ജീവിതത്തിന്റെ ഇരുണ്ടകോണുകളെ മനക്കരുത്തിന്റെ ബലത്തിലും ഉള്ളിലുള്ള നൃത്തത്തിന്റെ കൈപിടിച്ചും ജീവിതം പടുത്തിയർത്തിയവൾ...ആണുടലിൽ പെണ്ണിന്റെ മനസ്സുമായി ജീവിതത്തിലെ ഒരു കനൽ കാലം അനുഭവിച്ചു തീർന്നവൾ... ഒടുവിൽ സ്വന്തം സ്വത്വം തിരഞ്ഞു, അതിലേക്കു ചേക്കേറി ജീവിതത്തിനു നിറം പകർന്നവൾ...വിശേഷണങ്ങൾ ഒരുപാട് ചേർത്തു വെക്കാം തൻവി എന്ന ഈ പ്രതിഭയ്ക്കൊപ്പം. ഒരു വർഷം മുൻപ് തൃപ്പുണിത്തുറ ആർ എൽ വി കോളേജ് ഓഫ് മ്യൂസിക് ആൻഡ് ഫൈൻ ആർട്സിൽ പ്രവേശനം നേടുന്ന ആദ്യത്തെ ട്രാൻസ് വിദ്യാർത്ഥികളിൽ ഒരാളായി തൻവി വാർത്തകളിൽ ഇടം പിടിച്ചതെങ്കിൽ ഇന്ന്, ഇക്കഴിഞ്ഞ എം ജി യൂണിവേഴ്സിറ്റി കലോത്സവത്തിൽ നാലിനങ്ങളിൽ മത്സരിച്ചു ട്രാൻസ്ജെൻഡർ വിഭാഗത്തിൽ ആദ്യമായി ഏർപ്പെടുത്തിയ പ്രതിഭാ തിലക് പുരസ്കാരം നേടിയെടുത്താണ് തൻവി വാർത്താതാരമായി മാറിയിരിക്കുന്നത്. ഒരുപക്ഷെ ആ ഒരു അംഗീകാരം ലഭിക്കുന്ന ആദ്യ ട്രാൻസ് വനിതയും തൻവിയാണ്. നിറംകെട്ട തന്റെ ഭൂതകാലത്തേയും അതിനെ പൊരുതി കടന്ന നാളുകളെയും ഓർത്തെടുത്തുകൊണ്ടു തൻവി മനോരമ ഓൺലൈനിനോട് മനസ്സ് തുറന്നപ്പോൾ...
"നിന്നെയൊന്നും വച്ചേക്കില്ലെന്നു പറഞ്ഞു പോലീസുകാർ തുടരേ കള്ളക്കേസുകൾ ചുമത്തി"; ട്രാൻസ് പ്രതിഭ തൻവി രാകേഷ്
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.