ഫെമിനിസ്റ്റല്ലാത്ത വധുവിനെ തേടുന്നു; വിവാദ വിവാഹപരസ്യമിങ്ങനെ

ഒരു വിവാഹ പരസ്യം, അതിലെ അവസാനത്തെ മൂന്നുവരികളുടെ ചുവടുപിടിച്ചാണ് സമൂഹമാധ്യമങ്ങളിൽ ഗംഭീര ചർച്ചകൾ കത്തിപ്പടർന്നത്. സെക്സിറ്റ് പരസ്യം എന്നാണ് ആളുകൾ ദേഷ്യത്തോടെ ഇതിനെക്കുറിച്ച് സംസാരിക്കുന്നത്.

മൈസൂരിൽ നിന്നുള്ള വ്യവസായി എന്നാണ് പരസ്യം നൽകിയിരിക്കുന്നയാൾ സ്വയം പരിചയപ്പെടുത്തുന്നത്. 37 കാരനായ താൻ അന്വേഷിക്കുന്നത് 26 വയസ്സിൽ താഴെയുള്ള വധുവിനെയാണെന്നും പുകവലിക്കാത്ത, ഫെമിനിസ്റ്റല്ലാത്ത, പാചകവിദഗ്ധയായ പെൺകുട്ടിയെയാണെന്നും പരസ്യത്തി പറയുന്നു. മുൻപ് വിവാഹം കഴിച്ചവളോ, കുട്ടിയുള്ളവളോ ആകരുതെന്നും പരസ്യം ആവശ്യപ്പെടുന്നു.

എന്നാൽ ജാതിയോ മതമോ ദേശീയതയോ പ്രശ്നമല്ലെന്നും സ്ത്രീധനം ആവശ്യമില്ലെന്നും പരസ്യത്തിൽ വ്യക്തമാക്കുന്നു. വിവാഹപ്പരസ്യത്തിന്റെ ആധികാരികതയെക്കുറിച്ച് വ്യക്തമായ സൂചനയില്ലെങ്കിലും സമൂഹമാധ്യമങ്ങളിൽ പരസ്യത്തിന്റെ സ്ക്രീൻഷോട്ട് സഹിതമാണ് ഗംഭീര ചർച്ച നടക്കുന്നത്.