Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശബരിമല സ്ത്രീ പ്രവേശനം; അനുശ്രീ പറയുന്നു

anusree അനുശ്രീ

ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ സംബന്ധിച്ചുള്ള സുപ്രീം കോടതിയുടെ ഉത്തരവിനെക്കുറിച്ചും വിഷയത്തിൽ തന്റെ നിലപാടിനെക്കുറിച്ചും നിട അനുശ്രീ തുറന്നു പറഞ്ഞിരിക്കുകയാണ്. വനിതയ്ക്കു നൽകിയ അഭിമുഖത്തിലാണ് നടി ഇക്കാര്യങ്ങൾ തുറന്നു പറഞ്ഞത്.

''സുപ്രീംകോടതിയുടെ തീരുമാനത്തെ അംഗീകരിക്കുന്നു. ആ വിധിയെ അത്രയും ബഹുമാനിക്കുന്നു. ശരീരഘടനയും ശരീര ശാസ്ത്രവും അനുസരിച്ച് ഞങ്ങളെ അമ്പലത്തിൽ കയറ്റുന്നില്ല, മാറ്റിനിർത്തുന്നു എന്നു പരാതി ലഭിച്ചാൽ കോടതി ഇങ്ങനെയേ വിധി പുറപ്പെടുവിക്കാൻ സാധ്യതയുള്ളു.

ഇത് സ്ത്രീ സമത്വത്തിന്റെയോ സ്ത്രീകളെ മാറ്റിനിർത്തലിന്റെയോ കാര്യമല്ല. മറ്റെല്ലാ അമ്പലങ്ങളിലും പോയി കഴിഞ്ഞ ശേഷം ഇനി ശബരിമലയിൽ മാത്രമേ പോകാൻ ബാക്കിയുള്ളൂ എന്ന ചിലരുടെ ആഗ്രഹവുമല്ല ഇതിനു പിന്നിൽ. എന്ത് അരുതെന്നു പറയുന്നുവോ, അത് ചെയ്തു കാണിക്കാനുള്ള പ്രവണതയായേ ഇത്തരക്കാരുടെ വാദത്തെ കാണാനാകൂ''.- അനുശ്രീ പറയുന്നു.

അഭിമുഖത്തിന്റെ പൂർണ്ണരൂപം വായിക്കാം