ADVERTISEMENT

അഷ്ടമി രോഹിണി ദിനത്തിൽ മതിമറന്നു നൃത്തമാടിയ ഒരു കുസൃതിക്കണ്ണന്റെ പിറകേയായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ വെർച്വൽ ലോകം. ആ കള്ളക്കണ്ണനെത്തേടിയലഞ്ഞവർക്കു മുന്നിൽ ഓമനത്തമുള്ള ചിരിയുമായി വന്നുനിൽക്കുകയാണ് ഒരു പെൺകുട്ടി. 30 സെക്കന്റ് ദൈർഘ്യമുള്ള ദൃശ്യങ്ങളിൽ കണ്ണനായി ആടിത്തിമർത്ത് ആളുകളുടെ ഹൃദയം കീഴടക്കിയ പെൺകുട്ടി. അവളുടെ പേര് വൈഷ്ണവ കെ. സുനിൽ. 

‘കൃഷ്ണാ നീയെന്നെ അറിയില്ലേ..’ എന്ന് മനസുകൊണ്ട് ഒരുനൂറാവർത്തി ചോദിക്കുന്ന പെൺകുട്ടി. കണ്ണന്റെ വേഷത്തിൽ അവൾ ചുവട് വച്ച മൂന്നാംവർഷം ഇൗ ചോദ്യം മലയാളി ഒന്നടങ്കം ചോദിക്കുന്നു. ‘ഇൗ കുട്ടിയെ ഒന്നുകണ്ടുപിടിക്കാമോ?. ആരാണ് ഇൗ കൃഷ്ണൻ? വെറും 30 സെക്കൻഡ് വിഡിയോ കൊണ്ട് കാഴ്ചക്കാരുടെ മനസ് കവർന്ന കള്ള കൃഷ്ണൻ.’ ഇൗ ചോദ്യത്തിന് ഗുരുവായൂരിൽ തന്നെയിരുന്ന് മറുപടി പറയുകയാണ് വൈഷ്ണവ കെ. സുനിൽ. ശ്രീകൃഷ്ണജയന്തി ദിനത്തിൽ സോഷ്യൽ മീഡിയയിൽ വൈറലായ ആ പെൺകുട്ടി മനോരമ ന്യൂസ് ഡോട്ട്കോമിനോട് സംസാരിക്കുന്നു

‘ഞാനൊരു സത്യം പറയട്ടെ. ഇപ്പോൾ വൈറലാകുന്ന വിഡിയോ ഇൗ വർഷത്തേത് അല്ല. കഴിഞ്ഞ തവണ ഗുരുവായൂർ ക്ഷേത്രത്തിലെ ആഘോഷത്തിനിടയിലുള്ളതാണ്. ഇത്രമാത്രം ആളുകൾ എന്ന ശ്രദ്ധിക്കുെമന്ന് സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല. ഇതിപ്പോൾ മൂന്നാംവർഷമാണ് ഞാൻ‌ കൃഷ്ണവേഷത്തിൽ ഗുരുവായൂർ ക്ഷേത്രത്തിൽ ചുവട് വയ്ക്കുന്നത്. ഒരു നിയോഗം പോലെയാണ് ‍ഞാനിത് കാണുന്നത്. ഗുരുവായൂർ തന്നെയാണ് എന്റെ വീട്. കൃഷ്ണനാണ് എല്ലാം. ഇതു കൃഷ്ണൻ തരുന്നതാണ്. അതാണ് എന്റെ വിശ്വാസം.’ വൈഷ്ണവ പറയുന്നു.

അഭിമുഖത്തിന്റെ പൂർണ്ണരൂപം വായിക്കാം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com