Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കഷണ്ടിത്തലയിൽപ്പോലും മുടിവളർത്തും ഈ സൗന്ദര്യക്കൂട്ട്

Representative Image

മുടികൊഴിച്ചിലാണ് പല സ്ത്രീകളുടെയും പരുഷന്മാരുടെയും പേടിസ്വപ്നം. മുടിചീകുമ്പോഴും കുളിക്കുമ്പോഴുമെല്ലാം ഊര്‍ന്നുപോകുന്ന മുടിയിഴകളെയോര്‍ത്ത് ആധിപിടിക്കാത്തവർ കുറവാണ്.എന്നാല്‍ അങ്ങനെയുള്ളർക്കായൊരു സന്തോഷ വാർത്തയെത്തുന്നത് അങ്ങ്  ജര്‍മ്മിനിയിൽ നിന്നാണ്.  ജർമ്മൻ ഗവേഷകരാണ് കഷണ്ടിത്തലയിൽപ്പോലും മുടികിളിർപ്പിക്കുന്ന അദ്ഭുതക്കൂട്ടിനെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടത്.

ശാസ്ത്രീയ പരീക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ കണ്ടെത്തിയ സൗന്ദര്യക്കൂട്ട് ഉപയോഗിക്കേണ്ടതെങ്ങനെയെന്ന് അവർ പറയുന്നതിങ്ങനെ :-  തലയില്‍ ചന്ദനതൈലം പുരട്ടുക. തുടർച്ചയായി ആറുദിവസം ഇതുചെയ്ത ആണുങ്ങളുടെ കഷണ്ടിത്തലയിൽപ്പോലും മുടികിളിർത്തുവെന്നാണ് ഗവേഷകർ അവകാശപ്പെടുന്നത്. 

x-default

ഇരുപത്തിയഞ്ചു വയസ്സിൽ കഷണ്ടി ബാധിച്ച പുരുഷന്മാർക്കിടയിലാണ് പരീക്ഷണം നടത്തിയതെന്നും തുടർച്ചയായി ചന്ദനതൈലം തലയിൽ പുരട്ടിയ പുരുഷന്മാരിൽ ആറു ദിവസം കഴിഞ്ഞപ്പോൾത്തന്നെ പ്രകടമായ വ്യത്യാസം കണ്ടുതുടങ്ങിയെന്നും ഗവേഷകർ പറയുന്നു. നേച്ച്വര്‍ കമ്മ്യൂണിക്കേഷന്‍സ് ജേണലിലാണ് ഇതു സംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചത്. ചന്ദനത്തൈലത്തിന്റെ സുഗന്ധം മുടിയുടെ വളര്‍ച്ചയെ ഉദ്ദീപിപ്പിക്കുമെന്നും മുടി വളരാനും നിലനിൽക്കാനും ആവശ്യമായ വിറ്റാമിനുകളും ഹോര്‍മോണുകളും ചന്ദനത്തൈലത്തില്‍ അടങ്ങിയിട്ടുണ്ടെന്നും ഗവേഷകർ പറയുന്നു.

മുടി വളര്‍ച്ചയില്‍ പ്രധാന ഘടകമായ പ്രോട്ടീന്‍ വര്‍ധിപ്പിക്കാന്‍ ചന്ദനത്തൈലത്തിലെ സുഗന്ധത്തിന് കഴിയുന്നതുകൊണ്ടും ശിരസ്സിലെ രോമകൂപങ്ങള്‍ക്ക് ഗന്ധം തിരിച്ചറിയാന്‍ കഴിവുള്ളതുകൊണ്ടുമാണ് ചന്ദനതൈലം മുടിവളര്‍ച്ചയില്‍ പ്രധാനപങ്കുവഹിക്കുന്നത് എന്നാണ് ഈ പഠനം പറയുന്നത്.