sections
MORE

കേക്ക് മുറി വിവാദത്തെക്കുറിച്ചും, വിവാഹത്തെക്കുറിച്ചും അമ്പിളി ദേവി

ambili-devi-with-husband-01
SHARE

കേക്ക് മുറി വിവാദത്തെക്കുറിച്ചും, വിവാഹത്തെക്കുറിച്ചും അമ്പിളി ദേവി

സിനിമ–സീരിയൽ താരം അമ്പിളി ദേവിയുടെയും സീരിയൽ താരമായ ആദിത്യനും തമ്മിലുള്ള വിവാഹവാർത്തയെത്തുടർന്ന് സമൂഹമാധ്യമങ്ങളിൽ പലവിധത്തിലുള്ള ചൂടുപിടിച്ച ചർച്ചകൾ പുരോഗമിക്കുന്ന സാഹചര്യത്തിലാണ് അമ്പിളി ദേവിയും ഭർത്താവ് ആദിത്യനും മനോരമ ന്യൂസ് ഓൺലൈന് അനുവദിച്ച അഭിമുഖത്തിൽ മനസ്സു തുറന്നത്.

ambili-devi-66
അമ്പിളി ദേവി

അമ്പിളി ദേവിയുടെയും ആദിത്യന്റെയും വിവാഹവാർത്തയറിഞ്ഞ് അമ്പിളി ദേവിയുടെ മുൻഭർത്താവ് സീരിയലിന്റെ ഷൂട്ടിങ് സൈറ്റിൽ വച്ച് കേക്ക് മുറിച്ചാഘോഷിച്ച വാർത്തയെക്കുറിച്ചും തന്റെ ജീവിതത്തിലുണ്ടായ വിഷമങ്ങളെക്കുറിച്ചും അമ്പിളീ ദേവി പറഞ്ഞതിങ്ങനെ:-

'' കേക്ക് മുറിയെക്കുറിച്ച് പറയുമ്പോൾ എനിക്ക് ചിരിയാണ് വരുന്നത്. എന്റെ മകന്റെ ആറാമത്തെ പിറന്നാളായിരുന്നു കഴിഞ്ഞ ദിവസം. കുഞ്ഞിന്റെ ഒരു പിറന്നാളിന് പോലും കേക്ക് മുറിയ്ക്കാത്ത ആളാണ്. അങ്ങനെയൊരാൾ ഇപ്പോൾ കേക്ക് മുറിക്കാൻ കാണിച്ച വലിയ മനസിനെക്കുറിച്ച് കൂടുതൽ ഒന്നും പറയാനില്ല. അതൊക്കെ ഒരോരുത്തരുടെ സംസ്കാരമാണ്''. 

എന്റെ വിവാഹം 2009ലായിരുന്നു. അന്നുമുതൽ ഒരുപാട് അനുഭവിച്ചു. അതൊന്നും ഞാൻ ആരോടും പറഞ്ഞിട്ടില്ല, എനിക്കന്ന് വേണമെങ്കിൽ ഒരു പ്രസ്മീറ്റ് വിളിച്ച് എല്ലാവരെയും കാര്യങ്ങൾ അറിയിക്കാമായിരുന്നു. പക്ഷേ അങ്ങനെയൊന്നും ചെയ്യാതിരുന്നത്  ഇൻഡസ്ട്രിയിൽ തന്നെയുള്ളയാളല്ലേ എന്നു വിചാരിച്ചു മാത്രമാണ്.''

അഭിമുഖത്തിന്റെ പൂർണ്ണ രൂപം വായിക്കാം. അമ്പിളിയും ആദിത്യനും ജീവിതം പറയുന്ന വിഡിയോ അഭിമുഖം കാണുക.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE IN INTERVIEWS
SHOW MORE
FROM ONMANORAMA