ADVERTISEMENT

ജന്മദിന കലണ്ടറിൽ പ്രായം മുപ്പതു മാർക്കു ചെയ്തു തുടങ്ങും മുന്നേ അവരെത്തിയിട്ടുണ്ടാകും. കറുത്തിരുണ്ട തലമുടിയിഴകൾക്കു നടുവിൽ ആദ്യം ഒറ്റയാനായി വരവറിയിച്ച് പിന്നീട് യഥേഷ്ടം പടർന്നു കയറുന്ന നരയാണ് ആദ്യത്തെ വില്ലൻ. പ്രസവശേഷമുള്ള സ്ത്രീകളുടെ കാര്യമാണ് എടുത്തു പറയേണ്ടത്. ചുളിവ് കയ്യൊപ്പു പതിച്ച ശരീരവും കൺതടങ്ങളെ വരെ മൂടുന്ന കറുപ്പും നഷ്ടപ്പെട്ട ആകാരവടിവുമൊക്കെയായി പല പെണ്ണുങ്ങളും തങ്ങളിലേക്ക് തന്നെ ഒതുങ്ങിയിട്ടുണ്ടാകും. പ്രായം നൽകുന്ന മാറ്റം അതൊരു പ്രപഞ്ച സത്യമാണ്. ചിലർ പ്രസവാനന്തരവും മുപ്പതുകൾക്കു ശേഷവും തങ്ങളുടെ ശരീരത്തെ പിടികൂടുന്ന മാറ്റത്തെ അതിജീവിക്കും. പക്ഷേ കുഞ്ഞുകുട്ടി പരാധീനവുമായി കഴിച്ചു കൂട്ടുന്ന പല സ്ത്രീകളുടേയും അവസ്ഥ അതല്ല.

പക്ഷേ ഇവിടെയൊരാൾ എല്ലാ മുൻവിധികളേയും മാറ്റിമറിച്ച് കാലത്തിനു കുറുകേ സഞ്ചരിക്കുകയാണ്. മഞ്ജുഷ അനുവെന്ന സ്ത്രീയുടെ രൂപമാറ്റത്തെ അദ്ഭുതമെന്നല്ലാതെ വിശേഷിപ്പിക്കാനാകില്ല. ഇരുപത്തിയെട്ടാം വയസിനും 45നും ഇടയ്ക്ക് അവർ പങ്കുവച്ച രണ്ട് ചിത്രങ്ങളാണ് സോഷ്യൽ മീഡിയയെ അമ്പരപ്പിച്ചത്. മൂന്ന് കുഞ്ഞുങ്ങളുടെ അമ്മയായ ഇരുപതുകളുടെ അവസാനം താണ്ടി മധ്യവയസെന്ന് നാട്ടുകാർ വിശേഷിപ്പിക്കുന്ന 45ൽ യൗവനയുക്തയായി മാറിയ ആ മാജിക് എന്തെന്നായിരുന്നു പലർക്കും അറിയേണ്ടത്. കാലത്തെ വെല്ലുന്ന ആ ട്രാൻസ്ഫർമേഷന്റെ കഥ മഞ്ജുഷ പറയുന്നു. വേദനകളും നഷ്ടങ്ങളും ‘അകാല വാർധക്യത്തിലേക്ക്’ നയിച്ച പെണ്ണ് 45ൽ യൗവനത്തിന്റെ തിളക്കം സ്വന്തമാക്കിയ ജീവിത കഥ പങ്കുവയ്ക്കുകയാണ്...

ജീവിതം നൽകിയ മാറ്റം

എല്ലാം ക്ഷമിച്ചും സഹിച്ചും ഒറ്റയ്ക്കാവുന്ന പെണ്ണുങ്ങളെ കണ്ടിട്ടുണ്ടോ...? ജീവിതം അവരെ പലതും പഠിപ്പിക്കും. ഏതു പ്രതിസന്ധികളും അവർ അതിജീവിക്കും. പക്ഷേ നിരാലംബയായ ഒരു പെണ്ണിന്റെ ചിറകിനു കീഴെ അവളുടെ കുഞ്ഞുങ്ങളുണ്ടെങ്കിൽ അവളുടെ ജീവിതം പിന്നെ അവർക്കായി മാത്രം മാറ്റിവയ്ക്കും. കഷ്ടപ്പാടുകളും ദുരിതങ്ങളും വേദനകളും അവളെ മറ്റൊരു രൂപത്തിലാക്കും. 28ലും 40 തോന്നിക്കുന്ന എന്റെ ആദ്യ ചിത്രവും അങ്ങനെയാണ്. വേദനകൾ എനിക്കു നൽകിയ അകാല വാർധക്യം– മഞ്ജുഷ പറഞ്ഞു തുടങ്ങുകയാണ്.

ആ മാറ്റം വലിയ അദ്ഭുതമെന്ന് ഞാൻ കരുതുന്നില്ല. പക്ഷേ ആ മാറ്റത്തിലേക്കുള്ള എന്റെ യാത്ര എന്നെ സംബന്ധിച്ചടത്തോളം വളരെ വലുതാണ്. പത്തനംതിട്ട പൂങ്കാവാണ് എന്റെ സ്വദേശം. സാധാരണ കുടുംബം.

1993ൽ എന്റെ 17–ാം വയസിൽ പക്വതയില്ലാത്ത പ്രായത്തിൽ ....

അഭിമുഖത്തിന്റെ പൂർണരൂപം വായിക്കാം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com