ADVERTISEMENT

പെണ്ണിന്റെ ശത്രു പെണ്ണാണ് എന്ന് കേൾക്കുമ്പോൾ കാലങ്ങളായിട്ട് സ്ത്രീയെ പീഡിപ്പിക്കുന്ന അമ്മായിയമ്മ. സിനിമയിലും, സീരിയലിലും, വല്ലപ്പോഴുമൊക്കെ നിത്യ ജീവിതത്തിലും കാണുന്ന വില്ലത്തികൾ. എന്നിങ്ങനെ ചില ഇമേജുകൾ ഓർമ്മവരും. ഇത്തരത്തിൽ വളരെ ചെറിയ ഉദാഹരണങ്ങൾ  മാത്രം പരിശോധിച്ച്  എങ്ങനെയാണ് സ്ത്രീയാണ് സ്ത്രീയുടെ ശത്രു എന്ന നിഗമനത്തിലേക്ക് എത്താൻ പറ്റുന്നത്. ഇത്രയും വലിയ സമൂഹത്തിൽ ആകെ കണക്കെടുത്താൽ ക്രൈം കമ്മിറ്റഡ് റേറ്റ് നോക്കുമ്പോൾ പുരുഷന്മാർ പുരുഷന്മാരോടു കാണിച്ച ക്രൈമിന്റെ അത്രയും വരില്ല സ്ത്രീകൾ സ്ത്രീകളോട് കാണിച്ച ക്രൈം. എന്നിട്ട് നമുക്ക് എപ്പോഴെങ്കിലും പറയാൻ തോന്നിയോ, പുരുഷന്റെ ശത്രു പുരുഷൻ തന്നെയെന്ന്?

പറയില്ല. കാരണം മനുഷ്യൻ ഉണ്ടായ കാലം മുതലുള്ള ചരിത്ര നിർമ്മിതിയിൽ ആണിന്റെ പങ്കാണ് കൂടുതൽ. ഇത്തരം ചില പഴഞ്ചൊല്ലുകളൊക്കെ തുടക്കകാലത്ത് ഉണ്ടാക്കിയതിൽ സ്ത്രീകൾക്ക് പങ്കുമില്ല. ഈ കാര്യം വിശദമായി പറയുന്ന ഒരു ഫെമിനിസ്റ്റ് തിയറിയുണ്ട്. അതിന്റെ പേരാണ് പാട്രിയാർക്കിയൽ ബാർഗെയ്ൻ. ടർക്കിഷ് എഴുത്തുകാരിയും റിസർച്ചറും ഒക്കെ ആയ ഡെനിസ് കാന്റിയോതിയാണ് ഈ വാക്ക് ആദ്യമായി പറയുന്നത്. '1988 - bargainig with patriarchy' എന്ന ഗവേഷണപ്രബന്ധത്തിലാണ് അവർ ഈ വാക്ക് ഉപയോഗിച്ചത്. അമേരിക്കൻ സോഷ്യോളജിസ്റ്റ് ലിസ വെയ്ദ് "Patriarchal Bargain Is An Individual Stratergy Designed To Manipulate To The System To The Best Adventage But One That Leaves The System Itself Intact." എന്ന് കൂടുതൽ വ്യക്തമാക്കി.

Read also: 'കൊച്ചുമക്കൾക്ക് ഇനി എന്നെ പറ്റിക്കാനാവില്ല, ഞാൻ എണ്ണാൻ പഠിച്ചു', വൈറലായി 92 വയസ്സുള്ള സ്കൂൾകുട്ടി

ഈ പാട്രിയാർക്കിയൽ ബാർഗെയ്ൻ ഇവരെ കൂടാതെ പലരും കാര്യമായി വിശദീകരിച്ചു വച്ചിട്ടുണ്ട്. അതു മനസ്സിലാക്കാൻ വലിയ ബുദ്ധിമുട്ടൊന്നും ഇല്ല. കാര്യം ഇത്രയേ ഉള്ളു. മിഡിൽ ഈസ്റ്റ്, സൗത്ത് ഏഷ്യ, ഏഷ്യ ആഫ്രിക്ക എന്നിങ്ങനെ പോളിഗമിയുള്ള ചില നാടുകളിൽ  സ്ത്രീകളുടെ സോഷ്യൽ സ്റ്റേറ്റസ് വച്ചാണ് പാട്രിയാർക്കിയൽ ബാർഗെയ്ൻ നിരീക്ഷിച്ചിരിക്കുന്നത്. കല്യാണം കഴിയുന്നു. സ്ത്രീ പുരുഷന്റേതാകുന്നു. അത്തരം സിസ്റ്റത്തിലേക്ക് ആദ്യമായി കയറിവരുന്ന സ്ത്രീയുടെ അധികാരിയാണ് പുരുഷനും അയാളുടെ വീട്ടുകാരും. അങ്ങനെ അതുവരെ അടിച്ചമർത്തപ്പെട്ടുകിടന്ന അമ്മായിയമ്മക്ക് ചെറിയൊരു അധികാരം കിട്ടുകയാണ്. ആണധികാരമേ അവർക്ക് ശീലമുള്ളു. അമ്മായിയമ്മ പുതിയ പെണ്ണിൽ കുറച്ച് അധികാരമൊക്കെ കാണിക്കാൻ ശ്രമിക്കുന്നു. 

Read also: 'ക്ലാസിൽ ഇരിക്കാതെ പുറത്തിറങ്ങി നടക്കും, കളിക്കുന്നതെല്ലാം ഒറ്റയ്ക്ക്; മോന് ഓട്ടിസമാണെന്ന് അന്ന് അറിഞ്ഞിരുന്നില്ല'

അത് പല തോതിൽ കാണിക്കുന്നു, അമ്മായിയമ്മയും വന്നു കയറിയ പുതിയ പെണ്ണും തമ്മിൽ ക്‌ളാഷ് ഓഫ് ഇന്ററസ്റ്റ് ഉണ്ടാകുന്നു. പുതിയ പെണ്ണിന് ഇതൊക്കെ അപ്ലൈ ചെയ്യണമെങ്കില്‍ ഇതുപോലൊരു ആൾ കടന്നുവരണം. അത് മറ്റൊരു സ്ത്രീ തന്നെയായിരിക്കുമല്ലോ. ഈ സമൂഹത്തിൽ അങ്ങനെ പാട്രിയാർക്കിയൽ സൊസൈറ്റി കാരണം ഉണ്ടാകുന്ന ചില അധികാര 

പ്രയോഗങ്ങളെ രണ്ടു സ്ത്രീകൾ തമ്മിലുള്ള പ്രശ്നമായി പെരുപ്പിച്ചു കാണിക്കുന്നു. അങ്ങനെ പെണ്ണിന്റെ ശത്രു പെണ്ണ് എന്ന നിഗമനത്തിലേക്ക് എത്തുന്നു. കല്യാണം കഴിഞ്ഞു വരുന്ന പുതിയ പെണ്ണിനു സേഫ്റ്റി കൊടുക്കുന്നു, അതോറിറ്റി കൊടുക്കുന്നു, സോഷ്യൽ സെക്യൂരിറ്റി കൊടുക്കുന്നു. കുറച്ച് കടന്ന് പറയുകയാണെങ്കിൽ ഭക്ഷണം കൊടുക്കുന്നു, വസ്ത്രം കൊടുക്കുന്നു. ഇത്രയും കാര്യങ്ങൾ കൊടുക്കുമ്പോൾ ആ പെണ്ണ് ഇതൊക്കെ കണ്ടും കേട്ടും പഠിച്ച് കുറച്ച് അച്ചടക്കമായിട്ടിരുന്നാൽ എന്താണ് തെറ്റ്? എന്ന് പ്രഥമ ദൃഷ്ടിയാൽ അന്നത്തെ പാട്രിയാർക്കിയൽ സൊസൈറ്റിക്ക് തോന്നി. അപ്പോൾ അവർ തിരിച്ച് അതോറിറ്റിയെ മാനിക്കണം, സ്നേഹിക്കണം പുതിയ അധികാരികൾ പറയുന്ന എല്ലാം അംഗീകരിക്കണം. ഇതു ശരിയാണോ? 

Read also:  താമസിക്കാന്‍ വീടെന്തിനാ, ബോട്ടുണ്ടല്ലോ; വാടക കൊടുക്കാൻ കാശില്ല, രണ്ടര വർഷമായി ബോട്ടിൽ ജീവിച്ച് 35കാരി

കൂടുതൽ കേൾക്കാം മനോരമ ഓൺലൈൻ പോഡ്കാസ്റ്റ് 'അയിന്?'

Content Summary: Ayinu Podcast on Enemy of Women in a Patriarchal Society

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT