ADVERTISEMENT

170 രാജ്യങ്ങളില്‍ വിപുലമായ പ്രവര്‍ത്തനങ്ങളുള്ള അമേരിക്കന്‍ ബഹുരാഷ്ട്ര വിവര സാങ്കേതിക വിദ്യ കമ്പനി ഐബിഎം ബോര്‍ഡിലേക്ക് ആഫ്രിക്കന്‍ വംശജയായ അമേരിക്കന്‍ യുവതിയും. അമേരിക്കന്‍ നാവികസേനയില്‍ ഓഫിസറായിരുന്ന അഡ്മിറല്‍ മിഷേല്‍ ജെ.ഹോവാര്‍ഡിനാണ് അപൂര്‍വ ബഹുമതി. അമേരിക്കന്‍ നാവികസേനയുടെ കപ്പല്‍ നിയന്ത്രിച്ചിട്ടുള്ള ആദ്യത്തെ ആഫ്രിക്കന്‍-അമേരിക്കന്‍ യുവതിയായ ഹോവാര്‍ഡ് ഐബിഎം ബോര്‍ഡിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത് ചരിത്രപരവും അതേസമയം ഒരു വനിതയ്ക്ക് ലഭിക്കാവുന്ന അപൂര്‍വ അംഗീകാരവുമാണ്. 

ഹോവാര്‍ഡിന് ജീവിതത്തില്‍ അംഗീകാരങ്ങള്‍ പുതുമയല്ല. നാവികസേനയില്‍ 4 സ്റ്റാര്‍ അഡ്മിറല്‍ പദവിയിലെത്തിയ ആദ്യത്തെ വനിത കൂടിയാണവര്‍. അഞ്ചുവര്‍ഷം മുമ്പ് 2014-ല്‍ നേവല്‍ ഓപറേഷന്‍സ് വൈസ് ചീഫ് ആയിരുന്നു ഹൊവാര്‍ഡ്. ഈ പദവിയിലെത്തുന്ന ആദ്യത്തെ വനിത. മൂന്നരപതിറ്റാണ്ടിന്റെ സേവനത്തിനുശേഷം രണ്ടുവര്‍ഷം മുമ്പ് അവര്‍ നാവികസേനയില്‍നിന്നു വിരമിച്ചു. ജോര്‍ജ് വാഷിങ്ടണ്‍ സര്‍വകലാശാലയില്‍ സൈബര്‍ സുരക്ഷയെക്കുറിച്ച് പഠിപ്പിക്കുന്നതിനിടെയാണ് പുതിയ ഉത്തരവാദിത്തം അവരെ തേടിയെത്തിയിരിക്കുന്നത്. മാര്‍ച്ച് -1 മുതലാണ് നിയമനം. 

സൈന്യത്തില്‍ അപൂര്‍വമായ ബഹുമതികള്‍ നേടിയ, നിരവധി റെക്കോര്‍ഡുകളുടെ ഉടമയാണ് ഹോവാര്‍ഡ്. അവരുടെ നേതൃപരമായ കഴിവുകളും രാജ്യാന്തര കാഴ്ചപ്പാടും ഐബിഎമ്മിന് ഒരു മുതല്‍ക്കൂട്ടായിരിക്കും. സൈബര്‍ സുരക്ഷയിലുള്ള അധികജ്ഞാനം കൂടിയാകുമ്പോള്‍ ഹോവാര്‍ഡില്‍നിന്ന് ഐബിഎം ഏറെ പ്രതീക്ഷിക്കുന്നുണ്ട്- ഐബിഎം ചീഫ് എക്സിക്യൂട്ടീവ് ഓഫിസര്‍ ഗിന്നി റോമറ്റി ഹോവാര്‍ഡിന്റെ നിയമനത്തെക്കുറിച്ച് അഭിമാനത്തോടെ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com