ലിംഗ സമത്വം ആരംഭിക്കേണ്ടത് കുടുംബങ്ങളില്‍ നിന്ന് - അഡ്വ: പി. സതീദേവി

women-commosion
SHARE

രാജ്യാന്തര വനിത ദിനാചരണത്തോടനുബന്ധിച്ച്  സംസ്ഥാന വനിത കമ്മീഷനും സിആർസി കോഴിക്കോടും സംയുക്തമായി നടത്തിയ സെമിനാര്‍ കേരള വനിത കമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍ അഡ്വ: സതീദേവി ഉദ്ഘാടനം ചെയ്തു. സമത്വം എന്നത് വാക്കുകളില്‍ അല്ല, കുടുംബങ്ങളില്‍ പ്രാവര്‍ത്തികമാക്കുകയും വേണം എന്ന്  സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു സതിദേവി. വിദ്യാഭ്യാസപരമായി ഉന്നതങ്ങളില്‍ നില്‍ക്കുന്ന സ്ത്രീകള്‍ സമൂഹത്തിൽ അവഗണനകള്‍ അനുഭവിക്കേണ്ടി വരുന്നത് കുടുംബത്തില്‍ നിന്ന് തന്നെ അവര്‍ക്ക് ലഭിക്കുന്ന നിഷ്പക്ഷമല്ലാത്ത സമീപനങ്ങള്‍ മുഖാന്തരമാണ്. സ്ത്രീകളുടെ സാമൂഹിക സുരക്ഷാ, സ്ത്രീ ശാക്തീകരണം, വനിതകളായ ഭിന്നശേഷിക്കാരുടെ പ്രശ്‌നങ്ങള്‍  എന്നിവെയല്ലാം ചര്‍ച്ച ചെയ്യുമ്പോള്‍ മാത്രമാണ് വനിതാ ദിനം പൂര്‍ണ്ണമാകുന്നത്, എന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.

ഷൈജല്‍ എം.പി. (സബ് ജഡ്ജ്, സെക്രട്ടറി DLSA കോഴിക്കോട്) മുഖ്യാതിഥിയായ ചടങ്ങില്‍ സിആർസി കോഴിക്കോട് ഡയറക്ടര്‍ ഡോയ റോഷന്‍ ബിജ്‌ലി, അദ്ധ്യക്ഷത വഹിച്ചു. ഡോ. സുനീഷ് ടി.വി. (സ്‌പെഷല്‍ എജുക്കേഷന്‍ വിഭാഗം മേധാവി) സ്വാഗത പ്രസംഗവും, ലക്ഷ്മി ദേവി ആർ. (സ്പീച്ച് & ഹിയറിങ്ങ് ക്ലിനിക്കല്‍ അസിസ്റ്റന്റ്) നന്ദി പ്രകാശനവും നടത്തി.

തുടര്‍ന്ന് ''women's with disabilities in the digital world- A legal perspective' എന്ന വിഷയത്തെ ആസ്പദമാക്കി അഡ്വ: വി.പി.രാധാകൃഷ്ണനും ''Innovation and technology for women with disabilities' - എന്ന വിഷയത്തെ ആസ്പദമാക്കി  അബ്ദുള്ള കെ.പി.യും ക്ലാസുകളെടുത്തു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ജയിലിൽ കിടന്നപ്പോൾ പൊട്ടിക്കരഞ്ഞു. പിന്നീടു സംഭവിച്ചത്

MORE VIDEOS