Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലോകത്ത് ആത്മഹത്യ ചെയ്യുന്നവരിൽ 37 ശതമാനം ഇന്ത്യൻ സ്ത്രീകൾ

ഇന്ത്യയിൽ ആത്മഹത്യ ചെയ്യുന്ന സ്ത്രീകളുടെ എണ്ണം കൂടുന്നോ? 30 വർഷത്തെ കണക്കുകളിൽ മുന്നിൽ നിരത്തിയാണ് മിനിസ്റ്ററി ഓഫ് ഹെല്‍ത്ത് ആന്റ് ഫാമിലി വെല്‍ഫെയര്‍ നടത്തിയ പഠനങ്ങൾ ഈ സംശയത്തെ ശരിവയ്ക്കുന്നത്. 15 നും 39 നും ഇടയിൽ പ്രായമുള്ളവരാണ് ആത്മഹത്യയിൽ അഭയം പ്രാപിക്കുന്നവരിൽ കൂടുതലെന്നാണ് പുതിയ പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നത്. ലോകത്ത് ആത്മഹത്യ ചെയ്യുന്നവരിൽ 37 ശതമാനം ഇന്ത്യൻ സ്ത്രീകളാണെന്നും പഠനങ്ങളിൽ പറയുന്നു.

ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസേര്‍ച്ച്, പബ്ലിക് ഹെല്‍ത്ത് ഫൗണ്ടേഷൻ ഓഫ് ഇന്ത്യ, ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹെല്‍ത്ത് മെട്രിക്‌സ് ആന്റ്  ഇവാലുവേഷന്‍ എന്നിവയുടെ  സഹകരണത്തോടെ മിനിസ്റ്ററി ഓഫ് ഹെല്‍ത്ത് ആന്റ് ഫാമിലി വെല്‍ഫെയര്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമായത്.

 ഇന്ത്യയില്‍ ആത്മഹത്യാ നിരക്ക് ( SDR) പ്രതീക്ഷിക്കുന്നതിനെക്കാള്‍ ഉയര്‍ന്ന തോതിലുള്ളതാണെന്നും പ്രത്യേകിച്ച് സ്ത്രീകള്‍ക്കിടയില്‍ അത്  വർധിച്ചുവരുന്നുവെന്നുമാണ് പഠനം വ്യക്തമാക്കുന്നത്.  2016 ല്‍ 15 നും 29നും ഇടയിൽ പ്രായമുള്ള സ്ത്രീകളായിരുന്നു  കൂടുതലും ആത്മഹത്യ ചെയ്തത്. ആ വര്‍ഷം ഇന്ത്യയിൽ ആത്മഹത്യാ മരണങ്ങൾ കൂടുതലായിരുന്നു. 15 നും 39 നും ഇടയില്‍ പ്രായമുള്ളവരായിരുന്നു ആത്മഹത്യ ചെയ്തത്. ഇതിൽ  71.2%  സ്ത്രീകളും  57.7% പുരുഷന്മാരുമാണ് ആത്മഹത്യ ചെയ്തത്. ആഗോള ആത്മഹത്യാനിരക്കും ഇന്ത്യയിലെ  ആത്മഹത്യാനിരക്കും തമ്മില്‍ താരതമ്യം ചെയ്യുമ്പോള്‍ 1990 ല്‍ 25.3% ആയിരുന്നത് 2016 ആയപ്പോള്‍ 36.6% ആയി.