ഞാൻ നവ്യാ നായരുടെ അമ്മയായി ജീവിക്കുകയായിരുന്നു: 72–ാം വയസ്സിൽ നടിയായതിനെ കുറിച്ച് ശ്രീദേവി വർമ

sreedhevi-1
കെപിഎസി ലളിതയ്ക്കും നവ്യാ നായർക്കും ഒപ്പം ശ്രീദേവി നമ്പ്യാർ
SHARE

എഴുപത്തിരണ്ടാം വയസ്സിൽ സിനിമാ നടിയായതിന്റെ ത്രില്ലിലാണ് ശ്രീദേവി വർമ . ചെറുപ്പം മുതൽ കലാകാരിയായിരുന്നെങ്കിലും സിനിമയിൽ എത്തിയത് തികച്ചും യാദൃച്ഛികമായി. ‘ഒരുത്തീ’ സിനിമയിലൂടെ അരങ്ങേറ്റം ഗംഭീരമാക്കിയ ശ്രീദേവി വർമ പറയുന്നു–‘പ്രായം ഒന്നിനും തടസ്സമല്ല. സംവിധായകൻ വി.കെ.പ്രകാശ് വഴിയായിരുന്നു സിനിമയിലേക്കുള്ള ശ്രീദേവിയുടെ വരവ്. തിരുവാതിരകളി പഠിപ്പിക്കുന്നുണ്ടായിരുന്നു. അമ്പലങ്ങളിലും മറ്റും മെഗാ തിരുവാതിരയ്ക്കു നേതൃത്വം നൽകി. 2019ൽ ചെന്നൈയിൽ മാർകഴി മഹോത്സവത്തിൽ മെഗാ തിരുവാതിര പഠിപ്പിക്കുന്നതിന് ക്ഷണം കിട്ടിയിരുന്നു. ചെന്നൈയിൽ എത്തിയതോടെ അവിടെയുള്ള മലയാളി കുടുംബങ്ങളുമായി നല്ല ബന്ധം ഉണ്ടായി. എട്ടു വർഷത്തിനു ശേഷം ചെന്നൈയിലുള്ള ഒരു ബന്ധുവിനെ സംവിധായകൻ വി.കെ.പ്രകാശ് വിളിച്ച് വിശേഷങ്ങൾ തിരക്കുന്നതിനിടെയായിരുന്നു ശ്രീദേവിയുടെ ഭാഗ്യം തെളിഞ്ഞത്. പണ്ടൊരിക്കൽ നടന്ന മെഗാ തിരുവാതിരയുടെ കാര്യം അവർ പറഞ്ഞു. ഇതോടെ എന്റെ ഫോട്ടോ ബന്ധുവിനോട് ആവശ്യപ്പെടുകയായിരുന്നു. ഇതൊന്നും ഞാൻ അറിഞ്ഞിരുന്നില്ല. സിനിമയിൽ അഭിനയിക്കുവാൻ താൽപര്യമുണ്ടോ എന്നു ചോദിച്ച് അടുത്ത ദിവസം ഫോൺ കോൾ എത്തി. അഭിനയിക്കാൻ അറിയില്ലെന്നു പറഞ്ഞ് ഒഴിവാക്കാൻ ശ്രമിച്ചു. തിരുവാതിര ‍പഠിപ്പിക്കുന്ന അധ്യാപികയുടെ റോൾ ആണെന്നു പറഞ്ഞു. ഒന്നു ശ്രമിച്ചു നോക്കാൻ ആവശ്യപ്പെട്ടു. മക്കളോടു ഞാൻ വിവരം പറഞ്ഞപ്പോൾ അവർ പിന്തുണച്ചു. അങ്ങനെ ഒരു കൈ നോക്കാൻ തീരുമാനിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INTERVIEWS

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫെമിനിസവും കമ്യൂണിസവും പറയുന്നത് സ്നേഹത്തെക്കുറിച്ച് | Shine Nigam | Ullasam Movie

MORE VIDEOS
FROM ONMANORAMA