Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുട്ടിയാണ്... പക്ഷേ, കുട്ടിക്കളിയല്ല

Nihal നിഹാൽ സരിൻ

ചെസ് ബോർഡും കരുക്കളും അടുക്കി വച്ചിട്ടുണ്ട്, മുപ്പതു പേർ കളിക്കാൻ ഇരിക്കുന്നു. അതിനിടയിൽക്കൂടി ഒരു കൊച്ചു ചെക്കൻ പരക്കം പാഞ്ഞു നടക്കുന്നതു കാണാം. എന്താണ് അവനിവിടെ കാര്യം എന്നു ചിന്തിച്ചു നില്‍ക്കുമ്പോൾ കാണികൾ തമ്മിൽ പറയുന്നു ‘അതേന്നേ, ആ പയ്യന്‍ തന്നെയാണു നിഹാൽ സരിൻ. പയ്യൻ ഒറ്റയ്ക്കാണ് മുപ്പതു പേരോടു മത്സരിക്കുന്നത്.’ ശരിയാണ് . 30 പേർ കസേരയിലിരിക്കുമ്പോൾ നിഹാൽ കളിക്കുന്നത് ഓടിനടന്നാണ്.’’

നിഹാൽ സരിൻ എന്ന പത്തു വയസ്സുകാരൻ ചെസ്സിലെ അദ്ഭുതമായി വളരുന്നതിനു പിന്നിൽ ഇത്തരം ഒരു പാടു കഥകൾ പലർക്കും പറയാനുണ്ട്. ലോക അണ്ടർ 10 വിഭാഗം ബ്ലിറ്റ്സ് ചാംപ്യൻ, ഏഷ്യൻ അണ്ടർ 10 വിഭാഗം ബ്ലിറ്റ്സ് ചാംപ്യൻ, റാപ്പിഡ് ചാംപ്യൻ, ദേശീയ അണ്ടർ 9 വിഭാഗം ചാംപ്യൻ, നാലു തവണ അണ്ടർ 7 ചാംപ്യൻ, ഒന്‍പത്, പതിനൊന്ന് വിഭാഗങ്ങളിൽ സംസ്ഥാന ചാംപ്യൻ. എഴുപതിലേറെ സംസ്ഥാന തല നേട്ട ങ്ങള്‍.... ഒടുവിൽ ഡർബനിൽ നടന്ന ലോക യൂത്ത് ചെസ് ചാംപ്യൻഷിപ്പിൽ അണ്ടർ 10വിഭാഗം കിരീടവും. പത്തു വയസ്സിനുളളിൽ സരിൻ നേടിയ നേട്ടങ്ങളുടെ ലി‌സ്റ്റ് നീളത്തിൽ എഴുതിയാൽ അതിനു കൊച്ചു സരിനേക്കാൾ പൊക്കം വരും.

പ്രതിഭയുടെ തുടക്കം

രണ്ടു വയസ്സു മുതൽ നിഹാല്‍ മാതാപിതാക്കളെ അതിശയിപ്പി ക്കാൻ തുടങ്ങി. വഴിയിൽ പോകുന്ന കാറുകളെ കുട്ടി ശ്രദ്ധിക്കാൻ തുടങ്ങിയപ്പോൾ അച്ഛനും അമ്മയും അവനു കാറുകളുടെ പേരു പറഞ്ഞു കൊടുക്കാൻ തുടങ്ങി. മൂന്നു വയസ്സാകും മുൻപേ കൊച്ചു നിഹാൽ അവയൊക്കെ മനപ്പാഠമാക്കി. മൂന്നു വയസ്സായ പ്പോൾ വീട്ടിലിരുന്ന 191 രാജ്യങ്ങളുടെ പേരും പതാകയും പതിച്ച പുസ്തകം മനപ്പാഠമാക്കി പറഞ്ഞു കേൾപ്പിച്ച് വീണ്ടും ഞെട്ടിച്ചു. പിന്നെ, നിഹാലിന്റെ മുന്നില്‍പ്പെട്ടത് ചിത്രശലഭങ്ങൾ. 50 ൽ പരം ചിത്രശലഭങ്ങളുടെ പേരും ശാസ്ത്രനാമവും മുറതെറ്റാതെ ഓർമിച്ച നിഹാൽ വീട്ടുകാരെ വീണ്ടും അമ്പരപ്പിച്ചു. 150 റഷ്യൻ നാടോ ടിക്കഥകൾ. ഗുണനപ്പട്ടിക അങ്ങനെ നിഹാലിനു മുന്നിൽ ഓരോ ന്നായി അടിയറവു പറഞ്ഞു തുടങ്ങി.

ഒരു നിമിഷം പോലും അടങ്ങിയിരിക്കാത്ത നിഹാലിനെ മെരുക്കാൻ മാതാപിതാക്കളായ ‍ഡോ. സരിനും ഡോ ഷിജിനും നന്നെ ബുദ്ധിമുട്ടി. അങ്ങനെയിരിക്കെ വല്യുപ്പ ഉമ്മർ മുപ്പതു രൂപയ്ക്ക് നിഹാലിനെ തളച്ചു. പുള്ളിക്കാരന്‍ ഒരു ചെസ്ബോർഡ് വാങ്ങി നിഹാലിനെ ചെസ് പഠിപ്പിച്ചു. അതൊരു നിയോഗമായിരുന്നു. നിഹാലിന്റെ ചുറ്റുമുളള ലോകം മാറ്റിമറിച്ച നിയോഗം.

ആദ്യത്തെ കരു നീക്കം

ആദ്യമൊക്കെ മുത്തച്ഛനോടു കളിച്ചു തോറ്റ കൊച്ചുമകൻ വാവിട്ടു കരഞ്ഞ് ബോർഡും കരുക്കളും വലിച്ചെറിഞ്ഞു. പിന്നെ വളരെ വേഗത്തിൽ നിഹാൽ കളി പഠിച്ചു. വല്യുപ്പയെ തോൽപ്പിക്കാൻ തുടങ്ങി. ഇതു വെറും കുട്ടിക്കളിയല്ലെന്നു സരിനും ഷിജിനും തോന്നിത്തുടങ്ങിയത് അപ്പോഴാണ്.

കോട്ടയം എക്സെൽഷിയർ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ പഠിക്കു മ്പോൾ പഠനം കൂടാതെ മറ്റെന്തെങ്കിലും ആക്ടിവിറ്റി കൂടി കുട്ടി കൾ തിരഞ്ഞെടുക്കേണ്ടിയിരുന്നു. മറിച്ചൊന്ന് ചിന്തിക്കാതെ നിഹാൽ ചെസ് തിരഞ്ഞെടുത്തു. കോട്ടയം വൈ.എം.സി.എ യിലെ പതിവു കളിക്കാരെ തോൽപിക്കാന്‍ കൊച്ചു നിഹാൽ കസേരകളില്‍ കയറി നിന്നു കളിച്ചു. ഇത്തിരിയില്ലാത്ത പയ്യനോ ടൊപ്പം മത്സരിക്കാൻ തയാറല്ലെന്നു പറഞ്ഞ എതിരാളിയെ മിനിറ്റുകള്‍ക്കുളളിൽ തോൽപ്പിച്ച സംഭവം വ‌രെ ഉണ്ടായിട്ടുണ്ട്.

‘‘ ഞാൻ ഭങ്കര ഫാസ്റ്റായി കളിക്കുന്ന ആളാണെന്ന് എല്ലാവരും പറയാറുണ്ട്. നന്നായി ചിന്തിച്ചാണ് കളിക്കാറ്. കുറേ ആളുക ളുമായി കളിക്കുമ്പോ ആവശ്യം വന്നാല്‍ മുൻപത്തെ മൂവ് എന്തായിരുന്നു എന്ന് ഓപ്പോണെന്റിനോടു ചോദിക്കും. എന്നിട്ടാണു കളിക്കുക.’’ നിഹാലിന്റെ സംസാരത്തിൽ പത്തു വയസ്സുകാരന്റെ കുട്ടിത്തമില്ല, പാടവമുളള കളിക്കാരന്റെ ഗൗരവമാണ്. ലോക ചെസ്സ് ചാംപ്യനായ അലക്സാണ്ടർ എലെഖൈയ്ൻ ആണ് നിഹാലിന്റെ ആരാധനാപാത്രം.

*ചെക്ക്-മേറ്റ് *

‘‘ഭയങ്കര കുസ‌ൃതിക്കാരനാണ് നിഹാൽ, അടക്കിയിരുത്താൻ നന്നേ വിഷമം.’’ സരിനും ഷിജിനും ഒരേ അഭിപ്രായം. കൊച്ചനി യത്തി നേഹയോടാണ് പുളളിക്കാനരന് ഇപ്പോ ഏറെ ഇഷ്ടം. ചെസ്സിനായി സാധാരണ കളിക്കാർ ദിവസത്തിന്റെ വലിയൊരു പങ്കും ചിലവഴിക്കുമ്പോള്‍ നിഹാലിന്റെ പരിശീലനം ആഴ്ചയിൽ ഒരു ദിവസം മാത്രം. മറ്റുളളവർ ഗ്രാൻഡ്മാസ്റ്റർമാരുടെ കോച്ചിങ് മാത്രം സ്വീകരിക്കുമ്പോൾ നിഹാലിന് ഇതുവരെ ഒറ്റ തവണയേ ഗ്രാൻഡ്മാസ്റ്റർ ശിക്ഷണം ലഭിച്ചുളളൂ. ഏതാനും മണിക്കൂറുകൾ മാത്രം.

തൃശൂർ ദേവമാത സി.എംഐ പബ്ലിക്ക് സ്കൂളിലാണ് ഇപ്പോൾ നിഹാലിന്റെ പഠനം. ചെലവേറിയ പരിശീലിനവും യാത്രകളും ചിലപ്പോൾ മാതാപിതാക്കളെ ബുദ്ധിമുട്ടിക്കാറുണ്ട്. എന്നാലും നിഹാലിന്റെ ഇഷ്ടത്തിന് എന്തു വില കൊടുക്കാനും അവര്‍ തയാർ.

ചെസ്സ് കളിച്ച് മടുക്കുമ്പോൾ എന്തുചെയ്യുമെന്നു ചോദിച്ചാൽ നിഹാൽ പറയും.‘കുറച്ചു നേരം ബാഡ്മിന്റൻ കളിക്കും ’.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.