ADVERTISEMENT

സാഹിത്യം വായിച്ചാൽ അന്നത്തെ സാമൂഹ്യസ്ഥിതി കൃത്യമായി മനസ്സിലാക്കാനാകും. വർഷങ്ങൾക്ക് മുൻപ് സ്ത്രീ എന്തായിരുന്നുവെന്നും അങ്ങനെ വെളിപ്പെട്ടുകിട്ടും. സ്ത്രീ വര്‍ണനകൾ മാത്രം നിറഞ്ഞ സാഹിത്യലോകമുണ്ടായിരുന്നവരാണ് നമ്മൾ.

1500 ആണ്ടിന്റെ അവസാനത്തിൽ പ്രാചീന മണിപ്രവാളത്തിൽ എഴുതിയ അവസാനത്തെ കൃതിയാണ് ചന്ദ്രോത്സവം. ദേവദാസികൾ അവരുടെ കന്യാപൂജയ്ക്കു ശേഷം നടത്തുന്ന ഉത്സവം. അവരുടെ അന്നത്തെ കുലത്തൊഴിൽ തുടങ്ങാൻ തയ്യാറായ ഒരുപാടു ദേവദാസികൾ എത്തിച്ചേരുന്ന വലിയ ഉത്സവം. പല നാട്ടിലേയും രാജാക്കന്മാരും പ്രമാണിമാരും സ്തുതിപാട്ടുകാരും കവികളുമൊക്കെ ആഘോഷിക്കാനെത്തും. കവികൾ കണ്ട കാഴ്ചകൾ പാടിനടക്കും. അങ്ങിനെ മേദിനീ വെണ്ണിലാവെന്ന പതിനാലുവയസുകാരി നടത്തിയ ചന്ദ്രോത്സവം കാവ്യമായപ്പോൾ 569 ശ്ലോകങ്ങൾ ഉണ്ടായി. പ്രധാന ലക്ഷ്യം സ്ത്രീവർണ്ണനയാണ്. എഴുതിയത് ആരാണെന്നു അറിയില്ലെങ്കിലും ഏതോ ഒരു പുരുഷനായിരിക്കുമെന്നു ഗവേഷകർക്ക് തർക്കമില്ല. 

Read also: 'ഭർത്താവ് എന്റെ ആരാധകൻ, ബോറടി മാറ്റാൻ പുതിയ ഹോബി'; 71–ാം വയസ്സിൽ അമ്മൂമ്മ നിൻജ ചാംപ്യൻ

ഇങ്ങനെ വർണ്ണിക്കപ്പെടാൻ മാത്രമുള്ള വിഷയമായിരുന്നു സ്ത്രീ. ഒരു മനുഷ്യന്റെ ആ അവസ്ഥ മനസിലാക്കാൻ പറ്റുന്നുണ്ടോ? സംസ്ഥാന സർക്കാരിന്റെ പുരസ്‌കാര സമർപ്പണ വേദിയിൽ സ്ത്രീരൂപത്തിലുള്ള അവാർഡ് ശിൽപം കണ്ടു പ്രലോഭനമുണ്ടാകുന്നെന്നു നടൻ പറഞ്ഞതു വലിയ ചർച്ചയായല്ലോ. അടിസ്ഥാനപരമായി ആ വിഷയത്തെ മനസിലാക്കേണ്ടത് ഒരു വ്യക്തിയുടെ അഭിപ്രായപ്രകടനമായല്ല. സമൂഹത്തിന്റെ മുഴുവൻ പ്രശ്നമായാണ്.

Read also: ഒരുപാട് ഇഷ്ടമെന്നു മെസേജ് അയച്ചു, പെൺകുട്ടിയുടെ മറുപടി 'നോ'; ഇനിയാണ് ട്വിസ്റ്റ്, ഇത് വൈറൽ പ്രേമകഥ

വിശദമായി കേൾക്കാം മനോരമ ഓൺലൈൻ പോഡ്കാസ്റ്റ് 'അയിന്?'

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com