Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വോട്ടേഴ്സ് ഐഡിപോലൊരു കല്യാണക്കുറി; കാരണം?

voters-id-wedding-card ചിത്രത്തിന് കടപ്പാട്: ഫെയ്സ്ബുക്ക്.

വിവാഹം എത്രത്തോളം വ്യത്യസ്തമാക്കാമെന്നു തലപുകച്ചു നടക്കുന്ന പുതുതലമുറയ്ക്കു മുന്നിൽ കിടിലൻ ആശയവുമായെത്തിയിരിക്കുകയാണ് കർണാടകയിൽ നിന്നും രണ്ടുപേർ. തങ്ങളുടെ വിവാഹക്കുറി തിരഞ്ഞെടുപ്പു തിരിച്ചറിയൽക്കാർഡിന്റെ രൂപത്തിലാണ് അവർ അച്ചടിച്ചത്.  കർണാടകയിൽ നടക്കാൻ പോകുന്ന അസംബ്ലി ഇലക്ഷനെ മുന്നിൽക്കണ്ടാണ് തങ്ങൾ ഇങ്ങനെയൊരു ആശയം നടപ്പിലാക്കുന്നതെന്നാണ് ഇവരുടെ പക്ഷം. 

കർണാടകയിലെ ഹവേരി ജില്ലയിലെ സിദ്ധപ്പയും ജ്യോതിയുമാണ് തിരിച്ചറിയൽ കാർഡിന്റെ രൂപത്തിലുള്ള ക്ഷണക്കത്ത് അച്ചടിച്ചത്.  വോട്ട് ചെയ്യാനുള്ള അവസരം പാഴാക്കരുതെന്നും പണത്തിനുവേണ്ടി വോട്ട് വിൽക്കരുതെന്നും കാർഡിൽ അവർ അച്ചടിച്ചിട്ടുണ്ട്.

ഇന്ത്യൻ റെയിൽവേ ഉദ്യോഗസ്ഥനായ സിദ്ധപ്പ ജോലി ചെയ്യുന്നത് ഗോവയിലാണ്. വോട്ടവകാശം വിനിയോഗപ്പെടുത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് സുഹൃത്തുക്കളേയും ബന്ധുക്കളേയും ബോധ്യപ്പെടുത്താൻ വേണ്ടിയാണ് തങ്ങൾ ഇത്തരമൊരു നീക്കം നടത്തിയതെന്ന് സിദ്ധപ്പ പറയുന്നു.

തിരിച്ചറിയൽ കാർഡിനു സമാനമായ രീതിയിൽ കല്യാണക്കുറി അച്ചടിക്കാൻവേണ്ടിയുള്ള അനുവാദം കലക്ടറിൽ നിന്ന് മുൻകൂറായി വാങ്ങിയതായും സിദ്ധപ്പ പറയുന്നു. 1200ഓളം കാർഡുകൾ ഇതുവരെ അച്ചടിച്ചുവെന്നും വിവാഹക്കുറി ലഭിച്ചവരെല്ലാം തന്നെ തങ്ങളെ അഭിനന്ദിക്കുകയാണിപ്പോഴെന്നും അവർ പറയുന്നു.