പ്രണയം നടിച്ചു വശത്താക്കും; കല്യാണക്കുറി വരെ അടിച്ചു; വൻചതിയുടെ വെളിപ്പെടുത്തലുമായി പെൺകുട്ടി

aswathy-achu
SHARE

അശ്വതി അച്ചു, മാളവിക മാളു, പാർവതി പാറു... ഇങ്ങനെ നീളുന്നു ഫെയ്സ്ബുക്കിലെ ഫേക്ക് ഐഡികളിലെ ജനകീയ പേരുകള്‍. എല്ലാ അശ്വതി അച്ചുമാരും ഫേക്കല്ല. പക്ഷേ ഈ പേര് ഉപയോഗിച്ച് ലക്ഷങ്ങള്‍ തട്ടിയ അശ്വതി അച്ചുവിനെ പൂട്ടിയത് ഒരു പെൺകുട്ടിയാണ്. കൊച്ചിക്കാരി പ്രഭ സുകുമാരൻ. സൈബർ സെല്ലില്‍ നിന്നും പൊലീസിൽ നിന്നും ഉണ്ടായ അനുഭവങ്ങളും പ്രഭ പറയുന്നു.

നാലു വർഷമായി സ്ഥിരമായി തന്റെ പോസ്റ്റുകളും ഫോട്ടോകളും അശ്വതി അച്ചു എന്ന അക്കൗണ്ടിൽ പ്രത്യക്ഷപ്പെട്ടത് പ്രഭയുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. എന്നാൽ പരാതി നൽകിയപ്പോൾ പൊലീസിൽ നിന്നുള്ള മറുപടി അമ്പരപ്പിക്കുന്നതായിരുന്നു. ഇതെല്ലാം ഇത്രകാര്യമാക്കണോ എന്നായിരുന്നു തൃക്കാകര പൊലീസ് സ്റ്റേഷനിൽ നിന്നുള്ള ചോദ്യം. പിന്നീട് പൊലീസ് സഹായം ലഭിച്ചു. സാമ്പാത്തികലാഭവും അല്ലാത്തതുമായ തട്ടിപ്പുകൾ ഇത്തരം അക്കൗണ്ടുകൾ കേന്ദ്രീകരിച്ച് നടക്കുന്നുണ്ട്. തന്റെ സ്ഥാനത്തു മറ്റുവല്ല പെൺകുട്ടികളും ആയിരുന്നെങ്കിൽ ചിലപ്പോൾ ആത്മഹത്യ ചെയ്യാനുള്ള സാധ്യത പോലും തള്ളിക്കളയാനാകില്ലെന്നും അവർ പറയുന്നു.  

പരാതി നൽകാൻ പോയപ്പോൾ പ്രൊഫൈൽ ലോക്ക് ചെയ്താൽ പോരെ എന്നായിരുന്നു സൈബർ സെല്ലിൽ നിന്നുള്ള ചോദ്യം. എന്നാൽ അതാണോ ഇത്തരം കാര്യങ്ങൾക്കുള്ള പരിഹാരം എന്നാണ് പ്രഭയ്ക്ക് ചോദിക്കാനുള്ളത്. പ്രതികൾക്കെതിരെ നടപടി സ്വീകരിക്കുകയാണ് വെണ്ടതെന്നും യുവതി പറയുന്നു. പ്രണയം നടിച്ച് വശത്താക്കി പണം പറ്റിക്കുകയും വിവാഹാഭ്യർഥന നടത്തി വൻചതികൾ നടത്തുന്നതായും പ്രഭ പറഞ്ഞു. 

English Summary: They Used Her Picture To Create Fake IDs

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എല്ലാം അറിയുന്നവൻ മമ്മൂട്ടി. ft - സോളമന്റെ തേനീച്ചകൾ | Exclusive Chat With Mammootty

MORE VIDEOS