Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അമിതവണ്ണത്തിന് പ്രതിവിധി മുലപ്പാലോ?

AFP_6C9D6

അമിതവണ്ണമോർത്ത് ഉറക്കം നഷ്ടമാകുന്നവരുടെ ശ്രദ്ധയ്ക്ക്. അറിഞ്ഞും പറഞ്ഞും കേട്ട പലതും പരീക്ഷിച്ച് മടുത്തിരിക്കുകയാണെങ്കിൽ ഈ വാർത്ത ഒരു പക്ഷേ നിങ്ങൾക്ക് സന്തോഷം പകർന്നേക്കാം. കൂട്ടുകാരി നിർദേശിച്ച ഒരുകാര്യം ജീവിതത്തിൽ പ്രാവർത്തികമാക്കിയപ്പോൾ 12 കിലോയോളം കുറയ്ക്കാൻ സാധിച്ചു എന്ന അവകാശവാദമായി എത്തിയ ബിയാങ്ക എന്ന യുവതിയാണ് പൊണ്ണത്തടിയുള്ളവർക്കായി വാർത്ത പങ്കുവച്ചത്.

അമിതവണ്ണം മൂലം  താൻ വിഷാദരോഗത്തിന് അടിമയായിരുന്നെന്നും അതിൽ നിന്ന് തന്നെ മോചിപ്പിച്ചത് സുഹൃത്തിന്റെ നിർദേശമായിരുന്നുവെന്നും പറഞ്ഞാണ് ബിയാങ്കകോളിൻസ് എന്ന യുവതി ആ വെളിപ്പെടുത്തൽ നടത്തിയത്. കൂട്ടുകാരി നിർദേശിച്ച ഒരു ഡ്രിങ്ക് ആണ് ശരീരഭാരത്തിൽ നിന്ന് 12 കിലോയോളം കുറയ്ക്കാൻ തന്നെ സഹായിച്ചതെന്നു പറഞ്ഞാണ് ആ ഹെൽത്ത് ട്രിങ്കിന്റെ പേര് ബിയാങ്ക പരസ്യപ്പെടുത്തിയത്.

18 മാസം താൻ ഉപയോഗിച്ച എല്ലാ ഡ്രിങ്ക്സിലും തണുപ്പിച്ച മുലപ്പാൽ ചേർത്തിരുന്നുവെന്നും അതുമൂലമാണ് ശരീരഭാരം കുറഞ്ഞതെന്നുമാണ് ബിയാങ്ക പറയുന്നത്. മുലപ്പാലിന് ഏറെ പോഷകമൂല്യമുണ്ടെന്നറിയാമായിരുന്നെങ്കിലും അത് ഭാരം കുറയ്ക്കാൻ സഹായിക്കുമെന്ന് ഇപ്പോഴാണ് മനസ്സിലായതെന്നു പറഞ്ഞുകൊണ്ടാണ് ബിയാങ്ക തന്റെ അനുഭവം പങ്കുവച്ചത്. ചിക്കൻ സൂപ്പിലും കോഫിയിലുമെല്ലാം തണുപ്പിച്ച മുലപ്പാൽ ചേർക്കാറുണ്ടെന്നും അവർ പറയുന്നു.

എന്നാൽ ഇക്കാര്യത്തിന് ശാസ്ത്രീയമായ പിൻബലമൊന്നും ഇതുവരെയില്ലെന്നതാണ് സത്യം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.