പെൺകുട്ടിയുടെ പുറകേ നടക്കുക, അറിയാതെ ഫോട്ടോ എടുക്കുക, സ്നേഹം കൊണ്ടെന്ന് ഡയലോഗും; ഇതാണോ പ്രണയം?

1183326625
Representative image. Photo Credit:Motortion/istockphoto.com
SHARE

ഒന്നാലോചിച്ചുനോക്കു, "ഇഷ്ടമുള്ള ആളുടെ പുറകേ നടന്ന് നടന്ന് ഒരു വിധത്തിലാണ് ഞാൻ എന്റെ പ്രണയം സെറ്റാക്കിയത്" എന്നു പറയുന്ന എത്രപേരെ പരിചയമുണ്ട്? കാലങ്ങളായിട്ട് സിനിമയിലും നാടകങ്ങളിലും നിത്യ ജീവിതത്തിലും ഇങ്ങിനെയുള്ള പുറകേ നടത്തങ്ങൾ കണ്ടിട്ടുമില്ലേ? നിങ്ങളൊരു പെണ്‍കുട്ടിയെന്ന് മനസ്സിൽ വിചാരിച്ചോളു, നമ്മൾ പോകുന്ന സ്ഥലത്തൊക്കെ നമ്മുടെ അറിവോ സമ്മതമോ കൂടാതെ ഒരാൾ ഫോളോ ചെയ്യുന്നുണെങ്കിലോ, ഫോളോ ചെയ്യുന്നത് മാത്രമല്ല നമ്മുടെ ഫോട്ടോ എടുക്കുന്നു, എങ്ങോട്ടു തിരിഞ്ഞാലും പേടിപ്പെടുത്തുന്ന രീതിയിൽ അവർ വന്നുനിൽക്കുന്നു. ആലോചിക്കുമ്പോൾ പേടി തോന്നുന്നില്ലേ? എന്നാൽ ഇത്തരം സീനുകൾ ലേശം മ്യൂസിക്കൊക്കെ മാറ്റി ഭംഗിയായി ഒരുപാടുതവണ കണ്ടിട്ടില്ലേ? 

'അത് ഇഷ്ടം കൊണ്ടല്ലേ, ഇഷ്ടമുള്ള ആളുകൾ അങ്ങിനെയാണ്' എന്നു എങ്ങുനെയൊക്കെയോ നമ്മൾ മനസിലാക്കിയിട്ടുണ്ട്. ഇങ്ങനെ നടക്കുന്നതു 'മാന്യ'മായ രീതിയാണോ. തന്റെ 'വൈബി'നു 'സെറ്റാ'കുന്നയാളെ കണ്ടുപിടിച്ചു, എന്നാൽ ആയാള്‍ക്കു സമ്മതമാണോന്നു നേരിട്ടുപോയി ചോദിക്കാനുള്ള ധൈര്യമില്ലെങ്കിൽ ആ പരിപാടിക്ക് നിൽക്കാതിരിക്കുന്നതല്ലേ നല്ലത്? പക്ഷേ നമുക്കത് അറിയില്ല. നമ്മള്‍ അവരുടെ പുറകേ നടക്കും. പാട്ടുപാടും, ഇൻസ്റ്റാഗ്രാം, മറ്റു സോഷ്യൽ മീഡിയ ഐഡികളൊക്കെ തപ്പിയെടുക്കും. പറ്റിയാൽ മൊബൈൽ നമ്പറും സംഘടിപ്പിക്കും. വാട്സാപ്പിൽ മെസേജയയ്ക്കും. ഈ കാര്യത്തിന് നമ്മൾ സ്റ്റോക്കിങ് അഥവാ പിൻതുടരൽ എന്നുപറയും. ഇതു നിയമപരമായി തെറ്റാണ്.

Read also: 'ആണുങ്ങളുടെ പ്രശ്നത്തെപ്പറ്റി ആരു സംസാരിക്കും, പുരുഷപക്ഷം എവിടെ?'

മൂന്നു വര്‍ഷം വരെ തടവും പിഴയും, അല്ലെങ്കിൽ അഞ്ചു വര്‍ഷം തടവും പിഴയും ലഭിക്കാം. 2019 ൽ ഇന്ത്യയിലെ കണക്കുകള്‍ പ്രകാരം സൈബർ സ്റ്റോകിങ് ഉൾപ്പടെ 80 ശതമാനത്തിൽ അധികമാണ് ഇത്തരത്തിലുള്ള ക്രൈമിന്റെ വർധന.

സ്ത്രീപക്ഷചിന്തകർ മിക്കപ്പോഴും നേരിടുന്ന ചോദ്യങ്ങളിലൊന്ന് "എന്തിനാണു എല്ലാത്തിനേയും പ്രശ്നവൽക്കരിക്കുന്നത്?" എന്നതാണ്. ഈ ചോദ്യത്തിനു വ്യവസ്ഥാപിതമായ ഉത്തരമില്ല. എന്നാൽ എല്ലാ സാഹചര്യത്തിലും എല്ലാത്തരം മനുഷ്യരോടും നേരിട്ടുപോയി ചോദിച്ചാൽ അതു കണ്‍സന്റ് ചോദിക്കലാണ് എന്നു കരുതരുത്. 

വിശദമായി കേൾക്കാം മനോരമ പോഡ്കാസ്റ്റ് 'അയിന്'

Content Summary: Ayinu podcast about Stalking

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

'റിയൽ ലൈഫിലെ കണ്ണനും യമുനയും ഇന്ന് ഒന്നിച്ചില്ല'

MORE VIDEOS
FROM ONMANORAMA