Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജോലിക്കാരായ അമ്മമാർക്കും ഗർഭിണികൾക്കുമുള്ള പരിരക്ഷയുമായി ലാക്ടേഷൻ പോഡ്

lactation-pod

കേരള സ്റ്റാർട്ടപ് ഇൻക്യുബേറ്റ് ചെയ്ത ഐ ലവ് നയൻ മന്ത്സ് എന്ന മാതൃത്വ പരിരക്ഷാ സ്റ്റാർട്ടപ്പിന്റെ ആദ്യ ലാക്ടേഷൻ പോഡ് തിരുവനന്തപുരം ടെക്നോപാർക്കിൽ പ്രവർത്തനം ആരംഭിച്ചു. ഗംഗാ രാജ്, അ‍ഞ്ജലി രാജ്, സുമ അജിത് എന്നീ മൂന്നു വനിതാ സംരഭകർ ചേർന്ന് തുടക്കമിട്ട ഈ സ്റ്റാർട്ടപ്പ് ജോലിക്കാരായ അമ്മമാർക്ക് ജോലിസ്ഥലത്ത് ബ്രസ്റ്റ് പമ്പുപയോഗിച്ച് മുലപ്പാൽ ശേഖരിക്കാനും സുരക്ഷിതമായി സൂക്ഷിക്കാനുമുള്ള സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ടെക്‌നോപാര്‍ക്കിലെ തേജസ്വിനി ബില്‍ഡിംഗിലെ താഴത്തെ നിലയിലാണ് ലാക്ടേഷൻ പോഡിന്റെ പ്രവർത്തനം. കെഎസ്‌യുഎം സിഇഒ ഡോ സജി ഗോപിനാഥ്, ഇവൈറ്റ് ടെക്‌നോളജീസ് പ്രസിഡന്റ് ടിന ജയിംസ് എന്നിവര്‍ ചേര്‍ന്നാണ് ലാക്ടേഷൻ പോഡിന്റെ ഉദ്ഘാടനം നിർവഹിച്ചത്.

inauguration-01

ഐ ലവ് നയൻ മന്ത്സ് എന്ന മാതൃത്വ പരിരക്ഷാ സ്റ്റാർട്ടപ്, ഇന്ത്യ - ഇസ്രയേല്‍ ഇന്നവേഷന്‍ ചലഞ്ചില്‍ ആരോഗ്യ പരിരക്ഷാ വിഭാഗത്തില്‍ മികച്ച സ്റ്റാര്‍ട്ടപ്പായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ടെക്നോപാർക്ക് അടിസ്ഥാനമായി ജോലിചെയ്യുന്ന അമ്മമാർക്കാവും തുടക്കത്തിൽ ഈ സേവനം ലഭ്യമാകുക. അമ്മമാരുടെ സുരക്ഷയും സ്വകാര്യതയും കണക്കിലെടുത്താണ് ലാക്ടേഷൻ പോഡ് നിർമിച്ചിരിക്കുന്നത്. സൗകര്യപ്രദമായ കസേരകളും ഫൂട്ട്റെസ്റ്റുകളും സുരക്ഷിതമായി ബ്രസ്റ്റ് പമ്പ് ഉപയോഗിക്കാനുള്ള സൗകര്യങ്ങളും ലാക്ടേഷൻ പോഡിലുണ്ട്. എട്ടടി ഉയരവും നാലടി വീതിയുമുള്ള ലാക്ടേഷൻ പോഡുകൾ അമ്മമാർക്ക് വൈകാരിക പിന്തുണ ഉറപ്പുവരുത്തുന്ന രീതിയിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.

domatio

സഹോദരി എന്ന പേരിൽ ലോഞ്ച് ചെയ്ത സ്റ്റാർട്ടപ്പിൽ അമ്മമാർക്ക് ശാരീരിക– മാനസിക പിന്തുണ നൽകാനുള്ള സൗകര്യങ്ങളും മുലയൂട്ടാനുള്ള സൗകര്യങ്ങളും ഒരുക്കിയിരുന്നു. ജോലിസ്ഥലങ്ങൾ മാതൃ സൗഹൃദമാക്കാനായി (mother-baby friendly)  ഈ സ്റ്റാർട്ടപ്പിൽ സർക്കാർ–കോർപ്പറേറ്റ് ഓഫിസുകളുടെ പങ്കാളിത്തം ആഗ്രഹിക്കുന്നുണ്ട് സംരംഭകർ. വനിതാ ശാക്തീകരണം ലക്ഷ്യമിട്ട് പലവിധത്തിലുള്ള ഉൽപ്പന്നങ്ങൾ സംഭംരകർ പുറത്തിറക്കുന്നുണ്ട്.