Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബ്രസ്റ്റ് പമ്പ് ധരിച്ച് ഫൊട്ടോഷൂട്ട്; നടിയെ അഭിനന്ദിച്ച് വെർച്വൽ ലോകം

rachel-mc-adams-02 Rachel McAdams. Photo Credit: Instagram

കുഞ്ഞ് ജനിച്ച് ആറുമാസത്തിനു ശേഷമുള്ള ഒരു ഫൊട്ടോഷൂട്ടിലെത്തിയ ഹോളിവുഡ് താരം റേച്ചൽ മക്ആഡംസാണ് ഇപ്പോൾ വെർച്വർ ലോകത്തെ സംസാര വിഷയം.  രണ്ടു മാറിലും ബ്രസ്റ്റ് പമ്പ് ധരിച്ചാണ് താരം ഫൊട്ടോഷൂട്ടിനെത്തിയത്.   

ഫോട്ടോഷൂട്ടിനെത്തിയ താരത്തിൻറെ ചിത്രം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചതും ആദ്യം അഭിനന്ദിച്ചതും ഫാഷൻ മാഗസിനായ ഗേൾസ് ഗേൾസ് ഗേൾസിന്റെ സ്ഥാപക ക്ലെയർ റോത്ത്സ്റ്റെയ്ൻ ആണ്. അധികം വൈകാതെ തന്നെ വൈറൽ ലോകം ഇതേറ്റെടുത്തു. 

''റേച്ചലിന് മകൻ ജനിച്ച് ആറുമാസത്തിനു ശേഷമാണ് ആ ഫൊട്ടോഷൂട്ട് നടന്നത്. ഷൂട്ടിനിടെ പലവട്ടം അവർ ബ്രസ്റ്റ് പമ്പ് ഉപയോഗിച്ചു. ലോകത്തു നടക്കുന്ന മറ്റുകാര്യങ്ങളെപ്പോലെ തന്നെ സാധാരണമായ ഒരു കാര്യമാണ് മുലയൂട്ടൽ. പക്ഷേ ചിലയാളുകൾ അതിനു നേരെ മുഖം ചുളിക്കുകയും അതിനെ പേടിക്കുകയും ചെയ്യുന്നതെന്തിനാണെന്ന് എനിക്ക് മനസ്സിലാകുന്നില്ല.''- ക്ലെയർ പറയുന്നു.

'മുലയൂട്ടൽ ഒരു സാധാരണ കാര്യമാണെന്ന ബോധവൽക്കരണത്തിന്റെ ഭാഗമായാണ് റേച്ചൽ ഫൊട്ടോഷൂട്ടിന് ബ്രസ്റ്റ് പമ്പ് ധരിച്ചെത്തിയത്. ഈ കാര്യത്തിന് ഒരു വിശദീകരണം വേണമെന്ന് ഞാൻ കരുതുന്നില്ല. മുലയൂട്ടലിനെക്കുറിച്ച് ഒരാളുടെയെങ്കിലും കാഴ്ചപ്പാടിൽ വ്യത്യാസമുണ്ടാക്കാൻ കഴിഞ്ഞാൽ അത് നന്നായിരിക്കുമെന്നു തോന്നിയതുകൊണ്ടാണ് ആ ചിത്രം പങ്കുവച്ചത്'- ക്ലെയർ പറയുന്നു.

ക്ലെയർ പങ്കുവച്ച റേച്ചലിന്റെ ചിത്രത്തോട് വളരെ പോസിറ്റീവായിട്ടാണ് ആളുകൾ പ്രതികരിച്ചത്. മുലയൂട്ടൽ രഹസ്യമായി ചെയ്യേണ്ട ഒരു കാര്യമാണെന്ന് കരുതുന്നവർ ഇപ്പോഴും സമൂഹത്തിലുണ്ടെന്നും അങ്ങനെ ചിന്തിക്കുന്നവരെ മാറ്റിചിന്തിക്കാൻ ഈ ചിത്രം പ്രേരിപ്പിക്കുമെന്നുമാണ് ചിത്രത്തോടെ പ്രതികരിച്ച ഭൂരിപക്ഷത്തിന്റെയും അഭിപ്രായം.