ADVERTISEMENT

‘കൈവിരലുകൾ മുറിച്ചു മാറ്റി... മുഖം കറുത്തിരുണ്ടു. മൂക്കിന്റെ സ്ഥാനത്ത് വെറും ദ്വാരം മാത്രമേ ഉണ്ടായിരുന്നുള്ളൂ. പച്ച മാംസത്തിൽ തീ കണക്കെ പടർന്നു കയറിയ വേദന പലവട്ടം എനിക്കു മരണശീട്ടു നൽകിയിരുന്നു. അറിയാനുള്ളവരെ അറിയിക്കാനും എല്ലാം അവസാനിച്ചുവെന്നും എത്രയോ വട്ടം ഡോക്ടർമാർ മുൻവിധിയെഴുതി. പക്ഷേ ഞാൻ ഇങ്ങനെയൊക്കെ ജീവിച്ചു തീർക്കണമെന്നത് തമ്പുരാന്റെ തീരുമാനമായിരുന്നു. പോയ കാലത്തെ ഓർത്ത് ഞാൻ സങ്കടപ്പെടുന്നില്ല. പുതിയ പ്രതീക്ഷകളാണ് എനിക്കിന്ന് ജീവിക്കാനുള്ള ഇന്ധനം.’

പച്ചമാംസം തുളച്ചു കയറിയ വേദനകളെ ഓർമകളായി തിരികെ വിളിക്കുമ്പോൾ സൂസൻ തോമസിന്റെ നെ‍ഞ്ചിൽ ഇന്നും തീയാളും. കണ്ണുകളിൽ ആ പഴയ അഗ്നിഗോളം തെളിയും. അന്ന് നിമിഷാർദ്ധത്തിൽ എല്ലാം അവസാനിക്കുമെന്നു തോന്നി. പക്ഷേ മരണം ബാക്കിവച്ച ആ ദേഹത്തിന് കാലം നൽകിയത് കൊടിയ വേദന. അശ്രദ്ധയെന്നോ വിധിയെന്നോ വിശേഷിപ്പാക്കാവുന്ന ഒരു ഗ്യാസ് ലീക്ക്. അത് ഈ കുമളിക്കാരിയുടെ ജീവിതം കീഴ്മേൽ മറിച്ചു. തിരിച്ചറിയാനാകാത്ത വിധം ആ അപകടം അവളെ മാറ്റി. പൊള്ളിയടർന്ന ദേഹം ഉടൻ മരണം രുചിക്കുമെന്ന് പലവട്ടം ഡോക്ടർമാർ പോലും വിധിയെഴുതിയാണ്. സൂസന്റെ തന്നെ ഭാഷയിൽ പറഞ്ഞാൽ ‘തമ്പുരാന്റെ ഹിതം മറ്റൊന്നായി.’

തീനാളങ്ങൾ ബാക്കി വച്ച ആ ദേഹവും സൂസനെന്ന കരളുറപ്പും ഇന്ന് സോഷ്യല്‍ മീഡിയക്കും പ്രിയങ്കരിയാണ്. മുഖത്തെ മൂടിയ മുറിവുകളേയും വൈരൂപ്യത്തേയും കുപ്പയിലേക്കെറിഞ്ഞ് അവൾ ജീവിതം തിരികെ പിടിക്കുന്നു. ആൽബം, മോഡലിങ്, സംഗീതം തുടങ്ങിയ തൊട്ട മേഖലകളെല്ലാം പൊന്നാക്കി  ജൈത്രയാത്ര തുടരുന്നു. സേവ് ദി ഡേറ്റ് കൺസപ്റ്റ് ഷൂട്ടിലൂടെ വൈറലായ സൂസൺ തന്റെ ജീവിത കഥ ഇതാദ്യമായി വനിത ഓൺലൈനിലൂടെ സോഷ്യൽ മീഡിയക്കു മുമ്പാകെ വയ്ക്കുകയാണ്. ചാരത്തിൽ നിന്നും ഫീനിക്സ് പക്ഷിയെ പോലെ പറന്നുയർന്ന കഥ സൂസന്‍ പറയുമ്പോൾ ആ കണ്ണുകളിലുണ്ടായിരുന്നു അഗ്നിത്തിളക്കം.

തീയിൽ വാടാത്ത പെൺകരുത്ത്

soosan2

വൈറൽ സേവ് ദി ഡേറ്റ് ഫൊട്ടോഷൂട്ട് കൺസപ്റ്റ് കണ്ടാണ് സോഷ്യൽ മീഡിയ എന്നെ തിരിച്ചറിഞ്ഞു തുടങ്ങിയത്. ഞാനും ഡോ. മനു ഗോപിനാഥനും പങ്കുവച്ച ആശയം ശ്രദ്ധിക്കാതെ ഒരുപാട് പേർ അതിനെ ഒറിജിനൽ കല്യാണമായി ഷെയർ ചെയ്തത് കണ്ടു. ചിത്രങ്ങൾ കണ്ട് എന്റെ കല്യാണം ആയോ എന്നൊക്കെ ചോദിച്ച് നിരവധി സുഹൃത്തുക്കൾ വരുന്നുണ്ട്. അത് കല്യാണമല്ല കൺസപ്റ്റ് മാത്രമാണെന്ന് ആദ്യമേ പറയട്ടേ. ബാക്കി ചോദ്യങ്ങൾ എന്റെ രൂപം കണ്ടിട്ടായിരുന്നു. എന്താണ് എന്റെ ജീവിതത്തിൽ സംഭവിച്ചത്?, എന്നായിരുന്നു പലർക്കും അറിയേണ്ടിരുന്നത്. അതിന്റെ ഉത്തരം ഒറ്റവാക്കിൽ ഒതുക്കാന്‍ കഴിയില്ല. കാലം കുറച്ചു പുറകോട്ടു പോണം.– സൂസൻ ദീർഘനിശ്വാസമെടുത്തു.

തോമസിന്റേയും അന്നമ്മയുടേയും ആറു മക്കളിൽ ഒരാളായിരുന്നു ഞാൻ. പത്താം ക്ലാസു വരെയെ പഠിച്ചിട്ടുള്ളൂ. ചെറിയ ജോലിയൊക്കെ ചെയ്യുമായിരുന്നു. കൂട്ടത്തിൽ ഇടുക്കി ഡോൺ ബോസ്കോ ഏയ്ഞ്ചൽ വാലി ധ്യാന കേന്ദ്രത്തിൽ ഞാൻ ഇടയ്ക്ക് പ്രേക്ഷിത വേലയ്ക്കും പോകാറുണ്ട്. ധ്യാനത്തിനെത്തുവർക്ക് ഭക്ഷണമൊരുക്കാനും മറ്റ് സഹായം ചെയ്യാനുമൊക്കെ. 2006 മേയ് 18... എന്റെ തലവര മാറ്റിയെഴുതിയ ദിവസം. അന്നാണ് അത് സംഭവിച്ചത്.

പള്ളിയിലിരുന്ന് ജപമാല ചൊല്ലിയതിനു ശേഷം ഞാനും പ്രേക്ഷിത വേല ചെയ്യുന്ന ജയിംസ് ചേട്ടനും പുറത്തേക്കിറങ്ങിതായിരുന്നു.  കുശിനിയുടെ ജനാലയ്ക്ക് അരികിലൂടെ കടന്നു പോകുമ്പോൾ ഗ്യാസിന്റെ സ്മെൽ രൂക്ഷമായി പുറത്തു വരുന്നു. ഞാനും ജയിംസ് എന്നൊരു ചേട്ടനും അങ്ങോട്ടേക്ക് എത്തുമ്പോൾ രൂക്ഷമായ ഗന്ധം വരുന്നുണ്ട്. കൂടെ വന്ന ചേട്ടൻ ഗ്യാസ് തുറന്നു കിടക്കുകയാണ് എന്ന് തെറ്റിദ്ധരിച്ച് ഓഫ് ആയി കിടന്ന ഗ്യാസ് സിലിണ്ടർ നീഡിലിനെ ഓണാക്കി വച്ചു. അത് അദ്ദേഹത്തിന്റെ തെറ്റല്ലായിരുന്നു. അബദ്ധത്തിൽ സംഭവിച്ചതാണ്.

ഈ സമയം....

അഭിമുഖത്തിന്റെ പൂർണ രൂപം വായിക്കാം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com