂടുതൽ നന്നായി ഉപയോഗപ്പെടുത്താനും സാധിക്കും. കാര്യങ്ങളെ ലഘൂകരിച്ചു കാണാൻ സാധിക്കുന്നവർക്ക് സമൂഹികമായി നല്ലബന്ധങ്ങൾ ഉണ്ടാക്കാൻ സാധിക്കും. ആത്മവിശ്വാസമുള്ളവർക്ക് ജീവിത വിജയം എളുപ്പത്തിൽ കൈവരിക്കാൻ സാധിക്കുമെന്നാണ് മനഃശാസ്ത്രജ്ഞർ പറയുന്നത്. സമൂഹത്തിൽ തങ്ങളുടെ നിലവാരം ഉയർത്താനും ആത്മവിശ്വാസമുണ്ടെങ്കിൽ സാധിക്കും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com