Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒരു തുള്ളി രക്തം പൊടിയാതെ വിരലുകൾ അറുത്തിട്ടു; അമ്പരപ്പിക്കും ഈ വിഡിയോ

nail-05

ആരേയും അസൂയപ്പെടുത്തുന്ന അതിസുന്ദരമായ കൈവിരലുകളുടെ ദൃശ്യങ്ങളോടെയാണ് ആ വിഡിയോ ആരംഭിക്കുന്നത്. നീണ്ട കൈവിരലുകളുടെ  തുമ്പത്ത് ചേലൊത്ത നഖങ്ങളുമുണ്ട്. പിന്നെ കാണുന്നത് ആ സുന്ദരവിരലുകൾ അറുത്തിടുന്ന കാഴ്ചകളാണ്. ഒരു തുള്ളി രക്തം പോലും പൊടിയാതെ ആ കൈവിരലുകൾ അടർന്നു പോകുമ്പോൾ മാത്രമാണ് അതൊരു നെയിൽ ആർട്ട് ആണെന്ന സത്യം കാഴ്ചക്കാർ തിരിച്ചറിയുന്നത്. 

ഒരോ നഖങ്ങളിൽ നിന്നുമാണ് സുന്ദരമായ ആ കൈ വിരലുകൾ പിറവിയെടുത്തത് എന്നകാര്യം അൽപം കൂടി കഴിഞ്ഞു മാത്രമായിരിക്കും മനസ്സിലാവുക. നെയിൽ സണ്ണി എന്ന ഇൻസ്റ്റഗ്രാം പേജിലാണ് നെയിൽ ആർട്ടിന്റെ വ്യത്യസ്തമായ ഒരു വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. നഖത്തിൽ തീർത്ത മനോഹരമായ കൈവിരലുകൾ ഒരു പ്രത്യേക ഉപകരണംകൊണ്ടാണ് നെയിൽ ആർട്ട് ടെക്നീഷ്യൻ അറുത്തിടുന്നത്.

സെപ്റ്റംബർ 21 ന് സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ട വിഡിയോ ഇതുവരെ ഒന്നരലക്ഷത്തിലധികം പ്രാവശ്യമാണ് ആളുകൾ കണ്ടത്. നെയിൽ ആർട്ടിനെക്കുറിച്ചുള്ള ഈ വ്യത്യസ്ത വിഡിയോ ആളുകളിൽ സമ്മിശ്ര പ്രതികരണമാണുണ്ടാക്കിയിരിക്കുന്നത്. ഈ വിഡിയോ തങ്ങളുടെ വിരലുകളെയും മനസ്സിനെയും ഒരുപോലെ നോവിച്ചു എന്നു ചിലർ പ്രതികരിച്ചപ്പോൾ മറ്റുചിലർക്ക് പറയാനുണ്ടായിരുന്നത് നഖങ്ങളിൽ അനവധി പരീക്ഷണങ്ങൾ നടത്താൻ ഈ വിഡിയോ പ്രചോദനമായിയെന്നാണ്.