മമ്മൂട്ടിച്ചിത്രം പേരൻപും കൊല്ലം സ്വദേശിയായ അപർണയും തമ്മിൽ എന്താണ് ബന്ധമെന്നു ചോദിച്ചാൽ നിറഞ്ഞ ചിരിയോടെ അപർണ ഒരു മദ്യക്കുപ്പി മുന്നിലേക്കു നീട്ടും. മമ്മൂട്ടി എന്ന ഇതിഹാസ താരത്തോടുള്ള ആരാധന മുഴുവൻ ആ മദ്യക്കുപ്പികളിൽ കോറിവരച്ചിരിക്കുകയാണ് അപർണ.
അപർണ മദ്യക്കുപ്പികളിൽ വരച്ചെടുത്ത പേരൻപ് ഇതിനോടകം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. റോഡരികിൽ കിടക്കുന്ന മദ്യക്കുപ്പികളിലാണ് അപർണയുടെ വര തെളിയുന്നത്. വേറിട്ട ഇൗ കലാകാരി മനോരമ ന്യൂസ് ഡോട്ട്കോമിനോട് മനസ്സു തുറന്നതിങ്ങനെ:
''ആക്രിക്ക് ഉള്ളത് ആക്രി എടുക്കും. എനിക്കുള്ളത് ഞാനും. ബിയർ കുപ്പികളൊക്കെ ആക്രിക്കാർ കൊണ്ടുപോകും. ലിക്കർ കുപ്പികളാണ് എന്റെ ലക്ഷ്യം. ഞാൻ ഏറെ കാത്തിരുന്ന ചിത്രമാണ് പേരൻപ്. അതിലെ ട്രെയിലറും മമ്മൂട്ടിയുടെ അഭിനയവും ഇതിനോടകം തന്നെ ചർച്ചയായിരുന്നല്ലോ. അദ്ദേഹത്തിന്റെ അഭിനയജീവിതത്തിലെ മികച്ച കഥാപാത്രമാണ് അമുദവൻ എന്ന് വാർത്തകളും വായിച്ചിരുന്നു. അന്ന് തുടങ്ങിയ മോഹമാണ് ആ ഇതിഹാസത്തെ കുപ്പിയിൽ ആവാഹിക്കണമെന്ന്''.
ആ ആഗ്രഹം പൂർത്തിയാക്കാൻ അപർണ നടത്തിയ അലച്ചിലിനെക്കുറിച്ചും അപർണയുടെ വരയെക്കുറിച്ചും കൂടുതൽ അറിയാം...