Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യുവത്വമുള്ള ചർമത്തിനായി ഫയർ തെറാപ്പി; തീക്കളിയാണെന്ന് മുന്നറിയിപ്പും

fire-therapy-01 Fire therapy in Vietnam. (Photo Credit: YouTube/CGTN)

ചർമത്തിന്റെ യുവത്വം നിലനിർത്താൻ എന്തു തീക്കളിക്കും തയാറാണെന്ന് വാശിപിടിച്ചു നിൽക്കുന്ന ഒരു കൂട്ടം ആളുകൾക്കിടയിലാണ് ഫയർതെറാപ്പി എന്ന സൗന്ദര്യവർധക രീതി പ്രശസ്തമായത്. വിയറ്റ്നാമിലെ ജനങ്ങളാണ് അപകടകരമായ ഈ തെറാപ്പി പിന്തുടരുന്നത്.

വിയറ്റ്നാമിൽ ലൈസൻസുള്ള ചില ആരോഗ്യകേന്ദ്രങ്ങളിൽ വൈദ്യ ചികിൽസയുടെ ഭാഗമായി ഈ രീതി പരീക്ഷിക്കാറുണ്ട്. ഹോ ചി മിൻ സിറ്റിയിലെ ചില സ്പാകളിലും ബ്യൂട്ടിപാർലറുകളിലും ഫയർ തെറാപ്പി ചെയ്യുന്നുണ്ട്. ചർമ രോഗങ്ങൾക്ക് ആശ്വാസം നൽകാനും ചർമ കോശങ്ങളെ പുനരുജ്ജീവിപ്പിക്കാനുമുള്ള ചികിൽസയുടെ ഭാഗമായാണ് ലൈസൻസുള്ള ബ്യൂട്ടിപാർലറുകളും സ്പാകളും ഫയർ തെറാപ്പി ചെയ്യുന്നത്.

ഫയർ തെറാപ്പിയിൽ വിദഗ്ധ പരിശീലനം ലഭിച്ചയാളുകൾ ആൽക്കഹോളിൽ പൊതിഞ്ഞ തൂവാലകളുപയോഗിച്ചാണ് ഈ ചികിത്സാരീതി നടത്തുന്നത്. ചർമത്തിലെ മൃതകോശങ്ങളെ അകറ്റുക മാത്രമല്ല തലവേദന, മാംസപേശികളുടെ വേദന, ഉറക്കമില്ലായ്മ, ദഹനപ്രശ്നങ്ങൾ എന്നീ ആരോഗ്യപ്രശ്നങ്ങളെ പ്രതിരോധിക്കാനും ഫയർതെറാപ്പിക്കാകുമെന്നാണ് ഫയർ തെറാപ്പിസ്റ്റുകൾ അവകാശപ്പെടുന്നത്. 

തീനാളങ്ങൾ കൊണ്ടുള്ള ഈ തെറാപ്പിയെ അത്ര നിസ്സാരമായി കരുതരുതെന്നും, തെറാപ്പിക്ക് വിധേയരാകാൻ ആഗ്രഹിക്കുന്നവർ വിദഗ്ധ പരിശീലനം ലഭിച്ച ആളുകളെ മാത്രമേ സമീപിക്കാവൂവെന്നും അവർ പറയുന്നു. ഏറെ ശ്രദ്ധയോടും ക്ഷമയോടും ചെയ്തില്ലെങ്കിൽ വിപരീത ഫലങ്ങളാകും ഈ ചികിൽസാരീതി സൃഷ്ടിക്കുകയെന്നും അവർ പറയുന്നു. മുഖത്ത് ഫയർ തെറാപ്പി ചെയ്യുമ്പോൾ കണ്ണിന് പ്രത്യേകം സംരക്ഷണം നൽകണമെന്നും മുഖത്ത് പൊള്ളലോ, ചികിൽസയ്ക്ക് വിധേയനാകുന്ന ആൾക്ക് ശ്വാസം മുട്ടലോ വരാതെ സൂക്ഷിക്കേണ്ടതുകൊണ്ടാണ് ആവർത്തിച്ച് മുന്നറിയിപ്പ് തരുന്നതെന്നും അവർ പറയുന്നു.