അടുക്കളപ്പണിയിൽ നിന്ന് ചെറിയൊരു ഇടവേളയെടുത്ത്, മുടിയും വസ്ത്രവുമെല്ലാം മിനുക്കി, ഇരുപതിന്റെയും അൻപതിന്റെയും നോട്ടുകളുമായി ഓടിപ്പാഞ്ഞുപോകുന്ന വീട്ടമ്മമാരെ പലരും പുച്ഛത്തോടെയാണ് അന്ന് നോക്കിയത്. ‘കുശുമ്പ് പറഞ്ഞിരിക്കാൻ പുതിയ ഒരിടം കൂടെയായി’ എന്നു പറഞ്ഞു കളിയാക്കിയവരോട് മറുപടി പറയാൻ വീട്ടമ്മസംഘം നിന്നില്ല, പ്രവൃത്തികളായിരുന്നു മറ്റുള്ളവർക്കുള്ള അവരുടെ മറുപടി. മക്കളുടെ വിവാഹത്തിനും അത്യാവശ്യം വരുന്ന ചികിത്സാ ചെലവിനും പണവുമായി ഈ വീട്ടമ്മമാർ തിരിച്ചെത്തിയപ്പോൾ കളിയാക്കിയവരെല്ലാം ആശ്ചര്യംകൊണ്ടു. വീട്ടിലെ പണികൾക്ക് ഇടവേള നൽകി, പൊതു അടുപ്പ് ഒരുക്കി പലഹാരങ്ങളും പൊടികളും ഉണ്ടാക്കി വിറ്റും കൃഷി ചെയ്തും മാലിന്യം ശേഖരിച്ചു നാടിനെ മനോഹരമാക്കിയും, ഹോട്ടൽ നടത്തിയും തയ്യൽക്കട നടത്തിയുമെല്ലാം കിട്ടിയ ലാഭം അവർ തുല്യമായി വീതിച്ചു. ആ കാശ് സ്വരുക്കൂട്ടി ബാങ്കിലടച്ചു. അത്യാവശ്യത്തിന് അതിൽനിന്നു വായ്പയെടുത്തു, പണിയെടുത്തു പിന്നെയും കടം വീട്ടി. ഭർത്താവിന്റെ മുന്നിൽ പോലും കൈ നീട്ടേണ്ടി വരാതായതോടെ വീട്ടമ്മമാർക്കു കൈവന്നത് വലിയ ആത്മവിശ്വാസമാണ്. വീട്ടമ്മമാരുടെ ഈ സ്വയംപര്യാപ്തതയ്ക്ക് ഇന്ന്, മേയ് പതിനേഴിന്, 25 വയസ്സാണ് പ്രായം. ലോകത്തിലെ തന്നെ ഏറ്റവും വലിയ വനിതാ കൂട്ടായ്മയായി മാറിയ കുടുംബശ്രീയുടെ ആ കഥയാണിനി...
‘കരിയർ ബ്രേക്ക്’ വന്ന വനിതകൾക്കും ഇനി തൊഴിൽ; കുടുംബശ്രീയുടെ 25 രജത വർഷങ്ങൾ

SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.