ADVERTISEMENT

 കരിയറിലെ ഏറ്റവും നല്ല സമയമെന്നു വിശേഷിപ്പിക്കാവുന്ന നാളുകളിലാണ് തമന്ന ഇപ്പോഴുള്ളത്. എന്നാൽ കരിയറിനെക്കാൾ ഉപരിയായി ബോയ്ഫ്രണ്ടും സഹതാരവുമായ വിജയ് വർമയെപ്പറ്റിയാണ് തമന്നയോടുള്ള ചോദ്യങ്ങളിൽ കൂടുതലും. ഇന്റർവ്യുകളിലും പൊതുസ്ഥലങ്ങളിൽ വച്ചും വിജയ് ഇപ്പോൾ എന്തു ചെയ്യുന്നു, കൂടെ വന്നില്ലേ, ഒരുമിച്ചു പോയ യാത്ര എങ്ങനെയുണ്ടായിരുന്നു എന്നൊക്കെയാണ് തമന്നയോടുള്ള ചോദ്യം.

എന്നാൽ തന്റെ വ്യക്തിജീവിതത്തിൽ മറ്റുള്ളവർ ഇത്രയും ശ്രദ്ധ നൽകുന്നതിൽ തനിക്കു ബുദ്ധിമുട്ടില്ലെന്നാണ് തമന്ന പറയുന്നത്. 'ആളുകൾ പലതും പറയുന്നുണ്ട്. പക്ഷേ ചില കാര്യങ്ങൾ വേദനിപ്പിക്കാറുണ്ട്. അറിയാവുന്ന ചിലരിൽ നിന്നുള്ള വാക്കുകളാവാം വേദനിപ്പിക്കുക. കരിയറും വ്യക്തിജീവിതവുമായി കൃത്യമായ വേർതിരിവ് സൂക്ഷിക്കുന്ന ആളാണ് ഞാൻ. മനസ്സിലെ കാര്യങ്ങൾ തുറന്നു പറയുകയും ചെയ്യാറുണ്ട്. ആദ്യമൊക്കെ എന്റെ മാതാപിതാക്കൾ എന്തുകരുതുമെന്ന ചിന്തയുണ്ടായിരുന്നു. എന്നാൽ കാലക്രമേണ എനിക്കു മാറ്റങ്ങള്‍ വന്നതുപോലെ എന്റെ അച്ഛനമ്മമാരുടെ ചിന്തയിലും മാറ്റമുണ്ടായി. അത് ജീവിതത്തിലെ മനോഹരമായ കാര്യവും നേട്ടവുമാണ്. പ്രിയപ്പെട്ടവരുടെ ആരോഗ്യപ്രശ്നങ്ങള്‍ സംബന്ധിച്ചുള്ള കാര്യമല്ലാതെ മറ്റൊന്നും എന്റെ സന്തോഷത്തെ ബാധിക്കാറില്ല' - തമന്ന പറയുന്നു.

tamanna-bhatia-shared-secret-behind-her-glowing-skin
mage Credit: Instagram/tamannaahspeaks

ന്യൂസ് 18 ചാനലിനു നൽകിയ അഭിമുഖത്തിലാണ് തമന്ന ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്. 

Read also: തറയിൽ പ്ലാസ്റ്റിക് ഷീറ്റ് വിരിച്ച് കുഞ്ഞുങ്ങളുടെ പഠനം, കച്ചവടത്തിനിടയിലും മക്കളെ പഠിപ്പിച്ച് അമ്മ

ഇതിനിടെ വിജയ്‌​യുമായുള്ള വിവാഹം ഉടനേ ഉണ്ടാകുമെന്ന വാർത്തകളും പ്രചരിച്ചിരുന്നു. എന്നാൽ ആ വാർത്തകൾ ശരിയല്ലെന്നാണ് തമന്ന പറയുന്നത്. 'വിവാഹം കഴിക്കാനുള്ള മൂഡിലല്ല ഞാൻ. എന്റെ കരിയർ നന്നായി പോകുന്ന നാളുകളാണ് ഇപ്പോൾ. സ്വാഭാവികമായും കരിയറിൽ തന്നെയാണ് ഫോക്കസ് ചെയ്യാൻ ഉദ്ദേശിക്കുന്നത്. തീർച്ചയായും ഞാൻ വിവാഹത്തിൽ വിശ്വസിക്കുന്ന ഒരാളാണ്, മുന്നോട്ടു പോകുമ്പോൾ അത് നടക്കുകയും ചെയ്യും. പക്ഷേ ഇപ്പോൾ എനിക്ക് സന്തോഷം തരുന്നത് സിനിമാ സെറ്റുകളാണ്. പല തരത്തിലുള്ള വർക്കുകൾ വരുന്നത് ഞാൻ ആസ്വദിക്കുന്നുണ്ട്. അത് അങ്ങനെ തന്നെ തുടരുമെന്നാണ് ഞാൻ കരുതുന്നത്'– തമന്ന പറയുന്നു. 

Read also: സൗജന്യ യാത്രയും സ്ത്രീ മുന്നേറ്റവും - ഒരു കർണാടക സ്റ്റോറി

Content Summary: Tamanna reacts on rumours about her marriage and her personal life

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT