ADVERTISEMENT

അരനൂറ്റാണ്ടു മുൻപേ ഡ്രൈവിങ് ലൈസൻസ് എടുത്തു വെസ്പ സ്കൂട്ടറിൽ കൊച്ചിയുടെ റോഡിലൂടെ ചീറിപ്പാഞ്ഞ ഒരു സ്ത്രീയുണ്ട്.... പുഷ്പലത പൈ. നാട്ടുകാർ അവരെ സ്കൂട്ടറമ്മ എന്നു വിളിച്ചു. വനിത അവരെ മുഖച്ചിത്രമാക്കി. വർഷങ്ങൾക്കിപ്പുറം ഐക്യരാഷ്ട്ര സംഘടന ഡിസാസ്റ്റർ മാനേജ്മന്റ് വിദഗ്ധൻ മുരളി തുമ്മാരുക്കുടി സ്ത്രീകളുടെ ഡ്രൈവിങ്ങിനെക്കുറിച്ച് എഴുതിയ കുറിപ്പിൽ സ്കൂട്ടറമ്മയുടെ ചിത്രം ഉപയോഗിച്ചതോടെ ഒരിക്കൽ കൂടി പുഷ്പലത കൗതുകമായി. 

അന്ന് സ്‌കൂട്ടറിൽ സ്റ്റൈലായി ഇടംവലം നോക്കാതെ സ്റ്റഡിയായി വരുന്ന പുഷ്പലത പൈ എന്ന ധീര വനിതയെ കണ്ട് ട്രാഫിക് പൊലീസുകാർ അമ്പരന്നു, എസ്ആർവി സ്‌കൂളിലെ കുട്ടികൾ കൂവി വിളിച്ചു, മറ്റുചിലർ അസൂയയോടെ നോക്കിനിന്നു. മാധ്യമങ്ങൾ അവരെ വാഴ്ത്തിപ്പാടി. ഭാവിയിൽ പെൺകുട്ടികളുടെ തലയിലെഴുത്ത് തന്നെ മാറ്റിമറിച്ച ആ സംഭവത്തിന് ശേഷവും കാലം പിന്നെയും മുന്നോട്ടുപോയി.

കൊച്ചി ഇന്ന് പഴയ കൊച്ചിയല്ല. ഹൈവേയിൽ ശ്വാസം വിടാനാകാതെ ഞരുങ്ങി നീങ്ങുന്ന വാഹനങ്ങളിൽ സ്റ്റിയറിങ് പിടിക്കുന്നതേറെയും വളയിട്ട കൈകളാണ്. എല്ലാം കണ്ട് ആത്മസംതൃപ്തിയോടെ എറണാകുളത്തെ വീട്ടിൽ നമ്മുടെ ആ സ്‌കൂട്ടറമ്മയുണ്ട്. എഴുപത്തിയൊന്നിലും പഴയ പോരാട്ട വീര്യത്തിനു ഒട്ടും കുറവില്ലാതെ. വർഷങ്ങൾക്ക് ശേഷം വനിതയുടെ ’കവർഗേൾ’ സംസാരിച്ചു തുടങ്ങി, അന്നത്തെ അതേ ആത്മവിശ്വാസം ഇന്നുമുണ്ട് വാക്കുകളിൽ.  

"എനിക്ക് രണ്ടു മക്കളാണ്, സതീഷും ഐശ്വര്യയും. രണ്ടുപേരും വിദേശത്ത് ഡന്റിസ്റ്റാണ്. ഇടയ്ക്ക് മക്കൾക്കൊപ്പം വിദേശത്ത് പോയി താമസിക്കാറുണ്ട്. ഭർത്താവ് എസ്. പൈ കാനറ ബാങ്ക് ഉദ്യോഗസ്ഥനായിരുന്നു. അദ്ദേഹത്തിന്റെ മരണശേഷം ഞാൻ എറണാകുളത്തെ വീട്ടിലുണ്ട്."– 71 വയസ്സിലും ഓർമ്മകൾ ടോപ് ഗിയറിലേക്ക് മാറ്റി സ്കൂട്ടറമ്മ പഴയ കഥകൾ സ്റ്റാർട്ട് ചെയ്തു. "എഴുപതിലാണ് ലൈസൻസ് എടുത്തത്. കേരളത്തിൽ ആദ്യമായി ഡ്രൈവിങ് ലൈസൻസ് നേടിയ വനിത ഞാനാണ്. കൊച്ചിയിൽ ആദ്യമായി വനിതകൾക്കായി ഒരു ഡ്രൈവിങ് സ്‌കൂൾ തുടങ്ങിയതും ഞാനാണ്''.

അഭിമുഖത്തിന്റെ പൂർണ്ണരൂപം വായിക്കാം...

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com