അമിതവണ്ണമുള്ളവർക്കും യാത്ര ചെയ്യണ്ടേ?; വിമാനക്കമ്പനിക്കാർക്ക് നിവേദനവുമായി യാത്രക്കാരി

plus-size-traveller
ജെയ്‌ലിൻ ഷെനെ. Image Credit: instagram/jaebaeproductions
SHARE

പല തരത്തിലുള്ള ഓഫറുകളും യാത്രാ ആനുകൂല്യങ്ങളുമെല്ലാം പല വിമാനക്കമ്പനികളും നൽകാറുണ്ട്. എന്നാൽ അതിൽ നിന്നും വ്യത്യസ്തമായി വിമാനക്കമ്പനിക്കാരോട് ഒരു ആവശ്യം ഉന്നയിച്ചിരിക്കുകയാണ് ഒരു യാത്രക്കാരി. വാഷിങ്ടണിൽ വാൻകൂവറിൽ നിന്നുള്ള ജെയ്‌ലിൻ ഷെനെയാണ് അമിതഭാരമുള്ളവർക്ക് വിമാനത്തിൽ എക്സ്ട്രാ സീറ്റോ അല്ലെങ്കിൽ സൗജന്യ സീറ്റോ വേണമെന്ന ആവശ്യമുന്നയിച്ച് രംഗത്തെത്തിയത്. അതിന് പ്രചോദനമായത് അവരുടെ സ്വന്തം അനുഭവവും. വിമാനത്തിൽ യാത്ര ചെയ്യവേ തനിക്ക് ഇരിക്കുന്നതിനായി ഒരു സീറ്റുകൂടി പണം മുടക്കിയെടുക്കേണ്ടിവന്ന സാഹചര്യത്തിലാണ് ഇത്തരമൊരു ആവശ്യമുന്നയിക്കാൻ തീരുമാനിച്ചത്. ജെയ്‍ലിന്റെ ആവശ്യം മനുഷ്യാവകാശമാണെന്നും ന്യായമാണെന്നുമറിയിച്ച് എല്ലാ പിന്തുണയും പ്രഖ്യാപിച്ചുകൊണ്ട് നിരവധിപ്പേർ എത്തിയിട്ടുണ്ട്.  

അമിതവണ്ണം ആരുടേയും കുറ്റമല്ല, ജന്മനാ ഉള്ളവരുണ്ടാകാം, ആരോഗ്യപ്രശ്നങ്ങളിലൂടെ സംഭവിക്കുന്നതാകാം. പക്ഷേ അമിതഭാരമുള്ളവരെ എപ്പോഴും അകറ്റിനിർത്താനാണ് സമൂഹം ശ്രമിക്കുന്നത്. സാധാരണ ഒരു മനുഷ്യന് ലഭിക്കുന്ന പരിഗണനയോ സൗകര്യങ്ങളോ പലപ്പോഴും അവർക്ക് ലഭിക്കുന്നില്ല. വിമാനയാത്ര പോലെ ചെലവേറിയ സന്ദർഭങ്ങളിൽ വേറെ നിവൃത്തിയില്ലാതെ രണ്ട് ടിക്കറ്റിനുള്ള ചാർജ്ജ് കൂടി നൽകിയാണ് പലരും യാത്ര ചെയ്യുന്നത്. ഈ സാഹചര്യമാണ് മാറേണ്ടതെന്നും എല്ലാവരും അനുഭവിക്കുന്ന സൗകര്യങ്ങൾ തന്നെയല്ലേ തങ്ങൾക്കും വേണ്ടതെന്നും അതുകൊണ്ട് അമിതഭാരമുള്ളവർക്ക് ഒരു സൗജന്യസീറ്റ് അനുവദിക്കണമെന്നുമാണ് ജെയ്‌ലിൻ ആവശ്യപ്പെടുന്നത്. അമിഭാരമുള്ളവർ യാത്ര ചെയ്യുന്ന സമയത്ത് അവർക്ക് ഉപകാരപ്പെടുന്ന രീതിയിലുള്ള മാർഗ്ഗനിർദ്ദേശങ്ങൾ തയ്യാറാക്കാനും, ഇങ്ങനെയുള്ളവർക്ക് അവരുടെ ശരീരവലിപ്പമനുസരിച്ച് ടിക്കറ്റ് ബുക്ക് ചെയ്യാൻ നിർബന്ധിതരാകുന്ന സാഹചര്യത്തിൽ അധിക സീറ്റിനായി ചെലവാക്കിയ പണം തിരികെ നൽകാൻ എയർലൈൻ കമ്പനികൾ തയ്യാറാകണമെന്നും ജെയ്‌ലിൻ പറയുന്നു. ഈ കാര്യത്തിൽ ജെയ്‌ലിൻ ഒറ്റക്കല്ല എന്നതാണ് മറ്റൊരു കാര്യം. ഈ ആവശ്യം നടപ്പിലാക്കണമെന്ന് ആവശ്യപ്പെടുന്ന പെറ്റീഷനിൽ 17,000 പേരാണ് ഒപ്പിട്ടിരിക്കുന്നത്. 

Read also: ' 30 വയസ്സിൽ കരിയർ അവസാനിക്കും, രണ്ട് കുട്ടികളുടെ അമ്മയായിട്ടുണ്ടാവും ' തെറ്റിയ കണക്കുകൂട്ടലുകളെപ്പറ്റി തമന്ന

ജെയ്‌ലിൻ ഷെനെ ഒരു ട്രാവൽ ഇൻഫ്ലുവൻസറാണ്. നിരവധി യാത്രകൾ നടത്തുന്നയാളുമാണ്. വിമാനക്കമ്പനികൾ വിവേചനപരമായ പോളിസിയാണ് നടപ്പിലാക്കുന്നതെന്നാണ് ജെയ്‌ലിൻ പറയുന്നത്. കാരണം മെലിഞ്ഞ അല്ലെങ്കിൽ അമിതഭാരമില്ലാത്ത സാധാരണക്കാർക്ക് കൊടുക്കുന്നതുപോലെ തന്നെ ഒരു സീറ്റ് നൽകിയാൽ അത് അമിതവണ്ണമുള്ളവർക്ക് ചിലപ്പോൾ ബുദ്ധിമുട്ടായി മാറും. അതുകൊണ്ട് കമ്പനികൾ അവരുടെ പോളിസി മാറ്റാൻ തയ്യാറാകണം. നിരവധി പ്രമുഖർ ജെയ്‌ലിൻ ആവശ്യത്തിന് പിന്തുണയറിയിച്ച് മുന്നോട്ടുവന്നു. അന്താരാഷ്ട്ര മാധ്യമങ്ങളിലെല്ലാം ഇത് വാർത്തയായി. നിലവാരമുള്ളൊരു തീരുമാനം വിമാനക്കമ്പനികളുടെ ഭാഗത്തുനിന്നുമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ജെയ്‌ലിൻ.

Content Summary: Petition for extra or free seats in airline for plus size travellers

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ഗോപാംഗനേ...

MORE VIDEOS