Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുകവലിക്കുന്നവരേക്കാൾ കാൻസർ സാധ്യത അമിതവണ്ണമുള്ള സ്ത്രീകൾക്കോ?

obesity.jpg.image.784.410 (1)

കാന്‍സറിന് കാരണമായേക്കാവുന്ന ഒരുപാട് കാരണങ്ങളെക്കുറിച്ച് പലർക്കും ധാരണയുണ്ട്‍. എന്നാല്‍ പൊണ്ണത്തടിയും ഭാവിയില്‍ കാന്‍സറിന് കാരണമായി മാറുമെന്ന് എത്രപേര്‍ക്കറിയാം? പുകവലിക്കുന്നവരേക്കാൾ കാൻസർ സാധ്യത കൂടുതൽ പൊണ്ണത്തടിയുള്ളവർക്കാണെന്നും, അതിൽത്തന്നെ സ്ത്രീകൾക്കാണ് കാൻസർ സാധ്യത കൂടുതലെന്നും പഠനങ്ങൾ പറയുന്നു.13 തരം വ്യത്യസ്തമായ ട്യൂമറുകള്‍ക്ക് അമിതവണ്ണം കാരണമാകുന്നുണ്ടെന്നും. ഗര്‍ഭപാത്രകാന്‍സര്‍, ബ്രെസ്റ്റ് കാന്‍സര്‍ എന്നിവ അതില്‍ പെടുന്നുണ്ടെന്നും ഗവേഷകർ പറയുന്നു.

പക്ഷേ പല സ്ത്രീകളും പൊണ്ണത്തടിയും കാന്‍സറും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് മനസ്സിലാക്കുകയോ കൃത്യമായ ഭക്ഷണശീലങ്ങള്‍ ജീവിതത്തില്‍ പിന്തുടരാൻ മനസ്സു കാട്ടുകയോ ചെയ്യാറില്ലെന്ന് ഗവേഷകർ പറയുന്നു. ഈ കാരണങ്ങൾകൊണ്ടാണ് പൊണ്ണത്തടി മൂലമുള്ള കാന്‍സര്‍ വ്യാപകമാകുന്നതെന്നും. 2043 ആകുമ്പോഴേക്കും സ്ത്രീകളിലെ കാന്‍സറിന്റെ പ്രധാന കാരണമായി പൊണ്ണത്തടി മാറിയേക്കും എന്നും ഗവേഷകര്‍ പറയുന്നു. യുകെയിലെ കാന്‍സര്‍ റിസേർച്ച് ആണ് ഈ വിഷയത്തില്‍ ഗവേഷണം നടത്തിയിരിക്കുന്നത്.

'പൊണ്ണത്തടി ആരോഗ്യത്തിന് വന്‍ഭീഷണിയാണ് ഉയര്‍ത്തുന്നത്. ഭക്ഷണശീലങ്ങളില്‍ ആരോഗ്യകരമായ മാറ്റം വരുത്തിയില്ലെങ്കില്‍ ഇതിന് വലിയ വില കൊടുക്കേണ്ടിവരും'-  കാന്‍സര്‍ റിസര്‍ച്ച് സെന്ററിലെ  ഔദ്യോഗിക വക്താവ് പ്രഫ. ലിന്‍ഡ ബോള്‍ഡ് പറയുന്നു.

പുകവലി കാന്‍സറിന് കാരണമാകുന്നു എന്ന വിധത്തില്‍ ഗവണ്‍മെന്റ് തലത്തിലുള്ള പ്രചരണങ്ങള്‍ പരക്കെ വ്യാപകമാണ്. എന്നാല്‍ പൊണ്ണത്തടി കാന്‍സറിലേക്ക് നയിക്കുന്നു എന്ന പ്രചരണങ്ങള്‍ വളരെ കുറവാണ്. അതുകൊണ്ട് ഇക്കാര്യത്തില്‍ ജനങ്ങളെ ബോധവല്‍ക്കരിക്കേണ്ടത് അത്യാവശ്യം തന്നെയാണെന്നും അവർ പറയുന്നു.