'മോശം കമന്റുകൾ ഇട്ടവരോട് എനിക്ക് വഴക്കിടേണ്ടി വന്നില്ല, എല്ലാം നിങ്ങൾ തന്നെ ചെയ്തു': നന്ദി പറഞ്ഞ് നീന ഗുപ്ത

neena-gupta-thanks
Image Credit: instagram/neena_gupta
SHARE

ധരിക്കുന്ന വസ്ത്രത്തിന്റെ പേരിൽ നെഗറ്റീവ് കമന്റുകൾ നേരിടേണ്ടി വന്ന വ്യക്തിയാണ് നീന ഗുപ്ത. ബോളിവുഡിലെ മികച്ച കഥാപാത്രങ്ങൾ ഭംഗിയായി അഭിനയിച്ചു ഫലിപ്പിക്കുന്ന നീനയ്ക്ക് ആരാധകരും ഏറെയാണ്. എന്നാൽ കഴിഞ്ഞ ദിവസം പുതിയ സിനിമയുടെ വിജയാഘോഷങ്ങളിൽ പങ്കെടുക്കാനെത്തിയ നീനയുടെ ഡ്രെസ് ചെറുതായിപ്പോയി എന്നാണ് സോഷ്യൽ മീഡിയയിൽ വിമർശനം.

ഈ പ്രായത്തിൽ ഇത്തരം വസ്ത്രമാണോ ധരിക്കേണ്ടത്, നാണമില്ലേ നിങ്ങൾക്ക് എന്നു തുടങ്ങി നെഗറ്റീവ് കമന്റുകളുടെ ബഹളമായിരുന്നു സോഷ്യല്‍മീഡിയയിൽ. എന്നാൽ നീനയുടെ ഡ്രസിങ് സെൻസിനെ അഭിനന്ദിച്ചും പ്രായവും വസ്ത്രവും തമ്മിൽ യാതൊരു ബന്ധമില്ലെന്നു പറഞ്ഞും ആളുകൾ അഭിപ്രായം രേഖപ്പെടുത്തിയിരുന്നു. മോശം കമന്റുകൾ ഇട്ടവർക്ക് നല്ല മറുപടിയും ഇവർതന്നെ കൊടുത്തു. 

Read also: വിവാഹം ക്ഷണിക്കാൻ തൊട്ടടുത്ത വീട്ടിൽ വരെ വരും, പക്ഷേ എന്റെ വീട്ടിൽ ക്ഷണിക്കാൻ കയറില്ലായിരുന്നു: ലതാ ഷെഫ്

neena-gupta-in-dress-designed-daughter-masaba
Image Credit: instagram/neena_gupta

'എന്നെ പിന്തുണച്ചതിനു നന്ദി. മോശം കമന്റുകൾ ഇട്ടവരോട് എനിക്കൊന്നും പറയേണ്ടി വന്നില്ല. നിങ്ങൾ തന്നെ എനിക്കു വേണ്ടി അവരോടു സംസാരിച്ചു. നന്ദി.' എന്നാണ് നീന തന്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച പുതിയ വിഡിയോയിൽ പറയുന്നത്. അമ്മ വേഷങ്ങിൽ തിളങ്ങിയ നീനയുടെ വസ്ത്രങ്ങൾ മോഡേണായതിൽ പലർക്കും അമർഷമുണ്ടെന്നും, ഇവിടെ സ്ത്രീകൾക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കാൻ ഇനി മറ്റുള്ളവരുടെ സമ്മതം വേണോ എന്നുമാണ് കമന്റുകൾ. 64 വയസ്സായ സ്ത്രീയാണ് നിങ്ങളെന്നും, പ്രായത്തിനൊത്ത വസ്ത്രങ്ങൾ ധരിച്ചാൽ പോരെ എന്നുമുള്ള കമന്റുകൾക്ക് പലരും മറുപടി നൽകി.

Read also: ഒരേ സർക്കാർ ഓഫിസിൽ ഒരേ തസ്തികയിൽ 44 വർഷം ജോലി; ഫിലോമിന എഴുപതാം വയസ്സിൽ വിരമിക്കുന്നു

ഇപ്പോഴും പ്രായം കണക്കാക്കിയാണ് ഒരു വസ്ത്രം ധരിക്കേണ്ടത് എന്നു കരുന്നവരാണ് ഇവിടെ കൂടുതലെന്നും കമന്റ് ബോക്സ് വ്യക്തമാക്കുന്നു. എന്നാൽ നീനയ്ക്കു സപ്പോർട്ടുമായി വന്നവരായിരുന്നു കൂടുതൽ. സ്വന്തം ജീവിതം ഇതുപോലെ അടിച്ചുപൊളിക്കണമെന്നും, നിങ്ങളെപ്പോലുള്ളവരാണ് പലർക്കും സന്തോഷത്തോടെ ജീവിക്കാനുള്ള പ്രചോദനമെന്നും പലരും കമന്റ് ചെയ്തു. 

Read also: 101–ാം വയസ്സിലും ജോലി, സ്വന്തമായി കാറോടിച്ചു യാത്ര; ഇനിയും വിരമിക്കാനുള്ള പ്രായമായിട്ടില്ലെന്നു മുത്തശ്ശി

Content Summary: Neena Gupta Thanks people who stood for her

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മൂന്നുനേരം ഭക്ഷണം കിട്ടുന്നത് ലക്ഷ്വറി ആയിരുന്നു

MORE VIDEOS