പത്തു ദിവസം കഴിഞ്ഞാണ് കണ്ണു തുറന്നത്; മരണത്തിൽ നിന്നും മകനെ ഉണർത്തിയ ഉമ എന്ന അമ്മ!

uma
മക്കളായ വിഷ്ണുവിനും വിവേകിനും ഒപ്പം ഉമ തോമസ്
SHARE

‘‘ഓര്‍മ വച്ച നാള്‍ മുതല്‍ അമ്മയായിരുന്നു എല്ലാം.. പഠിപ്പിക്കാനും സ്കൂളില്‍ വരാനും എന്തെങ്കിലും വയ്യായ്ക ഉണ്ടായാല്‍ കൂടെ ഇരിക്കാനും എല്ലാം. തിരക്കു പിടിച്ച പപ്പയെ അടുത്തു കിട്ടാറില്ലെങ്കിലും ആ കുറവ് അറിയിക്കാതെ ജോലിത്തിരക്കുകള്‍ക്കിടയിലും കരുതലായ അമ്മ. ബെംഗളുരുവില്‍ പഠിക്കുന്ന സമയത്ത് ഒരു അപകടത്തില്‍ പരുക്കേറ്റ് വീല്‍ചെയറില്‍ കഴിഞ്ഞത് ആറു മാസമാണ്. ആശുപത്രിയിലായി പത്തു ദിവസങ്ങള്‍ കഴിഞ്ഞാണ് ബോധം തിരിച്ചു കിട്ടിയതു പോലും. തീവ്രപരിചരണ വിഭാഗത്തിൽ ഞാന്‍ കണ്ണു തുറക്കുന്നതു കാത്തിരുന്ന അമ്മയെക്കുറിച്ച് കൂടെയുണ്ടായിരുന്നവരാണു പറഞ്ഞത്.’’ തൃക്കാക്കരയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഉമ തോമസ് എന്ന അമ്മയെക്കുറിച്ചു മകൻ വിഷ്ണു തോമസ് പറഞ്ഞുതുടങ്ങിയത് ഇങ്ങനെയാണ്. വിഷ്ണു എറണാകുളത്ത് ദന്തഡോക്ടറും സഹോദരൻ വിവേക് നിയമ വിദ്യാർഥിയുമാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INTERVIEWS

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇത് പാവപ്പെട്ടവന്റെ സ്വർഗം! | 10 Lakh House | Hometour

MORE VIDEOS
FROM ONMANORAMA