Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുടവയർ കുറയ്ക്കും ഈ അഞ്ചു ജ്യൂസ്

belly-fat

സാരിയുടുത്തു കണ്ണാടിയില്‍ നോക്കുമ്പോഴും ചുരിദാര്‍ധരിച്ചു പുറത്തേു പോകുമ്പോഴുമെല്ലാം കുടവയറിനെ ഒളിപ്പിക്കാൻ പെടാപ്പാടു പെടുന്നവർക്ക് ഒരു സന്തോഷ വാർത്ത. വ്യായാമത്തോടൊപ്പം കൃത്യമായ ഭക്ഷണശീലവും പിന്തുടരാൻ തയാറാണെങ്കിൽ കുറഞ്ഞ ദിവസങ്ങൾക്കുള്ളിൽ കുടവയറിനെ പമ്പ കടത്താം. ഈ അഞ്ച് ജ്യൂസുകൾ ഭക്ഷണത്തിലുൾപ്പെടുത്താം.

വെള്ളരിക്ക ജ്യൂസ്

വെള്ളരിക്ക ജ്യൂസ് പതിവായി കുടിക്കുന്നത് കൊഴുപ്പ് നീക്കം ചെയ്യുകയും വയറുചാട്ടം കുറയ്ക്കുകയും ചെയ്യും. ഉറങ്ങാന്‍ പോകുന്നതിന് മുമ്പാണ് കുടിക്കേണ്ടത്.

നാരങ്ങാവെള്ളം

ഉപദ്രവകാരികളായ ടോക്‌സിന്‍സ് ശരീരത്തില്‍ നിന്ന് നീക്കം ചെയ്യുകയും ശുദ്ധിയാക്കുകയും ചെയ്യാന്‍ നാരങ്ങാവെള്ളത്തിന് കഴിവുണ്ട്. ശരീരത്തിന് നല്ല ഉന്മേഷവും നൽകാനും തൂക്കം കുറയ്ക്കാനും  നാരങ്ങാവെള്ളത്തിനാവും.

കറ്റാര്‍വാഴ ജ്യൂസ്

ത്വക്കിന്റെ സൗന്ദര്യത്തിന് പുറമേ തൂക്കം കുറയ്ക്കാനും കറ്റാര്‍വാഴ ജ്യൂസ് കുടിക്കുന്നത് നല്ലതാണ്. ഉറങ്ങാൻ പോകുന്നതിന് മുമ്പ് കറ്റാര്‍വാഴ ജ്യൂസ് കുടിക്കുന്നത് അരക്കെട്ടിന്റെ അമിതവണ്ണം കുറയ്ക്കാനും ഉപകാരപ്പെടും.

ഇഞ്ചി ജ്യൂസ്

ദഹനത്തിന് സഹായിക്കുതിനൊപ്പം തൂക്കം കുറയ്ക്കാനും ഇത് സഹായിക്കും.

മിക്‌സഡ് ജ്യൂസ്

പച്ചമല്ലി, ഒരു നാരങ്ങ, ഒരു ടീസ്പൂണ്‍ ഇഞ്ചിനീര്, ഒരു ടീസ്പൂണ്‍ കറ്റാര്‍വാഴ നീര്, വെള്ളരിക്ക നീര് എന്നിവയെല്ലാം കൂടി ചേര്‍ത്തടിച്ച ജ്യൂസ്  ദിവസവും രാത്രി ഉറങ്ങാൻ  പോകുന്നതിന് മുമ്പ് കഴിക്കുക.