നിങ്ങൾക്ക് ഇംഗ്ലിഷ് അറിയില്ലേ? ഫോട്ടോ എടുക്കരുത്; രോഷത്തോടെ പ്രതികരിച്ച് ജയ ബച്ചൻ

jaya-bachchan-1
SHARE

അനുവാദമില്ലാതെ ചിത്രങ്ങളും വിഡിയോയും പകർത്തുന്നതിനെ രൂക്ഷമായ ഭാഷയിൽ വിമർശിക്കുന്ന താരമാണ് ജയ ബച്ചൻ. ആരാധകരോടും മറ്റും പലപ്പോഴും തന്റെ അതൃപ്തി ജയ പരസ്യമായി പ്രകടിപ്പിക്കാറുണ്ട്. ഏറ്റവും ഒടുവിൽ ഇൻഡോർ എയർപോർട്ടിൽ ഭർത്താവ് അമിതാഭ് ബച്ചനൊപ്പം എത്തിയ ജയ ആരാധകരോട് രോഷത്തോടെ പ്രതികരിക്കുന്ന വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. 

അമിതാഭ് ബച്ചനൊപ്പം ജയ നടന്നു വരുന്നതിൽ നിന്നാണ് വിഡിയോ തുടങ്ങുന്നത്. തുടർന്ന് ഒരാൾ കൈനിറയെ പൂക്കളുമായി ജയയെ സമീപിക്കുന്നു. ഇതു കണ്ട ഒരു ആരാധകൻ വിഡിയോ പകർത്തി. ഇതാണ് ജയയെ ചൊടിപ്പിച്ചത്. വിഡിയോ പകർത്തിയ വ്യക്തിയോട് ജയ ഇങ്ങനെ പറഞ്ഞു. ‘ദയവായി എന്റെ ചിത്രങ്ങൾ പകർത്തരുത്. നിങ്ങൾക്ക് ഇംഗ്ലിഷ് അറിയില്ലേ.?’ വിഡിയോ പകർത്താൻ ശ്രമിച്ച വ്യക്തി പെട്ടെന്നു തന്നെ അത് അവസാനിപ്പിക്കുകയും ചെയ്തു. 

ജയയുടെ രോഷത്തോടെയുള്ള പ്രതികരണത്തിന്റെ വിഡിയോ നിമിഷങ്ങൾക്കകം തന്നെ സമൂഹമാധ്യമങ്ങളിൽ വൈറലായി. വിഡിയോക്കു താഴെ നിരവധി കമന്റുകളും എത്തി. ‘ഹിറ്റ്ലർ ദീദി’ എന്നാണ് ഒരാൾ വിഡിയോയ്ക്കു താഴെ കമന്റ് ചെയ്തത്. ‘എന്തിനാണ് നിങ്ങൾ ഇവരുടെ ചിത്രം പകർത്താൻ ശ്രമിക്കുന്നത്?’ എന്നായിരുന്നു ഒരാളുടെ ചോദ്യം. ‘ഇവർക്ക് ഇത്രയും പ്രശസ്തി നൽകേണ്ട കാര്യമില്ല. അവർ അത് അര്‍ഹിക്കുന്നില്ല.’– എന്നും പലരും കമന്റ് ചെയ്തു. 

English Summary: Jaya Bachchan once again loses cool as a man takes her picture at airport

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കല്യാണ തേൻനിലാ...

MORE VIDEOS