Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യുവതിയുടെ ഗർഭാശയത്തിൽ നിന്ന് നീക്കം ചെയ്തത് ഭീമൻ മുഴ

59 കിലോയിലധികം ഭാരമുള്ള മുഴ അണ്ഡാശയത്തില്‍ പേറിക്കൊണ്ടാണ് അത്രയും നാൾ ആ യുവതി ജീവിച്ചത്. അമേരിക്കയിലെ കനക്ടികട്ടിൽ അടുത്തയിടെ ഒരു 38 കാരിയുടെ ഗർഭാശയത്തിൽ നിന്ന് നീക്കം ചെയ്തത് 59 കിലോയിലധികം ഭാരമുള്ള ഒരു ട്യൂമറായിരുന്നു. ഡാന്‍ബറി ഹോസ്പിറ്റലാണ് ഇത് സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്. 

ആഴ്ചയില്‍ പത്തു പൗണ്ട് എന്ന കണക്കില്‍ തൂക്കം കൂടി വന്നപ്പോഴാണ് യുവതി ഡോക്ടറെ സമീപിച്ചത്. കഴിഞ്ഞ നവംബറില്‍ തുടങ്ങിയതായിരുന്നു അസുഖം. സിടി സ്‌കാന്‍ റിസൽട്ട് വന്നപ്പോൾ ഡോക്ടർ പോലും അമ്പരന്നു. പോഷകാഹാരക്കുറവ് കൊണ്ട് സ്ത്രീ നന്നേ ക്ഷീണിക്കുകയും ചെയ്തിരുന്നു. ട്യൂമറിന്റെ ഭാരം കൊണ്ട് നടക്കാന്‍ പോലും വിഷമിച്ചിരുന്ന ഇവര്‍ വീല്‍ച്ചെയറാണ് ഉപയോഗിച്ചാണ് സഞ്ചരിച്ചത്.

25 പേരടങ്ങുന്ന വിദഗ്ധ ഡോക്ടർമാരുടെ സംഘമാണ് യുവതിയുടെ ചികിത്സയ്ക്കും ശസത്രക്രിയയ്ക്കും നേതൃത്വം നൽകിയത്. ഈ ഭാരത്തിലുള്ള പത്തോ ഇരുപതോ ട്യൂമറുകള്‍  ലോകമെമ്പാടുമുള്ള വിവിധ രോഗികളിൽ നിന്ന് നീക്കം ചെയ്തിട്ടുണ്ട്. പന്ത്രണ്ട് സര്‍ജന്മാരാണ് ഓപ്പറേഷന്‍ സംഘത്തിലുണ്ടായിരുന്നത്.

ഇടത്തേഅണ്ഡാശയത്തിലെ  മുഴ അഞ്ചുമണിക്കൂർ കൊണ്ടാണ് നീക്കം ചെയ്തത്. ഗര്‍ഭപാത്രമോ വലതുഭാഗത്തെ അണ്ഡാശയമോ എടുത്തു കളയാതെയാണ് ശസ്ത്രക്രിയ പൂർത്തിയാക്കിയത്. ഈ വര്‍ഷം ആരംഭത്തില്‍ നടന്ന ശസ്ത്രക്രിയയ്ക്കു ശേഷം രണ്ടാഴ്ച കഴിഞ്ഞ് സ്ത്രീ വീട്ടിലേക്ക് മടങ്ങി. ഇവരുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല.