'ഹൃദയം നിറയെ രാജ്യസ്നേഹം', ഇന്ത്യൻ പട്ടാളക്കാരോടൊപ്പം ഒരു ദിവസം ചിലവഴിച്ച് കിയാര അദ്വാനി; വിഡിയോ വൈറൽ

kiara-advani-flag
Image Credit: instagram/kiaraaliaadvani
SHARE

'എല്ലാ സ്വതന്ത്ര്യ ദിനത്തിലും നമ്മുടെ ധീരന്മാരെ ഓർത്ത് എന്റെ ഹൃദയം അഭിമാനം കൊണ്ട് നിറയാറുണ്ട്. എന്നാൽ ഇത്തവണ എന്റെ അനുഭവം വളരെ സ്പെഷലായിരുന്നു. ഞാനത് എന്നും ഓർമയിൽ സൂക്ഷിക്കും' – ബോളിവുഡ് താരം കിയാര സോഷ്യൽ മീഡിയയിൽ കുറിച്ചു

സ്വാതന്ത്യ ദിനത്തോട് അനുബന്ധിച്ച് ബോർഡർ സെക്യൂരിറ്റി ഫോഴ്സിനോടൊപ്പം ഒരു ദിനം ചെലവഴിക്കുകയായിരുന്നു കിയാര. സേനയുടെ ഒരു ദിവസം എങ്ങനെയാണ് കടന്നു പോകുന്നതെന്ന് അടുത്ത് നിന്ന് അറിയാൻ സാധിച്ചു. ഇവരുടെ കഠിനമായ ട്രെയിനിങ്, പട്രോളിങ്, അതോടൊപ്പം കലാപരമായ കഴിവുകൾ എന്നിവ കാണാനുള്ള ഭാഗ്യമുണ്ടായെന്നും കിയാര പറയുന്നു. ഫോഴ്സിനോടൊപ്പം പങ്കുവച്ച നിമിഷങ്ങളുടെ വിഡിയോ കിയാര തന്നെ തന്റെ സോഷ്യൽമീഡിയയിൽ പങ്കുവച്ചു. എൻഡിടിവി സംഘടിപ്പിച്ച പരിപാടിയുടെ ഭാഗമായാണ് ബിഎസ്എഫിനോടൊപ്പം  സമയം ചെലവഴിക്കാന്‍ കിയാരയ്ക്ക് കഴിഞ്ഞത്. സേനാംഗങ്ങളോടൊപ്പം പരീശീലിക്കുകയും അവരോടൊപ്പം ചിത്രങ്ങളെടുക്കുകയും ചെയ്തു.

Read also: 'നിങ്ങളുടെ ഒരു പിൻ പോലും നഷ്ടമാവില്ല, ഉറപ്പ്'; എയർപോർട്ടിൽ ബാഗ് നഷ്ടപ്പെട്ട യുവതിക്ക് സഹായം

പാട്ടും, ഡാൻസും, വടംവലിയുമൊക്കയായി ആകെയൊരു ആഘോഷമാണ് വിഡിയോയിൽ കാണാനാവുന്നത്. വിഡിയോടൊപ്പം കിയാര എല്ലാവർക്കും സ്വാതന്ത്യദിനാശംസകൾ നേരുകയും ചെയ്തു. താങ്കൾക്ക് ലഭിച്ചത് വലിയ ഭാഗ്യമാണെന്നും ഇന്ത്യൻ ആയതിൽ അഭിമാനിക്കുന്നു എന്നുമൊക്കെയാണ് വിഡിയോയ്ക്ക് താഴെയുള്ള കമന്റുകൾ.

Content Summary: Kiara Advani spent a day with the Border Security Force on Independence Day to honor their service and learn more about their work

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇന്റർവ്യൂ ബോർഡിനു മുൻപിൽ എങ്ങനെ ഇരിക്കണം?

MORE VIDEOS